റൂമില്‍ നോക്കിയപ്പോള്‍ ജിന്‍സിയെ കാണുന്നില്ല. ബാത്‌റൂമില്‍ പോയി കാണും എന്ന് ഓര്‍ത്തു.
ഞാന്‍ ടേബിളില്‍ ഫുഡ് കൊണ്ട് വച്ച് രണ്ടു പ്ലേറ്റ് എടുത്തു വച്ചു.
ബാത്‌റൂമില്‍ നിന്നും തിരികെ വന്ന ജിന്‍സി കിച്ചണിലും ബെഡ്റൂമിലും കയറി നോക്കിയ ശേഷം വന്നു.
നല്ല സെറ്റപ്പ് ആണ് മാഷേ ഇത്. കിച്ചണില്‍ അത്യാവശ്യം കുക്ക് ചെയ്യാന്‍ ഉള്ള പാത്രങ്ങള്‍ ഒക്കെ ഉണ്ടല്ലോ.
ഹഹഹ ഫുഡ് ഉണ്ടാക്കാനുള്ള കുറച്ചു സാധനങ്ങള്‍ ഞാന്‍ ജ്യോയെ കൊണ്ട് വാങ്ങി വച്ചിട്ടുണ്ട്. താന്‍ ഇവിടെ വന്നു കുക്ക് ചെയ്തു കഴിക്കു. വേണ്ടത് എന്താന്ന് പറഞ്ഞാല്‍ ജ്യോ വാങ്ങി എത്തിക്കും.
വേണം മാഷെ മാഷിനും ഞാന്‍ ഉണ്ടാക്കി തരാം. സ്ഥിരം ഇവിടുന്നു തരുന്ന ഫുഡ് കഴിച്ചാല്‍ വെറുത്തു പോകും.
അത് പൊളിക്കും. താന്‍ കഴിക്കു ഇപ്പോള്‍. കഴിക്കുന്ന കൂടെ ബാകി കഥ പറയു.
മാഷിന് എന്‍റെ കഥ ബോറടിച്ചില്ലേ.
എന്തിനു ബോറടിക്കണം. താന്‍ പറയു. ഇഷ്ടമുള്ളവരുടെ അനുഭവം കേള്‍ക്കുന്നത് ബോറടിയല്ലല്ലോ. ഞാന്‍ മനപൂര്‍വം ഒന്ന് എറിഞ്ഞു നോക്കിയതാണ്. അത് അവള്‍ക്കു ഇഷ്ടമായി എന്ന് മനസിലായി. മുഖം വിടര്‍ന്നു, നാണിച്ച ഒരു പുഞ്ചിരി വിടര്‍ന്നു. ഒപ്പം കണ്ണുകള്‍ ചെറുതായി ചുണ്ടുകള്‍ വിറച്ചു.
പെട്ടന്ന് തന്നെ അവള്‍ അവളെ നിയന്ത്രിച്ചു ഭക്ഷണത്തില്‍ ശ്രദ്ധ കൊടുത്തുകൊണ്ട് പറഞ്ഞു.
ഞാനും ഇവയും എല്ലാമായി ബംഗ്ലൂര്‍ ജീവിതം സന്തോഷമായി പോയിരുന്നു. പോയ പേപ്പര്‍ എഴുതിയെടുത്തു. കുറച്ചു കൂടി നല്ലൊരു ജോലിക്ക് കേറി.
ഈ സമയം ഒരു മിനിറ്റ് എന്ന് പറഞ്ഞു ഞാന്‍ എണീറ്റു പോയി ഒരു വിസ്കി ഒഴിച്ചിട്ടു വന്നു. അവള്‍ അതിലേക്കു സൂക്ഷിച്ചു നോക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു.
തനിക്കു വേണോ ? ഒരെണ്ണം ഒഴിക്കട്ടെ ?
ഇതെന്താ മാഷെ ബ്രാണ്ടി ആണോ?
അല്ല വിസ്കി ആണ്.
എനിക്ക് ബ്രാണ്ടി, വിസ്കി ഒന്നും ഇഷ്ടമല്ല മാഷെ. വൈന്‍, ബിയര്‍ ഒക്കെ ചിലപ്പോള്‍ ഇത്തിരി കഴിക്കും. വോഡ്കയും കഴിച്ചിട്ടുണ്ട്.
എന്നാല്‍ ഒരു ബിയര്‍ എടുക്കാം എന്ന് ഞാന്‍ പറഞ്ഞു. ഇപ്പോള്‍ വേണ്ട മാഷെ. എനിക്ക് ഫുഡ് കഴിക്കുമ്പോള്‍ പറ്റില്ല. മാഷ് നല്ലോണം കുടിക്കും അല്ലെ?