ഹേയ് ഞാന്‍ അങ്ങനെ കുടിക്കില്ല.
ഉവ്വ. ഞാന്‍ കണ്ടതല്ലേ ഞാന്‍ വന്നപ്പോള്‍ ഒരു ഗ്ലാസില്‍ ഉണ്ടായിരുന്നല്ലോ, ഇപ്പോള്‍ വീണ്ടും. ഇങ്ങനെ കുടിക്കണ്ട മാഷെ.
അത് ഇവിടെ വേറെ ഒന്നും ചെയ്യാന്‍ ഇല്ലല്ലോ. അതാണ്. അല്ലെങ്കില്‍ വല്ലപ്പോഴും കുടിക്കു. ജിന്‍സി പറഞ്ഞതുകൊണ്ട് ഇതും കൂടി കഴിഞ്ഞാല്‍ ഇന്നിനി കുടിക്കില്ല. ഓക്കേ.
അവള്‍ സന്തോഷത്തോടെ ഒരു ചിരി ചിരിച്ചുകൊണ്ട് ഭക്ഷണം കഴിക്കുന്നത് തുടര്‍ന്ന്.
വളരെ പതുക്കെ ആണ് അവള്‍ കഴിക്കുന്നത്.
ഞാന്‍ പറഞ്ഞു ബാകി പറയു.
അങ്ങനെ ഇരിക്കുമ്പോള്‍ ആണ് മാഷെ എനിക്ക് സാമിന്റെ ആലോചന വരുന്നത്. പപ്പ വിളിച്ചു പറഞ്ഞപ്പോള്‍ ഞാന്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല. പെണ്ണ് കാണാന്‍ വരുന്ന ദിവസം ഞാന്‍ നാട്ടില്‍ പോയി. എന്നെ കണ്ടപ്പഴേ സാമിന് ഇഷ്ടമായി.
അത് കേട്ട ഞാന്‍ അതിപ്പോ തന്നെ ആര്‍ക്കാ ഇഷ്ടപ്പെടാത്തത്. സുന്ദരിക്കുട്ടി അല്ലെ എന്ന് പറഞ്ഞു ഞാന്‍ ചിരിച്ചു.
പൊ മാഷെ കളിയാക്കാതെ.
കളിയാക്കിയതല്ല കുട്ടി. നീ തമിഴില്‍ ഉണ്ടായിരുന്ന സിമ്രാന്‍ പോലെ ഉണ്ട്. ചെറിയൊരു വ്യത്യസം ഉണ്ടെന്നെയുള്ളൂ മുഖത്ത്. കണ്ണും മൂക്കും ഒക്കെ അതേപോലെ തന്നെ. ചുണ്ട് അല്പം കൂടി തടിച്ചതും നല്ലതും ജിന്‍സിയുടെയാണ്. ബാകി ഫിഗര്‍ ഒക്കെ അതെ പോലെ തന്നെ.
മാഷെ ഞാന്‍ എണീറ്റ് പോണോ ? മനുഷ്യനെ ആക്കുന്നതിനു ഒരു പരിധി ഉണ്ട്. ഹെല്പ് ചെയ്തെന്നു വച്ച് ഇങ്ങനെ വട്ടാക്കണ്ട ട്ടോ.
ഞാന്‍ എനിക്ക് തോന്നിയത് പറഞ്ഞത്. ഇഷ്ടം ആയില്ലെങ്കില്‍ വിട്ടേക്ക്. ഞാന്‍ ഗൌരവം അഭിനയിച്ചു.
ന്‍റെ മാഷെ പിണങ്ങണ്ട. മാഷ് പറഞ്ഞത് എല്ലാം ഓക്കേ. ഞാന്‍ ബാകി പറയാം.
എനിക്ക് സാമിനെ ഇഷ്ടമായത് അയാള്‍ പറഞ്ഞ കാര്യങ്ങള്‍ വച്ചാണ്. എല്ലാം അറിയാം അതൊക്കെ കഴിഞ്ഞ കാര്യം അല്ലെ. എല്ലാ കുടുംബത്തിലും ഇങ്ങനെ എന്തെങ്കിലും ഒക്കെ കാണും എന്നൊക്കെ അയാള്‍ പറഞ്ഞു. ഞാന്‍ പപ്പയോടു എനിക്ക് ഓക്കേ ആണെന്ന് പറഞ്ഞു. പെണ്ണ് കണ്ട ശേഷം ഞാന്‍ തിരിച്ചു ബംഗ്ലൂര്‍ വന്ന പിറ്റേ ദിവസം സാം ബംഗ്ലൂര്‍ വന്നു എന്നെ വിളിച്ചു. അന്ന് വൈകിട്ട് ഒരുമിച്ചു പാര്‍ക്കില്‍ ഒക്കെ പോയി, ഡിന്നര്‍ ഒക്കെ കഴിച്ചു ഞങ്ങള്‍ കുറച്ചു കൂടി അടുത്തു. ഒരുപാടു സുന്ദരന്‍ അല്ലെങ്കിലും സംസാരിക്കാന്‍ ഒക്കെ നല്ലതാണു സ്നേഹം ഉണ്ടെന്നു തോന്നി. പിന്നെ എന്‍റെ അനിയത്തിയെ പഠിപ്പിക്കണം, എന്‍റെ ഫാമിലിയെ സപ്പോര്‍ട്ട് ചെയ്യണം എന്നൊക്കെ ഉത്തരവാദിത്തം പോലെ പറഞ്ഞു. പെട്ടന്ന് പാസ്പോര്‍ട്ട് അപ്ലെ ചെയ്യണം കല്യാണം കഴിഞ്ഞാല്‍ കൂടെ ദുബായ് പോകാന്‍ ഉള്ളതാണ് എന്നൊക്കെ പറഞ്ഞു. ഞാന്‍ അതിലൊക്കെ വീണുപോയി മാഷെ. എല്ലാ പെണ്‍കുട്ടികള്‍ക്കും ഉണ്ടാകുമല്ലോ ആഗ്രഹങ്ങള്‍.