അങ്ങനെ കല്യാണം കഴിഞ്ഞു. ഒരു മാസം കഴിഞ്ഞു സാം തിരിച്ചു ദുബായ് പോയി. സാമിന്റെ അനിയത്തിക്ക് കല്യാണം നോക്കുന്നുണ്ട് അതിനു വരും അതുകഴിഞ്ഞ് ഒരുമിച്ചു തിരികെ ദുബായ് പോകാം എന്ന് പറഞ്ഞു. അതുകൊണ്ട് ഞാന്‍ തിരികെ ബംഗ്ലൂര് ജോലിക്ക് വന്നു.
സാമിന്റെ സിസ്റ്റര്‍ടെ കല്യാണം അടുത്തപ്പോള്‍ ആണ് മനസിലായത് എന്റെ പപ്പ അവസാനം ഉണ്ടായിരുന്ന സ്ഥലം വിറ്റ് സാമിന് കൊടുത്ത പൈസയും എനിക്കിട്ട ഗോള്‍ഡ് ഒക്കെ എടുത്താണ് അവര്‍ കല്യാണം പ്ലാന്‍ ചെയ്യുന്നതെന്ന്. ഞാന്‍ തകര്‍ന്നു പോയി. പപ്പയോടു പറയാന്‍ പറ്റുമോ. ഹസ്ബന്‍ഡിന്റെ ആവശ്യം എന്റെ കൂടി ആവശ്യം എന്ന് ഓര്‍ത്തു ഞാന്‍ എല്ലാം സമ്മതിച്ചു.
ഏങ്ങി വന്ന കരച്ചില് അടക്കി അവള് പാത്രം എടുത്തു കിച്ചണില്‍ പോയി. ഞാന്‍ വല്ലാതെ ആയി. ഞാനും കഴിപ്പ് മതിയാക്കി എണീറ്റ് കിച്ചണില്‍ പോയി. എന്റെ കയ്യിലെ പാത്രം കൂടി വാങ്ങി അവള് കഴുകി വച്ച്. ഞാന്‍ തിരികെ സിറ്റിംഗ് റൂമില്‍ വന്നിരുന്നു. അവളോട് ഒന്നും ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി.
അല്പ സമയം കഴിഞ്ഞാണ് ജിന്‍സി വന്നത്. അവളുടെ മുഖം ആകെ വാടിയിരുന്നു. അവള് വീണ്ടും വന്നു സോഫയില്‍ ഇരുന്നു.
ഞാന്‍ അവളുടെ അടുത്ത് സോഫയില്‍ ഇരുന്നു. എന്നിട്ട് വിളിച്ചു. ജിന്‍സി ..
അവള് മം എന്ന് മൂളി.
സോറി തന്നെ ആവശ്യം ഇല്ലാത്തതു ഓര്മിപ്പിച്ചതിനു. താന്‍ ബാകി പറയണ്ട. ഉറങ്ങണം എങ്കില്‍ റൂമില്‍ പോയി ഉറങ്ങിക്കോ.
ആ ഇരുപ്പില്‍ തന്നെ അവള് ഒരു പൊട്ടലോടെ എന്റെ നെഞ്ചിലേക്ക് വീണു. ഏങ്ങലടിച്ചു കരയാന്‍ തുടങ്ങി. മാഷെ എന്റെ ജീവിതവും ആഗ്രഹങ്ങളും എല്ലാം നശിച്ചു. ഇനി എനിക്കെന്റെ പപ്പക്ക് വേണ്ടി ജീവിച്ചാല്‍ മതി.
അവളുടെ കണ്ണുനീര് എന്റെ ടിഷര്ട്ടില് കൂടി ഉള്ളിലേക്ക് പടരുന്നത് ഞാന്‍ അറിഞ്ഞു.
ജിന്‍സി പോട്ടെ മോളെ. അതൊക്കെ കഴിഞ്ഞില്ലേ. പോട്ടെ മറന്നേക്കു. ഇനി താന്‍ കഥ ഒന്നും ഓര്‍ക്കണ്ട, പറയുകയും വേണ്ട.
ഇല്ല മാഷെ എനിക്കെല്ലാം നിങ്ങളോട് പറയണം. ഞാന്‍ എല്ലാം പറയും. ഇത്തിരി നേരം ഞാന്‍ ഇങ്ങനെ കരഞ്ഞോട്ടെ മാഷെ. പ്ലീസ്