ജിന്‍സി മറിയം 3 [ശ്യാം ബെന്‍സല്‍]

Posted by

ആയടാ മോന്‍റെ ആഗ്രഹം കൊള്ളാമല്ലോ. കേള്‍ക്കുന്നെങ്കില്‍ മുഴുവന്‍ പറയും. ഇല്ലെങ്കില്‍ ഞാന്‍ പോവാ.  മാഷ് ഒരു കാര്യം പറഞ്ഞില്ലേ. അതുകൊണ്ട് എനിക്ക് മൊത്തം പറയണം.

ഏതു കാര്യം. ഞാന്‍ എന്ത് പറഞ്ഞു.

കള്ളന്‍. സമിനോട് അകല്‍ച്ച അതുകൊണ്ട് എന്ന് പറഞ്ഞില്ലേ. ഞാന്‍ ഇതൊക്കെ എവിടുന്നു പഠിച്ചെന്നു ചോദിച്ചതില്‍ ഒരു സംശയത്തിന്‍റെ ധ്വനി ഉണ്ടല്ലോ. അതുകൊണ്ട് എന്‍റെ മോന്‍ ഞാന്‍ പറയുന്നത് മുഴുവന്‍ കേള്‍ക്കണം. ചിലപ്പോള്‍ ഞാന്‍ കരയും, കെട്ടിപ്പിടിക്കും. പിച്ചും, മാന്തും , കടിക്കും എല്ലാം സഹിക്കണം. കേട്ടിട്ട് പോയാ മതിയട ശ്യാമേ.

ഇശ്വര ഈ പെണ്ണിന് വട്ടായോ.

ഇല്ല മാഷെ, സന്തോഷം കൊണ്ടാ. ഞാന്‍ ഇങ്ങനെ ഒരാളോട് സംസാരിക്കുന്നതു എത്ര നാളിനു ശേഷം ആണ്. ഇവയോട് പോലും ഞാന്‍ ഇത്ര അടുപ്പത്തില്‍ സംസാരിക്കില്ല.

മാഷെ മാഷിനറിയോ. സാം കല്യാണം കഴിഞ്ഞു ആദ്യത്തെ കുറച്ചു ദിവസം എന്നോട് കുറച്ചു സ്നേഹത്തോടെ സംസാരിച്ചു. അതിനു ശേഷം എന്നെ എല്ലാരും നോക്കുന്നതും എന്നോട് മിണ്ടുന്നതും ഒന്നും അയാള്‍ക്ക് ഇഷ്ടം ആയിരുന്നില്ല.

സാമിന്റെ സിസ്റ്ററിന്റെ കല്യാണം കഴിഞ്ഞു അടുത്ത മാസം എന്നെയും കൂട്ടി സാം ദുബായ് പോയി. അവിടെ വേറെ രണ്ടു ഫാമിലികള്‍ താമസിക്കുന്ന കൂടെ ഒരു മുറി പ്ലൈവുഡ്‌ അടിച്ചു തിരിച്ച റൂമില്‍ ആയിരുന്നു ഞങ്ങള്‍ താമസിച്ചത്. ഒരുപാടു സ്വപ്‌നങ്ങള്‍ ആയി ചെന്ന എനിക്ക് പലതും അഡ്ജസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല. എങ്കിലും നല്ലൊരു കുടുംബം ഉണ്ടാക്കാന്‍ എല്ലാം സഹിച്ചു മുന്നോട്ടു പോകാം എന്ന് കരുതി. പക്ഷെ ഒന്നും ഞാന്‍ വിചാരിക്കുന്ന പോലെ ആയിരുന്നില്ല മാഷെ. ഒന്നും.

ഇടക്ക് എനിക്കൊരു ചെറിയ ജോലി കിട്ടി. അപ്പോഴാണ് അല്പം ആശ്വാസം ആയതു. പുറത്തിറങ്ങാനും ആളുകളുമായി മിണ്ടാനും ഒക്കെ അവസരം കിട്ടിയത് അപ്പോഴാണ്. പക്ഷെ അപ്പോഴേക്കും സാം മാനസികമായി ഒരുപാടു അകന്നു. കാര്യം എന്താണെന്നു എനിക്ക് മനസിലായില്ല. ഞാന്‍ എന്നെക്കൊണ്ട് പറ്റുന്ന പോലെ അടുക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ രാത്രി ഞാന്‍ അങ്ങോട്ട്‌ അപ്പ്രോച് ചെയ്തതിനു അടുത്ത ദിവസം എന്നെ പറഞ്ഞതിന് കയ്യും കണക്കും ഇല്ല. അയാളുടെ കൂടെ ഒരു തവണ പോലും എനിക്ക് തൃപ്തി ഉണ്ടായിട്ടില്ല മാഷെ. എന്നിട്ടും ഞാന്‍ പരാതി പറഞ്ഞില്ല. ഞാനും ഒരു പെണ്ണല്ലേ മാഷെ.

Leave a Reply

Your email address will not be published. Required fields are marked *