കുറച്ചു മാസം കഴിഞ്ഞു സാമിന് അബുദാബിക്ക് ട്രാന്‍സ്ഫര്‍ ആയി. അവിടേക്ക് എന്നെ കൊണ്ട് പോകാതെ ആണ് പോയത്. ഞാന്‍ വിളിച്ചു കരഞ്ഞു പറഞ്ഞു, പട്ടിണി ആണെങ്കിലും എനിക്ക് കൂടെ നിന്നാല്‍ മതിയെന്ന്. അതൊന്നും അയാള്‍ കേട്ടില്ല. സാം ഇല്ലാത്തതു കൊണ്ട് ഞാന്‍ ജോലിക്ക് പോകുന്ന സ്ഥലത്തും, വരുമ്പോഴും സാമിന്റെ ചില സുഹൃത്തുക്കള്‍ എന്നെ ട്രൈ ചെയ്യാന്‍ തുടങ്ങി. ഒരുത്തന് ഒരിക്കന്‍ ലിഫ്റ്റില്‍ വച്ച് എന്നെ കേറി പിടിക്കാന്‍ വരെ തുടങ്ങി. ഇതൊക്കെ ഞാന്‍ സാമിനോട് പറഞ്ഞപ്പോള്‍ ഞാന്‍ ആടി കുണുങ്ങി സംസാരിച്ചിട്ടു ആണെന്ന് ആണ് സാം പറഞ്ഞത്. ഇവിടെ നില്‍ക്കണ്ട നാട്ടില്‍ പോകാന്‍ ആണ് പറഞ്ഞത്. അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ഞാന്‍ അറിഞ്ഞത് സാം അബുദാബിക്ക് ട്രാന്‍സ്ഫര്‍ ചോദിച്ചു വാങ്ങിയതാണ് എന്ന്. അത് കൂടി അറിഞ്ഞപ്പോള്‍ ഞാന്‍ തകര്‍ന്നു പോയി മാഷെ.
ഞാന്‍ ഇതൊക്കെ കെട്ടു അന്തം വിട്ടു ഇരിക്കുകയായിരുന്നു. ഇത്രയും ഐശ്വര്യം ഉള്ള സുന്ദരി പെണ്ണിനോട് ഒരുത്തന് ഇങ്ങനൊക്കെ ചെയ്യുമോ? അതും സ്വന്തം ഭാര്യയോട്.
എന്റെ നോട്ടം കണ്ടു കണ്ടു അവള് ചോദിച്ചു, മാഷിന് വിശ്വാസം ആയില്ല അല്ലെ. അവള് ഫോണ്‍ എടുത്തു ഒരു മെസേജ് കേള്‍പ്പിച്ചു. സാം ഇന്നലെ അയച്ചതാണ്. ഞാന്‍ മാഷിന്റെ കൂടെ ആണോ കിടക്കുന്നത് എന്നാണ് ചോദിച്ചത്. ഈ നിമിഷം വരെ എന്റെ ശരീരത്ത് സാം അല്ലാതെ ആരും തൊട്ടിട്ടില്ല മാഷേ. ഇതിനൊന്നും ഞാന്‍ റിപ്ലെ അയച്ചില്ല. അയക്കുകയും ഇല്ല. എന്നും ഇതുപോലെ പത്തിരുപതു മെസേജ് അയക്കും. പപ്പയെ ഓര്‍ത്തു ഞാന്‍ സഹിക്കുന്നത്. അവനും ഡിവോഴ്സ് ചെയ്യാന്‍ പേടി ഉണ്ട്. ഞങ്ങള്‍ കൊടുത്ത പൈസ തിരിച്ചു തരേണ്ടി വരും എന്ന് ഓര്‍ത്തു. മാഷ് പറ ഇങ്ങനെ ഒരാളോട് എങ്ങനെ ഇഷ്ടം തോന്നും മാഷെ. അവന്റെ പ്രോബ്ലം എന്താണ് എന്നെങ്കിലും ഒന്ന് പറയാന്‍ ഞാന്‍ പല തവണ ചോദിച്ചു. എല്ലാത്തിനും തിരിച്ചു എന്നെ തെറി വിളിക്കും.
ഹോ ഇങ്ങനെ മനുഷ്യര്‍ ഉണ്ടോ ജിന്‍സി. സോറി ഞാന്‍ അറിഞ്ഞില്ല താന്‍ ഇത്രയൊക്കെ പ്രശ്നത്തില്‍ ആണെന്ന്. എന്നിട്ട് എന്തുണ്ടായി ബാകി പറയു.