ശരി ഞാന്‍ ഒന്നും ചിന്തിക്കുന്നില്ല. വാഷ് ചെയ്തു കഴിഞ്ഞോ.
കഴിഞ്ഞു.
കൌണ്‍സിലര്‍ വിളിച്ചോ ?
വിളിച്ചു ഞാന്‍ ഓക്കേ ആയി അങ്ങോട്ട് സംസാരിച്ചു അപ്പോള്‍ അവര്‍ പെട്ടന്ന് വച്ചു.
എന്നാല്‍ ഇങ്ങോട്ട് വാ, ഇവിടിരുന്നു ഡിന്നര്‍ ഒക്കെ കഴിച്ചു പോകാം.
അയ്യട ഇപ്പോള്‍ വരുന്നില്ല.
എന്ത് ?
വേണ്ട പറയുന്നില്ല. മാഷിനെ ഒക്കെ കുറച്ചു സൂക്ഷിക്കണം എന്നാണ് തോന്നുന്നത്.
എന്താടോ കാര്യം, താന്‍ പറ. പോകുമ്പോള്‍ കള്ളന് ആണെന്ന് പറഞ്ഞു, അതുകഴിഞ്ഞ് വഷളന്‍ എന്ന് വിളിച്ചു ഇപ്പോള്‍ ഇത്. എനിക്കൊന്നും മനസിലാകുന്നില്ല.
ഒന്നും ഇല്ല മാഷെ വിട്. ഞാന്‍ ചുമ്മാ ഓരോന്ന് പറയുന്നതാ.
താന്‍ ഇങ്ങോട്ട് വാ.
ഞാന്‍ ഡിന്നര്‍ വരുമ്പോള്‍ വരാം.
ഓക്കേ എന്നാല്‍ അപ്പോള്‍ വാ.
ഇവളെ മനസിലാകുന്നില്ലല്ലോ എന്ന് ഞാന്‍ ഓര്‍ത്തു. അവളുടെ മനസ്സില്‍ എന്താണ്. എന്താണ് ഞാന്‍ പറഞ്ഞത്. എല്ലാം കൂടി ഓര്‍ത്തു എനിക്കൊരു പിടിയും കിട്ടിയില്ല. ഞാന്‍ ഫോണ്‍ മാറ്റി വച്ച് കിടന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞു ഡോര്‍ ബെല്‍ മുഴങ്ങി. ഇത്ര വേഗം ഡിന്നര്‍ വന്നോ എന്നോര്‍ത്ത് എഴുനേറ്റു വരുമ്പോള്‍ ഡോര്‍ തുറന്നു ജിന്‍സി കേറി വരുന്നു. ഞാന്‍ ഈ റൂമില്‍ വന്നപ്പോള്‍ മുതല്‍ ഡോര്‍ ലോക് ചെയ്തിരുന്നില്ല.
വരില്ലെന്ന് പറഞ്ഞിട്ട് എന്തെ.. ?
എന്താ മാഷെ വരെണ്ടായിരുന്നോ ? അവള് അല്പം ഗൌരവത്തില്‍ ആണ് പറഞ്ഞത്.
ഞാനൊന്നും പറഞ്ഞില്ലേ.. ഞാന്‍ ഒന്നും മിണ്ടാതെ സോഫയില്‍ ഇരുന്നു.
അവള് എന്റെ അടുത്ത് വന്നിരുന്നു. എന്നിട്ട് എന്റെ തോളില്‍ തല വച്ചിട്ട് പറഞ്ഞു.
മാഷെ..
എന്താടോ
ഞാന്‍ മാഷിന്റെ പറ്റിക്കാന്‍ ഓരോന്ന് പറയുന്നതാ. ദേഷ്യം ആയോ ?
ഇങ്ങനാണോ പറ്റിക്കുന്നതു. ഞാന്‍ ഓര്‍ത്തു ഞാന്‍ എന്തോ തെറ്റ് ചെയ്തെന്നു.
മാഷിന്റെ കയ്യില്‍ കുറച്ചു വഷളത്തരം ഉണ്ട്. അത് ഞാന്‍ ഇപ്പോള്‍ പറയുന്നില്ല.
എന്ത് വഷളത്തരം.
അത് പിന്നെ പറയാം. മാഷിനെ ഞാന്‍ ശ്യാമേട്ട എന്ന് വിളിക്കട്ടെ.
അതെന്താ പെട്ടന്ന് ഒരു മാറ്റം.
ഇപ്പോള്‍ അങ്ങനെ വിളിക്കാന്‍ തോന്നുന്നു.
താന്‍ ഇഷ്ടം ഉള്ളത് വിളിക്കു,. അല്ലെങ്കിലും മാഷ് ഒരു ബോറന് വിളിയാണ്. നീ എന്ത് വേണേലും വിളിക്കു പെണ്ണെ.