അവള് ഫോണ്‍ എടുത്തപ്പോള്‍ എനിക്ക് സംസാരിക്കണം എന്ന് പറഞ്ഞു. അവള്‍ക്കൊന്നും കേള്‍ക്കണ്ട എന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു എനിക്ക് പറയണം ജിന്‍സി. ഞാന്‍ നിന്നെ മോശമാക്കാന്‍ ഉദ്ദേശിച്ചു ഒന്നും പറഞ്ഞില്ല. അവള് അത് മുഴുവന്‍ കേള്‍ക്കാതെ ഫോണ്‍ കട്ട് ചെയ്തു.
അവളുടെ അവസ്ഥ എനിക്ക് മനസിലായി. എല്ലാം നശിച്ചു എന്ന് ഞാന്‍ മനസിലാക്കി. പോയി മൂന്നാല് പെഗ് കൂടി പട പട അടിച്ച ശേഷം ഫോണും എടുത്തു ലൈറ്റ് ഒക്കെ ഓഫ് ചെയ്തു ബെഡില്‍ പോയി കിടന്നു. വിസ്കി തലയ്ക്കു പിടിച്ചു തുടങ്ങി.
എത്ര നേരം അങ്ങനെ കിടന്നു എന്നറിയില്ല. കുറെ നേരം കഴിഞ്ഞു.
ഞാന്‍ ഫോണ്‍ എടുത്തു ജിന്‍സിയുടെ മെസേജ് തുറന്നു. അതില്‍ വോയിസ് അയക്കാന്‍ എടുത്തു. ഞാന്‍ പറഞ്ഞു തുടങ്ങി. എന്റെ ശബ്ദം ഒക്കെ കുഴയാന്‍ തുടങ്ങി. ഉണ്ടായ കാര്യം മുഴുവന്‍ പറഞ്ഞു. സാം പത്തിരുപത്തഞ്ചു തവണ മിസ് കോള്‍ ഇട്ടതു മുതല്‍ ഉണ്ടായ മുഴുവന്‍ സംഭാഷണവും പറഞ്ഞു. അതിനു ശേഷം ഞാന്‍ അവനെ ബ്ലോക്ക് ചെയ്തതും പറഞ്ഞു.
അവന് ഇങ്ങനെ ചെയ്യുമെന്ന് അറിഞ്ഞില്ല മോളെ. നിന്നെ അപമാനിക്കാന്‍ ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. സത്യം. നിനക്ക് പറ്റുമെങ്കില്‍ വിശ്വസിച്ചാല്‍ മതി.
ഞാനും അയാളോട് പറഞ്ഞത് നമ്മള് തമ്മില്‍ അതിനു ശേഷം കണ്ടില്ലെന്നാണ്. അവന് മനപൂര്‍വം ഇങ്ങനെ ഒരു ട്രാപ് ഉണ്ടാക്കിയതാണ്. അതുപക്ഷേ എന്തിനെന്നു എനിക്കറിയില്ല മോളെ. സത്യം. ഞാന്‍ ഈ പറഞ്ഞതല്ലാതെ ഒന്നും ചെയ്തില്ല. അതും അവസാനം അവന് തെറി വിളിച്ചു പ്രകോപിപ്പിച്ചപ്പോള്‍ പറഞ്ഞു പോയതാണ്. ഞാനും നിന്നെ ആഗ്രഹിച്ചിരുന്നു. ഒരുപാടു ഇഷ്ടം ഉണ്ട്. അങ്ങനെ ഉള്ള ഞാന്‍ നിന്നെ മോശമാക്കാന്‍ വേണ്ടി എന്തെങ്കിലും പറയുമോ.
നീ വേണമെങ്കില്‍ എന്നെ അടിച്ചോ. പക്ഷെ തെറ്റിദ്ധരിക്കരുത്. തെറ്റ് ഉദ്ദേശിച്ചില്ല. സത്യം.
വിസ്കിയുടെ ലഹരിയില്പിന്നെയും എന്തൊക്കെയോ പറഞ്ഞു മെസേജ് അയച്ചുകൊണ്ടിരുന്നു. എപ്പഴോ ബോധം പോയി ഉറങ്ങി.
രാവിലെ ഒരുപാടു താമസിച്ചാണ് ഉണര്‍ന്നത്. ഉണര്‍ന്നപ്പോള്‍ ആദ്യം നോക്കിയത് ഫോണ്‍ ആണ്. ജിന്‍സിയുടെ മെസേജ് ഉണ്ടോ എന്ന്. ഉണ്ടായിരുന്നില്ല. ഇന്നലത്തെ കാര്യം ഒക്കെ ഓര്‍ത്തു മനസ് ഇടഞ്ഞു. നല്ല തലവേദന തോന്നി. ബാത്റൂമില്‍ കയറി പ്രഭാത കൃത്യങ്ങള്‍ എല്ലാം ചെയ്തു, തലവേദന തോന്നിയതിനാല്‍ കുളിയും കഴിഞ്ഞാണ് ഇറങ്ങിയത്. കുളി കഴിഞ്ഞപ്പോള്‍ തലവേദന അല്പം ശമിച്ചു. ഒരു ട്രാക്ക് പാന്റ് മാത്രം ഇട്ടു ഡോര്‍ തുറന്നു ബ്രേക്ക്ഫാസ്റ്റ് എടുത്തു കൊണ്ട് വന്നു. അത് മുഴുവന്‍ തണുത്തു പോയിരുന്നു. കിച്ചണില്‍ എത്തി അത് വെസ്റ്റില്‍ കളഞ്ഞു.