ഈ സമയം എന്‍റെ ഫോണ്‍ റിംഗ് ചെയ്തു. ട്രാവല്‍ കമ്പനിയില്‍ നിന്നും ആണ്. ഫോണ്‍ എടുത്തപ്പോള്‍ അപ്പുറത് നേരത്തെ സംസാരിച്ച ആള് തന്നെയാണ്. അയാള്‍ പറഞ്ഞു സര്‍ ബോസ് വിളിച്ചു സാറിനെ ഒരു ടിക്കറ്റ് കൂടി നല്‍കി സഹായിക്കാന്‍ പറഞ്ഞു. സര്‍ ബോസിന്‍റെ ഫ്രണ്ട് ആണല്ലേ? സോറി സര്‍ അറിഞ്ഞില്ല. അന്‍സാര്‍ പണി തുടങ്ങി എന്ന് എനിക്ക് മനസിലായി. സര്‍ എക്സ്ട്രാ സീറ്റ് തരപ്പെടുത്താന്‍ പറ്റില്ല. പകരം സര്‍ പറഞ്ഞ ഓപ്ഷന്‍ ചെയ്യാം. സാറിന്റെ സീറ്റ് മറ്റേ ആള്‍ക്ക് കൊടുക്കാം. സാറിന് നെക്റ്റ് ഡേ സീറ്റ് തരാം. വേഗം പാസ്പോര്‍ട്ട് ഉള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ മെയില്‍ ചെയ്യണം. എനിക്ക് ടിക്കറ്റ് കിട്ടിയപ്പോള്‍ തോന്നിയ സന്തോഷത്തിലും കൂടുതല്‍ ആണ് അപ്പോള്‍ തോന്നിയത്. ഞാന്‍ ചോദിച്ചു നെക്സ്റ്റ് ഡേ എനിക്ക് സീറ്റ് കിട്ടും എന്ന് പറഞ്ഞത് എന്നാണ്. അതിനയാള്‍ പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചു. അത് ഇപ്പഴും ഫിക്സഡ് അല്ല. വേഗം ഉണ്ടാകും എന്നാണ് പ്രതീക്ഷ എന്നാണ്. എന്തായാലും അത് നിരാശ നല്‍കിയെങ്കിലും ഈ ഫ്ലൈറ്റില്‍ ജിന്‍സിയെ വിടാന്‍ ഞാന്‍ ഉറപ്പിച്ചു. വേഗം മെയില്‍ ചെയ്യാം എന്ന് പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. പിന്നെ കാര്യങ്ങള്‍ വേഗത്തില്‍ ആയിരുന്നു. ജിന്‍സിയോട് കാര്യം കൃത്യമായി പറഞ്ഞില്ല, ട്രൈ ചെയ്യാന്‍ ആണ് എന്ന് പറഞ്ഞ് അവള്‍ അയച്ച അവളുടെ ഡോക്സ് ഫോര്‍വേഡ് ചെയ്തു കൊടുത്തു.
അടുത്തടുത്ത് ഇരിക്കുന്നെങ്കിലും ഞങ്ങള്‍ക്ക് തമ്മില്‍ സംസാരിക്കാന്‍ വിഷയങ്ങള്‍ ഇല്ലാത്തതിനാല്‍ ഇടയ്ക്കിടെ മുഖത്ത് നോക്കി അങ്ങോട്ടും ഇങ്ങോട്ടും ചിരിക്കുക മാത്രമാണ് ആക്ടിവിറ്റി. ഞാന്‍ ഫോണിലും ലാപ്പിലും ഒക്കെ എന്തെങ്കിലും ചെയ്തിരിക്കും. സമയം പോകുന്നതേയില്ല,
ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞു കാണും, ഞാന്‍ ഇടയ്ക്കു എണീറ്റു നടന്നു വീണ്ടും വന്നിരിക്കും. ജിന്‍സി എന്‍റെ നേര്‍ക്ക് തിരിഞ്ഞു ഒന്ന് മുരടനക്കി, ഞാന്‍ നോക്കിയപ്പോള്‍ “സര്‍ ഒരുപാടു ബുദ്ധിമുട്ട് ഉണ്ടാക്കി എന്നറിയാം സോറി എന്ന് പറഞ്ഞു.” അത് കേട്ട ഞാന്‍ പറഞ്ഞു എന്നെ സര്‍ എന്ന് വിളിക്കണ്ട. നേരത്തെ കരച്ചില്‍ ആയതു കൊണ്ട് പറയാതിരുന്നത്. ശ്യാം എന്ന് വിളിച്ചാല്‍ മതി. ഇതുവരെ ബുദ്ധിമുട്ടായില്ല, പക്ഷെ ഇങ്ങനെ സര്‍ സര്‍ എന്ന് വിളിച്ചാല്‍ ആകും. സര്‍ എന്ന് കേള്‍ക്കുന്നത് ഭയങ്കര ബോര്‍ ആണ്. കൂടെകൂടെ ഇങ്ങനെ പറയണ്ട. അവള്‍ അതുകേട്ടു ചെറുതായി ഒന്ന് ചിരിച്ചു. ആ ചിരിയില്‍ പോലും ഉള്ളില്‍ പേറുന്ന എനിക്ക് അവ്യക്തമായ അവളുടെ പ്രയാസങ്ങള്‍ തെളിഞ്ഞു കാണാമായിരുന്നു. വീണ്ടും മുഖം തിരിച്ചു പുറത്തേക്കു നോക്കിയിരിപ്പായി അവള്‍.