അയിന് നീ ലവളോടാ നന്ദി പറയേണ്ടത് , അവക്കിപ്പോളും നിന്നെ ഇഷ്ടം തന്നെ ആണെന്ന് തോന്നുന്നു അളിയാ .. അല്ലേൽ പിന്നെ അവൾ എന്താ ആരോടും പറയാഞ്ഞത് , മാത്രമല്ല അന്ന് ആ കേസ് ഇരു ചെവി അറിയാതെ അല്ലെ ഒതുക്കിയത് , പിന്നെ കോളേജിൽ ആ പന്നൻ പറഞ്ഞു പരതിയതാണ് , എന്നാലും കേസ് ശരിക്കും എന്താണെന്നു ആർക്കും അറിയില്ല
എന്റെ മോനെ , അത് അവൾക്കു എന്നൊടുള്ള സ്നേഹം കൊണ്ടൊന്നും ആല്ല ഇതൊന്നും ചെയ്തത് , എന്റെ വീട്ടുകാർ നാണം കെടാതെ ഇരിക്കാൻ വേണ്ടി ആണ് അത് അവൾ എന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുള്ളതാണ് .. അത് കഴിഞ്ഞു ആ തെണ്ടി എവിടെ ഒക്കെ നാണം കെടുത്താൻ പറ്റിയിട്ടുണ്ടോ എവിടെ ഒക്കെ നാണം കെടുത്തിയിട്ടുണ്ട് , എല്ലാം പോട്ടെ ഏദൻ തോട്ടത്തിൽ വരെ കയറാൻ പറ്റാതെ ആക്കിയില്ലേ …ക്ലാസ്സിൽ തന്നെ നീ അല്ലാതെ ആരാടാ എന്നോട് മിണ്ടാൻ വരാറുള്ളത് .. സ്വന്തം എന്ന് കരുതിയവർ മനസ്സിലാക്കാതെ ഇരിക്കുമ്പോൾ ഉള്ള വിഷമം ഉണ്ടല്ലോ അളിയാ അത് പറഞ്ഞ മനസിലാകില്ല .. ഇത് ബീറിൽ ഒന്നും നിക്കില്ല , പോയി വല്ല ഹോട് ഐറ്റം എടുക്കു മൈര് …
എന്റെ അവസ്ഥ അവനു നന്നായി അറിയുന്നത് കൊണ്ട് പിന്നെ ഒന്നും പറയാൻ നില്കാതെ അവൻ പുറത്തു പോയി … മൂന്ന് നിലകളിലാണ് ഷിപ്പുള്ളതു , ചെറുപ്പക്കാർക്ക് വേണ്ടി താഴെ ആയിരുന്നു സെറ്റ് ചെയ്തിരുന്നത് , മുതിർന്നവർ എല്ലാം മുകളിലും , പ്രൈവസി ക്കു വേണ്ടി ചെയ്തതാണ് എങ്കിലും അത് കൊണ്ടാണ് അച്ഛനൊന്നും താഴത്തെ ബഹളം അറിയാതെ പോയത് , പുറത്തിറങ്ങുമ്പോൾ എല്ലാം കളിച്ചു ചിരിച്ചു നടക്കുന്ന റോബിനെയും എലിയെയും ആണ് കാണുന്നത് , എത്ര ഒക്കെ മൈരൻ മനസിനെ പിടിച്ചു നിർത്താൻ നോക്കിയാലും അവൻ കിടന്നു ആളി കത്തി കൊണ്ടിരുന്നു , പിന്നെ അങ്ങ് ശരണം മദ്യം തന്നെ , എത്ര ബ്രാൻഡ് എത്ര അളവ് എന്നൊന്നും ഇല്ലാതെ അടിച്ചു കയറ്റി , അതോടൊപ്പം അവളോടുള്ള പകയും കൂടി .. പണി കൊടുത്തേ പറ്റൂ , മനസ്സിൽ ഉറപ്പിച്ചു , രാത്രി എല്ലാവരും ഉറങ്ങാൻ വേണ്ടി കാത്തു നിന്നു , രാത്രി ഒരു ഒന്നര ആയി കാണും ഷിപ്പിലെ ജോലിക്കാർ ഒഴിച്ച് ബാക്കി എല്ലാവരും ഉറങ്ങി , പ്രതികാരം ചെയ്യാൻ കൂടെ നിൽകാം എന്നേറ്റ തെണ്ടി ആണേൽ പോത്ത് പോലെ കിടന്നുറങ്ങുന്നു , മൈരൻ .. ഇതെന്റെ യുദ്ധമാണ് ഞാൻ മാത്രം മതി .. ഒരു കാവിൽ കൂടി വിസ്കി വായിലേക്ക് കമിഴ്ത്തി , ഒരു ധൈര്യത്തിന് … പണ്ട് ചെയ്യാത്ത തു എന്നയാളും കിട്ടും എന്നു കരുതി ആണ് .. ഇന്നവൾക്കു കാണിച്ചു കൊടുക്കണം ഞാൻ ആരാണെന്നു …ഞാൻ പതുക്കെ അവളുടെ റൂമിലേക്ക് നടന്നു , അവളുടെ റൂം ലോക്ക് ആയിരുന്നില്ല , ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ.. ഞാൻ റൂമിലേക്ക് മിടിക്കുന്ന ഹൃദയവുമായി കടന്നു , സത്യത്തിൽ നല്ല പോലെ പേടി ഉണ്ടായിരുന്നു , കയ്യിൽ ഉണ്ടായിരുന്ന കുപ്പിയിൽ നിന്നും വീണ്ടും മടു മടന്നു അടിച്ചു കയറ്റി , അവൾ ആണേൽ കട്ടിലിൽ പുറ്റാഹാച് മൂടി കിടക്കുന്നു .. എന്റെ കാലുകൾ നിലത്തുറക്കുന്നില്ല .. വീണ്ടും ഒരു കാവിൽ കൂടി കുടിച്ചതിനു ശേഷം ഞാൻ വിറയ്ക്കുന്ന കൈകളോടെ ആ പുതപ്പു മാറ്റി .. മൈര് … അവൾക്കു പകരം അവിടെ തലയിണ വച്ചേക്കുന്നു .. ബത്രറോമിൽ നോക്കിയപ്പോൾ അവിടെയും കാണാൻ ഇല്ല … ഇവളിതെവിടെ പോയി , ഇനി ആ റോബിന്റെ കൂടെ വല്ല ഉഡായിപ്പിനും പോയതാണോ , പറയാൻ പറ്റൂല പെണ്ണല്ലേ വർഗം , പുറത്തു കൂടെ നോക്കി കളയാം ….ക്യാബിനിൽ നിന്നും പുറത്തേക്കു ഇറങ്ങി ഡക്ക് ഏരിയയിലേക്ക് നടന്നു , നല്ല തണുപ്പുണ്ടായിരുന്നു , കയ്യിൽ ഉണ്ടായിരുന്ന ജാക്ക് ഡാനിയേൽ കാൽ ഭാഗത്തോളം തീർന്നു , എല്ലാവരും അവരാരവരുടെ ക്യാബിൻ റൂമുകളിൽ ഉറക്കമായതിനാൽ ഡക്ക് ഏരിയ വിജനമായിരുന്നു .. കടലും പൊതുവെ ശാന്തമായിരുന്നു … ടെക്കിന്റെ കോർണറിൽ ആയി ഒരു അനക്കം കണ്ടപ്പോൾ ഞാൻ അങ്ങോട്ട് പതുക്കെ നീങ്ങി , ആരോ രണ്ടു പേര് ചേർന്ന് ഒരാളെ ലൈഫ് ബോട്ടിലേക്ക് കയറ്റുന്നു … ആരാണെന്നു വ്യക്തമല്ല … കുറച്ചു കൂടി അടുത്തേക്ക് ചെന്നപ്പോൾ ആളെ മനസിലായതും തലയിൽ കൂടി ഒരു കൊള്ളിയാൻ മിന്നി … റോബിനും അവന്റെ ഒരു ഫ്രണ്ട് ഷിബുവും കൂടി എലിയെ ലൈഫ് ബോട്ടിലേക്ക് എടുത്തു കയറ്റുന്നു ,…. ഡാ … അലറി കൊണ്ട് ഞാൻ അവർക്കു അരികിലേക്ക് കുതിച്ചു ,,,,,