phaa … നായിന്റെ മോനെ … എന്നിട്ടു വേണം പണി കിട്ടാൻ .. നാളെ എന്തായാലും അന്വേഷണം ഉണ്ടാകും .. അത് ഉറപ്പാണ് .. പിന്നെ അപ്പോളേക്കും അവരും നമ്മളും എത്തേണ്ടിടത്തു എത്തി കാണും .. പിന്നെ പണിയാൻ ഒക്കെ നിന്ന് ആരേലും കണ്ടാൽ ജീവിതം പോയി .. ഇതാകുമ്പോൾ ഒരു വെടിക്ക് രണ്ടു പക്ഷി എന്ന പോലെ ആയി എന്നാലും എന്റെ അളിയാ നിന്നെ സമ്മതിക്കണം ..
പോക്കറ്റിൽ നിന്നും അഭിയുടെ പേഴ്സ് എടുത്തിട്ട് റോബിൻ പറഞ്ഞു വാ .. അതികം നേരം ഇവിടെ നിൽക്കണ്ട .. നാളെ വളരെ നോർമൽ ആയി വേണം പെരുമാറാൻ .. പിന്നെ ഈ പേഴ്സ് എലീനയുടെ റൂമിൽ കൊണ്ട് ചെന്ന് ഇടണം .. മറക്കരുത് .. നമ്മുടെ ഒരു ഫിംഗർ പ്രിന്റ് പോലും വരൻ പാടില്ല
ശരി അളിയാ ..
ഇതൊന്നും അറിയാതെ ലൈഫ് ബോട്ടിൽ രണ്ടു പേര് എങ്ങോട്ടോ ഒഴുകി കൊണ്ടിരുന്നു ..
തലേന്ന് നല്ല വണ്ണം കുടിച്ചതിനാൽ വളരെ വൈകിയാണ് വിനു എഴുന്നേറ്റത് .. പ്രാഥമിക കര്മമങ്ങൾ എല്ലാം ചെയ്തതിനു ശേഷം അവൻ ഡൈനിങ്ങ് റൂമിലേക്ക് പോയി , നല്ല വിശപ്പുള്ളതിനാൽ അവൻ അഭിയെ ഫുഡ് കഴിച്ചിട്ട് കാണാം എന്ന് കരുതി , മൈരൻ ഇന്നലെ എന്തൊക്കെ ഒപ്പിച്ചോ ആവൊ .. സൗത്ത് ഇന്ത്യൻ മെനുവിൽ നിന്നും അപ്പവും മുട്ട കറിയും എടുത്തു തിരിയവേ ആണ് മുഖത്ത് തന്നെ ഒരു പഞ്ച് വീണത് .. എവിടെടാ എലീന .. നിന്റെ കൂട്ടുകാരൻ എവിടെ .. പറഞ്ഞ പോലെ അവളെ കൊന്നു അവൻ ലൈഫ് ബോട്ടിൽ കയറി രക്ഷപെട്ടല്ലേ .. റോബിനും ഷിബുവും കത്തി കയറി … തേന്മാവിൻ കൊമ്പത്തിലെ മോഹൻലാലിൻറെ അവസ്ഥ ആയി പോയി പാവം വിനുവിന് , ചുറ്റിനും അടക്കം പറയുന്നവർ ഓരോരുത്തരായി വന്നു അവനെ പഞ്ഞിക്കിട്ടു തുടങ്ങി … ഇവാൻ അറിയാതെ അവൻ ഒന്നും ചെയ്യില്ല… എലീനയുടെ പപ്പയെ വിളി … പാവം വിനു ….എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്ന് പോയി..