“വാടാ ”
ടീച്ചർ എന്നെ വിളിച്ചിട്ട് മുറിയിലേക്ക് പോയി.
“ഭയങ്കര മുറിയാണല്ലോ ടീച്ചറെ ഇത്രേം സൗകര്യങ്ങൾ ആദ്യമായി കാണുവാ.”
“ഇത് മോന്റെ കല്യാണത്തിന് മുൻപ് പണിതതാടാ അത് കൊണ്ട് അവന്റെ ഇഷ്ടത്തിന് ഗൾഫിൽ ഉള്ള ഡിസൈൻ ഒക്കെ വച്ചിട്ടുണ്ട്. അന്ന് കുറെ ക്യാഷ് പൊടിച്ചതാ.”
ഞാൻ കട്ടിലിൽ ഇരുന്നു കൂടെ ടീച്ചറും.
“വീടൊക്കെ വലുതാണെങ്കിലും ഇവിടെ സന്തോഷമൊന്നും ഇല്ല മോനെ. ഇത്രയും വലിയ വീട്ടിൽ ഒറ്റക്ക് കഴിയുന്നത് പോലെ ഒരു ബുദ്ധിമുട്ട് വേറെ ഇല്ല. ഞായറാഴ്ച പള്ളിയിൽ പോകാനും മാസത്തിൽ രണ്ടോ മൂന്നോ തവണ സാധനം വാങ്ങാനും വേണ്ടി ഇറങ്ങുമ്പോൾ ആണ് പ്രകാശമൊന്ന് കാണുന്നെ.”
ഞാൻ ഒന്നും മിണ്ടാതെ കേട്ടിരുന്നു.
“പിന്നെ നാളുകൾക്ക് ശേഷം ആ കല്യാണത്തിന് പോയപ്പോഴാ ഒന്ന് സന്തോഷിച്ചത്. അതും നീ കാരണം. ഭർത്താവും മോനുമൊക്കെ അവരുടെ ലോകത്താണ്. മോനെ ഞാൻ കുറ്റം പറയില്ല അവൻ കല്യാണം കഴിച്ചു അവന്റെ ഭാര്യയെ കൊണ്ടുപോയി രണ്ട് പേരും കൂടെ ഒരുമിച്ച് താമസിക്കുന്നു. എന്നെ വിളിച്ചതാണ് പക്ഷെ ഞാൻ പോയില്ല. പിള്ളാര് സന്തോഷത്തോടെ ജീവിക്കുമ്പോൾ ഞാൻ ചെന്നാൽ അത് സ്വർഗ്ഗത്തിലെ കട്ടുറുമ്പ് പോലെ അല്ലെ.”
ഞാൻ ടീച്ചറിന്റെ മടിയിലേക്ക് കിടന്നു. ടീച്ചർ എന്റെ മുടിയിഴകളിൽ വിരലോടിച്ചു.
“പെൻഷൻ ആയി കഴിഞ്ഞു സ്കൂളിന്റെ ബഹളത്തിൽ നിന്നൊക്കെ മാറിയപ്പോൾ ആകെ ബുദ്ധിമുട്ട് ആയിരുന്നു. ഈ വലിയ വീട്ടിലെ നിശബ്ദത ഇതിൽ ഒറ്റക്കുള്ള ജീവിതം. പണം ആവശ്യത്തിലധികം ഉണ്ട് പക്ഷെ ഒരു ഗുണവുമില്ല.
“കല്യാണം കഴിഞ്ഞു ടീച്ചറിന് ഭർത്താവിന്റെ കൂടെ പോയി കൂടായിരുന്നോ.”
“കല്യാണം കഴിയുമ്പോൾ ഇത്രയും സാമ്പത്തിക ശേഷി ഇല്ലാരുന്നെടാ അത് കൊണ്ട് ജോലി കിട്ടിയത് വലിയ ആശ്വാസമായിരുന്നു. പിന്നാണ് വെളിയിലുള്ള ബിസിനസ് ഒക്കെ ലാഭത്തിലായത്. പക്ഷെ അപ്പോഴേക്കും അച്ചായൻ ആളാകെ മാറിയിരുന്നു. പിന്നെ എനിക്ക് ആകെ സന്തോഷം സ്കൂൾ ആയത് കൊണ്ട് അങ്ങനെ പോയി.”
“മ്മ്….” ഞാൻ മൂളി.
“അങ്ങേർക്കവിടെ പെണ്ണുങ്ങൾ ഇഷ്ടത്തിന് കിട്ടും. ഏത് പ്രായത്തിൽ ഉള്ളതും നാട്ടിൽ വന്നാലും എവിടെയെങ്കിലും പോയി ഒരെണ്ണത്തിനെ എങ്കിലും പണിയും. ആദ്യമൊക്കെ ഇതൊക്കെ അറിയുമ്പോൾ വിഷമം ഉണ്ടായിരുന്നു പിന്നെ ഞാൻ അതൊന്നും ശ്രദ്ധിക്കാതെ എന്റെ ലോകത്തിലായി.”