ലക്ഷ്മി 5 [Maathu]

Posted by

 

“എന്താ ഒരു ആലോചന “എന്റെ ആലോചന മുഖഭവം കാണാടിയിലൂടെ കണ്ടിട്ടാവണം സിന്തൂരം തൊടുന്ന അവള് തിരിഞ്ഞു നിന്ന് എന്റെ അടുത്ത് വന്നു ചോദിച്ചു. ഞാൻ അപ്പൊ തന്നെ എന്റെ ചിന്തയിലൂടെ പോയ കാര്യം അങ്ങ് അവളോട് ചോദിച്ചു.

 

“ഹഹഹ. ഹഹ “കുണുങ്ങി ചിരിച് കൊണ്ട്

 

“അതെന്താ നിനക്കും നാണിച്ചൂടെ ”

 

‘സിനിമയിൽ അങ്ങനെ അല്ലല്ലോ’

 

“സിനിമയിൽ പലതും ഉണ്ടാകും. അതൊന്നും റിയൽ ലൈഫിൽ ഉണ്ടാകാൻ സാധ്യത ഇല്ല..അല്ലേല്ല് ഇപ്പൊ നാണിക്കാൻ എന്താ നമ്മള് ചെയ്തേ…… പിന്നെ എനിക്ക് നിന്റെ മുൻപിൽ വരുമ്പോ നാണം ഒന്നും തോന്നുന്നില്ല എന്റെ കിച്ചൂട്ട…”എന്റെ മൂക്കൊന്ന് പിടിച്ച് വലിച് ചിരിച്ചോണ്ട് അവള് പറഞ്ഞു.അറിയാതെ ഞാനും ചിരിച് പോയി.

 

“അയ്യോ… വന്നേ തായോട്ട് പോവാ… ”

എന്റെ കയ്യും പിടിച്ചുകൊണ്ട് അവള് സ്റ്റെപ് ഇറങ്ങി തായോട്ട് ഇറങ്ങി.അങ്ങനെ ഒരുമിച്ച് എല്ലാവരും ഭക്ഷണവും കഴിച് കുറച്ച് വാർത്തമാനവും പറഞ്ഞ് മുറിയിലേക്ക് തന്നെ പോയി. ബഡിൽ കിടന്നു കൊണ്ട് ക്ലോക്കിൽ ചലിക്കുന്ന സൂചിയെയും നോക്കി. സമയം 1.30..

ഇനി ഒന്നര മണിക്കൂർ മാത്രം ഇവിടുന്ന് പോവാൻ. അതോർക്കുമ്പോളാണ് ഒരു വിങ്ങൽ. അല്ലേലും ലീവിന് നാട്ടിൽ വന്നു തിരികെ പോകാൻ നിൽക്കുമ്പോയാകും അധിക ആളുകളും ഇത്രപെട്ടെന്ന് ദിവസം പോയോ എന്ന് ചിന്തിക്കുന്നേ…

ലക്ഷ്മിയുടെ നേരെ നോക്കിയപ്പോഴാണ് അവള് എന്നെത്തന്നെ നോക്കി ഇരിക്കുന്നത് കാണുന്നത്.

“എന്താ ”

 

‘ഒന്നുല്ല….’അതും പറഞ്ഞുകൊണ്ട് അവള് തിരിഞ്ഞു കിടന്നു.പിന്നെ ഒന്നും നോക്കിയില്ല നേരെ അവളെ പിറകിലൂടെ കെട്ടിപിടിച് കിടന്നു കുറച്ച് നേരം. ഇടക്ക് അവളുടെ പിൻ കഴുത്തിൽ ചുംബിച്ച് കൊണ്ടിരുന്നു.അതിനിടയിലെപ്പോഴോ മിഴികളടഞ്ഞു നിദ്രയെ പുൽകി. എന്നാൽ കുറച്ച് നേരത്തേക്ക് മാത്രമായിരുന്നു. അലാറത്തിന്റെ സൗണ്ട് കേട്ട് എണീച്ചു.സമയം 2.30.

 

ബാത്റൂമിൽ കയറി ഫ്രഷ് ആയി. ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത്. എല്ലാം ഒന്നും കൂടെ വിലയിരുത്തി. അപ്പോഴേക്കും ലക്ഷ്മിയും റെഡി ആയിരുന്നു.ബാഗ് എടുത്ത് തോളിൽ ഇട്ട് തായോട്ട് ഇറങ്ങി. അവിടെ എല്ലാവരും റെഡി ആയിട്ട് ഉണ്ടായിരുന്നു.അങ്ങനെ എല്ലാവരും കാറിൽ കയറി കാലിക്കറ്റ്‌ എയർപോർട്ടിലേക്ക് തിരിച്ചു.ഞായർ ആയത് കൊണ്ട് റോഡിൽ കുറച്ച് തിരക്ക് ഒക്കെ ഉണ്ടായിരുന്നു.ഒരു മണിക്കൂറിന് ശേഷം എയർപോർട്ടിൽ എത്തുന്നതിന്റെ മുൻപിൽ ഉള്ള കടയിൽ നിന്ന് ചായയും കുടിച് കടിയും തിന്ന് നേരെ എയർപോർട്ടിലേക്ക് വിട്ടു. അങ്ങനെ കാറിൽ നിന്നും ഇറങ്ങി ബാഗും തോളിലിട്ട് നിന്നു. ഇനിയാണ് ഒരു ചടങ്ങ് ഉള്ളത്.മാമനോടും മാമിയോടും യാത്ര പറഞ്ഞു. നിവിക്കും വിദ്യക്കും ഓരോ ഉമ്മ വീതം കൊടുത്തു. അടുത്തത് എന്റെ ഭാര്യയായ ലക്ഷ്മി.കൈകൊടുത്തോണ്ട്

Leave a Reply

Your email address will not be published. Required fields are marked *