ഒരു ചെറിയ തുടക്കം 1 [ദീപക്]

Posted by

കേട്ടുകേൾവിയും, വല്ലപ്പോഴും കുടുംബക്കാരും പറഞ്ഞ, പിന്നെ സിനിമയിലും കാണിച്ചുതന്ന ഗൾഫ് എന്ന അറേബ്യൻ മണലാരണ്യത്തിലേക്കുള്ള എന്റെ പുതിയ കാൽവെപ്പ്. ഇനി മുന്നോട്ടുള്ള ജീവിതം എങ്ങിനായിത്തീരുമോ എന്തോ?…..

അങ്ങിനെ ഓരോന്ന് ആലോചിച്ചു ഞാൻ പതിയെ മയക്കത്തിലേക്ക് തെഞ്ഞിമാറി….

~~~~~~~~~~~~~~~~~~~~~

“ഞാൻ എന്നെ പരിചയപ്പെടുത്താൻ മറന്നു” എന്റെ പേര് ദീപക് സഞ്ജീവ് , 21 വയസ്സ് കഴിഞ്ഞു . കണ്ണൂർ ആണ് സ്വദേശം , എനിക്ക് ആകെ ഉള്ളത് അച്ഛൻ(സഞ്ജീവ് – age 47) ‘അമ്മ ( ലത സഞ്ജീവ്- age 40 ) പിന്നെ എന്റെ പുന്നാര അനിയത്തി (ദീപിക സഞ്ജീവ് – age 19) . പിന്നെ കുറച്ചു നല്ല കൂട്ടുകാരും,. എല്ലാര്ക്കും ഉള്ളപോലെ കുറച്ചു നാറിയ ബന്ധുക്കളും,,

ഡിഗ്രി പഠനം പൂർത്തിയാക്കി അത്യാവശ്യം മാർക്കോടെ പസ്സൊക്കെ ആയി, ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ കൂട്ടുകാരുമൊത്ത് തെണ്ടിത്തിരിഞ്ഞു അത്യാവശ്യം കള്ളുകുടി,പുകവലി, വായ്നോട്ടം എല്ലാമൊക്കെയായി നല്ല അടിപൊളിയായി നടക്കുവാർന്ന്,

അത്യാവശ്യം സ്വത്തുണ്ട് കുടുംബത്ത്, അച്ഛൻ ഉണ്ടാക്കിയതാ എല്ലാം കേട്ടോ .. അച്ഛൻ ആദ്യം ഗൾഫിലായിരുന്നു , അതുകഴിഞ്ഞു ഇപ്പൊ അഞ്ചു വർഷമായി നാട്ടിൽ സെറ്റിൽഡ് ആണ്, ഇപ്പൊ ഞങ്ങളുടെ നാട്ടിൽ തന്നെ അച്ഛന് സ്വന്തമായി ഒരു സൂപ്പർമാർകെറ്റ് ഉണ്ട്, അത് നിൽക്കുന്ന ബിൽഡിങ്ങും ഞങ്ങളുടേത് തന്നെയാ, മുകളിലൊക്കെ മുറികൾ അച്ഛൻ വാടകയ്ക്കു കൊടുത്തിരിക്കുകയാ, അതോണ്ട് എനിക്ക് കാശിനു ഒന്നും ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല, അത്യാവശ്യം സാമ്പത്തികം ഉള്ള കുടുംബം ആയിരുന്നു ഞങ്ങളുടേത്. എന്നോട് അച്ഛൻ ഷോപ്പിലെ കാര്യങ്ങളൊക്കെ നോക്കാൻ എപ്പോഴും പറയും, പക്ഷെ എനിക്ക് എന്തോ ഡെയിലി ഷോപ്പിൽ പോയി ഇരിക്കാനൊക്കെ വല്യ മടിയാർന്നു, അപ്പൊ ഞാൻ ഇടയ്ക് സൂപ്പർമാർകെറ്റിൽ നിൽക്കാറുണ്ട് , എന്നെ അവിടെ എല്ലാവര്ക്കും നല്ല കാര്യമാ , മുതലാളിയുടെ മകൻ എന്നതിനേക്കാൾ ഞാൻ എല്ലാവരോടും നല്ല കമ്പനി ആയിരുന്നു, മൊത്തം 16 പണിക്കാരുണ്ട് ഷോപ്പിൽ , കൂടുതലും സ്ത്രീകളായിരുന്നു, 11 സ്ത്രീകളും 5 ആണുങ്ങളും അടങ്ങുന്ന അത്യാവശ്യം വലിയ സൂപ്പർമാർകെറ്റ് ആയിരുന്നു. അച്ഛൻ എപ്പോഴും പോവാറില്ല ഷോപ്പിൽ , അച്ഛന്റെ അനിയൻ അതായത് എന്റെ ചെറിയച്ഛൻ ( മനോജ് – age 42 ) ആണ് ഷോപ്പിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത്, കണക്കൊക്കെ കൃത്യമായി അച്ഛനെ ഏൽപ്പിക്കും, എന്റെ ഒരു ATM കൂടിയാണ് എന്റെ ചെറിയച്ഛൻ. ആളൊരു പാവാ , ശുദ്ധൻ അതോണ്ട് ആണ് അച്ഛൻ ചെറിയച്ചനെ ധൈര്യമായി ഷോപ് ഏൽപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *