അന്ന് വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ വിദ്യയുടെ കയ്യിൽ ഒരു പുതിയ ചൈനീസ് മൊബൈൽ ഇരിക്കുനത് കണ്ട എന്റെ അവസ്ഥ ഞാൻ നിങ്ങളെ പറഞ്ഞറിയിക്കണ്ടല്ലോ..ആ സമയത്ത്അ ജീവിച്ച ആളുകൾ ആണ് നിങ്ങൾ എങ്കിൽ നിങ്ങൾക്കൊർമ ഉണ്ടാകും.. ചൈനീസ് മൊബൈലുകൾ നമ്മുടെ ഇന്ത്യൻ വിപണിയെ പിടിച്ചടക്കിയ കാലം ആയിരുന്നു അതു… ഞാൻ വളരെ ഏറെ ആഗ്രഹിച്ച ഒന്നു അവളുടെ കയ്യിലെ ഫോൺ. അതാണിപ്പോൾ എന്റെ വിഷയം അസ്സൂയയും കുശുമ്പും.. അതു എന്നെ വല്ലാതെ കീഴ്പ്പെടുത്തിയിരുന്നു..എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴിക്കാൻ തുടങ്ങി ഞാൻ കരഞ്ഞു കൊണ്ട് അമ്മയുടെ അടുത്തെത്തി…
ഞാൻ : അമ്മേ എന്റെ ക്ലാസ്സിൽ ഉള്ള എല്ലാരുടേം കയ്യിൽ ഫോൺ ഉണ്ട് എന്റെ കയ്യിൽ മാത്രം ഇല്ലാ.. എന്നിട്ടും ഞാൻ അമ്മയോട് ഫോൺ വാങ്ങി തരാൻ പറഞ്ഞിട്ടില്ലല്ലോ… പിന്നേ എന്തിനാ അവളെ കൊണ്ട് അമ്മ വാങ്ങിപിച്ചത്. തുണി കടയിൽ പോകുന്ന അവൾക്കു എന്തിനാ ഇപ്പോൾ ഫോൺ… എനിക്കല്ലേ അതിന്റെ ആവശ്യം..
അമ്മ… എടീ അവളൊരു കൊതി കൊണ്ട് വാങ്ങിയതാടീ… അവള് വാങ്ങുന്ന എല്ലാം നീ തന്നെ അല്ലെ ഉപയോഗിക്കുന്നത്… ഇതെങ്ങനാ ഞാൻ അവളോട് ചോദിക്കുന്നത്
ഞാൻ : ഓഹോ അപ്പോൾ ഞാൻഇവിടെ ആരും അല്ലെ.. എങ്കിൽ ഇനി ഞാനും നാളെ മുതൽ തുണികടയിൽ ജോലിക്ക് പോകാം അതാകുമ്പോൾ എനിക്ക് എന്റെ കാര്യം നോക്കാമല്ലോ ആരുടേം മുന്നിൽ കൈ നീട്ടണ്ടല്ലോ…
ഞാൻ പറഞ്ഞതും കേട്ടു എന്റെ പിന്നിൽ നിൽക്കുന്ന വിദ്യയെ നിസ്സഹായതയോടെ നോക്കുന്ന അമ്മയെ ഞാൻ കണ്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്..ഞാനും അല്പം ചൂളി പോയിരുന്നു
വിദ്യ : എടീ ഇതു നിനക്ക് വേണമെങ്കിൽ എന്നോട് ചോദിച്ചാൽ പോരെ.. വെറുതെ എന്തിനാ അമ്മയോട് വഴക്കിടുന്നത്.. അല്ലേലും തുണി കടയിൽ പോകുന്ന എനിക്ക് എന്തിനാ മൊബൈൽ ഫോൺ..അതും പറഞ്ഞു അവൾ അതു എനിക്ക് നേരെ നീട്ടി
അവളുടെ കയ്യിൽ നിന്നും ആ ഫോൺ വാങ്ങി എടുക്കുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നത് എനിക്ക് കാണാമായിരുന്നു. പക്ഷെ എനിക്കപ്പോൾ സനിഷിനെ വിളിക്കാൻ ഒരു ഫോൺ ആവശ്യം ഉണ്ടായിരുന്നു അതു കൊണ്ട് മനഃപൂർവം ഞാൻ അവളുടെ കണ്ണുനീർ കണ്ടില്ലെന്നു നടിച്ചു.. സങ്കടം കൊണ്ട് ചോറ് വേണ്ടെന്നു പറഞ്ഞു കിടക്കുന്ന അവളെ അമ്മ ആശ്വസിപ്പിക്കുമ്പോൾ ഞാൻ പുറത്തെ സിറ്റ് ഔട്ടിൽ ഇരുന്നു കൊണ്ട് എന്റെ പുതിയ ഫോണിന്റെ ഫങ്ക്ഷന് നോക്കുവായിരുന്നു…