“പറഞ്ഞു അളിയാ..
“ന്നിട്ട് അവരെന്താ പറഞ്ഞത്..?
“ഒന്നും പറഞ്ഞില്ല..
“ഒന്നും പറഞ്ഞില്ലേ..
“ഇല്ലടാ…
“ശെ.. അങ്ങനെ വരാൻ വഴി ഇല്ലലോ…അറ്റ്ലീസ്റ്റ് ‘നിന്റെ പണി നോക്കിയാൽ മതിയെന്നു പറഞ്ഞു രണ്ട് വഴക്കെങ്കിലും തരേണ്ടത് ആണല്ലോ..
“അതൊക്കെ നീ അവരോട് തന്നെ പോയി ചോദിക്ക്..
“ശെ.. വെറുതെ രണ്ട് ദിവസം ഈ പൊട്ടനെ സഹായിക്കാൻ കളഞ്ഞു.
“ഓഹോ.. നിന്റെ ട്രെയിൻ കഥ ഫ്ലാഷ് ആക്കട്ടെ മൈരേ…
“ന്റ പൊന്നോ.. ഞാൻ പോണെ…
അവനോട് വഴക്കും കൂടി ഞാനെന്റെ വഴിക്ക് പോയി….
സത്യത്തിൽ അവർ എന്നെയൊന്നു വഴക്കെങ്കിലും പറയുമെന്ന് ഞാൻ കരുതി. എവിടുന്ന് .
ദിവസങ്ങൾ വീണ്ടും കടന്നുപോയി.വീട്ടിൽ നിന്ന് മാറി നിൽക്കുന്നത് എന്നെ നന്നായി ബാധിച്ചിരുന്നു. ഒരു വിഷമം. ഇത്രയും നാൾ വീട്ടുകാരെ അകന്ന് നില്കുന്നത് ഇതാദ്യമാണ്.
അങ്ങനെ അടുത്ത സൺഡേയും വന്നെത്തി.ദിവസങ്ങൾ പോകുന്നത് അറിയാൻ പോലും വയ്യ.
എന്തായാലും ഈ സൺഡേ എങ്കിലും പുറത്തിറങ്ങി ഒന്ന് കറങ്ങണമെന്ന് ഞാൻ തീരുമാനിച്ചിരുന്നു.
പക്ഷെ സച്ചു ഇല്ല. അവനും അഞ്ജലിയും കൂടി ആരുടെയോ കല്യാണത്തിന് പോയിരിക്കുകയാണ്. എന്നെയും വിളിച്ചു, പക്ഷെ അവരുടെ ഇടയിൽ കയറിചെല്ലുന്നത് ശരി അല്ലല്ലോ. അത് കൊണ്ട് പോയില്ല എന്തായാലും കാർ അവർ കൊണ്ട് പോയി. ആഹ്. ബസ്സ് തന്നെ ശരണം.
ഫ്ലാറ്റിനു അടുത്ത് ഒരു ആർട്ട് ഗാലറി ഉണ്ട്. ആദ്യം അവിടേക്കാണ് ഞാൻ പോയത്. ചിത്രങ്ങളോടുള്ള കമ്പം കൊണ്ടൊന്നുമല്ല. ചുമ്മാ കയറി രണ്ട് ഫോട്ടോ എടുത്താൽ സ്റ്റാറ്റസ് എങ്കിലും ഇടാം. നാട്ടുകാർ കാണട്ടെ, ഞാൻ ബാംഗ്ലൂർ എത്തി വലിയ ആളായിപ്പോയി എന്ന് .
ആർട്ട് ഗാലറിയും, പ്ലാനറ്റോറിയവുമൊക്കെ കണ്ട് രാത്രിയായി. രാത്രി അത്താഴം കൂടി കഴിച്ചാൽ ഫ്ലാറ്റിലേക്ക് കെട്ടിയെടുക്കാം.
അടുത്തുള്ള ഒരു ഇറ്റാലിയൻ ഹോട്ടലിലേക്ക് ഞാൻ ചെന്നു.ആദ്യമായി ആണ് ഇതിലൊക്കെ കയറാൻ പോകുന്നത്. കൈയിൽ പൈസ ഉള്ളപ്പോഴേ ഇതൊക്കെ നടക്കുള്ളു. പിന്നെ ചിലപ്പോൾ പറ്റിയില്ല എന്ന് വരും.