മാഡം :-സീ മിസ്റ്റർ ശിവപ്രസാദ് തന്നെ ഈ കമ്പനിയിൽ ജോലിക്ക് കയറ്റാൻ എനിക്ക് യാതൊരു താല്പര്യവുമില്ല. സംശയിക്കേണ്ട ഇന്നലെ നടന്ന ഇൻസിഡന്റ് കാരണം തന്നെയാണ്.
ഞാൻ :-മാഡം.. ഞാൻ സോറി പറഞ്ഞതല്ലേ..
മാഡം :-ഞാൻ പറഞ്ഞു തീർന്നില്ല.
ഞാൻ :-സോറി മാഡം.
മാഡം :-തന്റെ പ്രീവിയസ് വർക്സ് ഒക്കെ ഞാൻ നോക്കി. ഐ ലൈക്ഡ് ഓൾ.
സോ, ഐ ആം ഗിവിങ് യൂ ആൻ അനതർ ഓഫർ.
എനിക്ക് ഒരു P. A. യുടെ ആവശ്യം ഉണ്ട്. യൂ ക്യാൻ ജോയിൻ ആസ് മൈ P. A.
ഞാൻ :-ബട്ട് മാം. ഞാനൊരു സിവിൽ എഞ്ചിനീയർ ആണ്. P. A. ആയി വർക്ക് എക്സ്പീരിയൻസ് ഒന്നും എനിക്കില്ല.
മാഡം :- ഐ അണ്ടെർസ്റ്റാൻഡ്. താൽക്കാലം താനെന്റെ P. A. ആയി കുറച്ചു നാൾ വർക്ക് ചെയ്യു. തന്റെ സ്വഭാവം എങ്ങനുണ്ട് എന്ന് നോക്കിയിട്ട് തന്നെ ഒരു ടീമിലേക്ക് ഞാൻ ആഡ് ചെയ്യാം.
ഞാൻ :-ബട്ട് മാം…
മാഡം :-ശിവപ്രസാദ്….താൻ ഈ ഓഫർ സ്വീകരിക്കണം എന്ന് എനിക്കൊരാഗ്രഹവും ഇല്ല. പിന്നെ തന്റെ ബാക്ക്ഗ്രൗണ്ട് നല്ലതായതിനാലും ആൾറെഡി ഒരു ജോബ് ഓഫർ ഈ കമ്പനി നിനക്ക് നൽകിയതിനാലും മാത്രമാണ് നിങ്ങൾക് ഈ ചാൻസ് ഞാൻ നൽകുന്നത്. അക്സെപ്റ്റ് ചെയ്യുന്നതും, ഇല്ലാത്തതും തന്റെ ഇഷ്ടം.
പിന്നെ ഒരുകാര്യം കൂടെ തന്റെ സാലറി മുൻപ് പറഞ്ഞത് പോലെ 83 k ഇന്ക്ലൂഡിങ് ഓൾ ആലവൻസ് ആയിരിക്കില്ല. ഇറ്റ് വിൽ ബി 55k.
ഞാൻ :-വാട്ട്…
മാഡം :-യെസ്. തന്റെ പെർഡോർമസ് അനുസരിച്ചു ബാക്കി. സോ.. എന്റെ ഓഫർ താൻ അക്സെപ്റ്റ് ചെയുന്നോ, ഇല്ലയോ..
എന്തായാലും നനഞ്ഞു. ഇനി കുളിച്ചു കയറാം എന്ന് തന്നെ ഞാൻ കരുതി. പിന്നെ മിക്കവാറും ഇവർ എന്റെ സ്വഭാവം ഒന്ന് ടെസ്റ്റ് ചെയ്യാനാവും ഇങ്ങനെ ചെയുന്നത്. മാത്രമല്ല P. A. ആയാൽ ഇവരുടെ കൂടെ കുറച്ചൂടെ അടുത്ത് ഇടപഴകാം. ചിലപ്പോൾ ബിരിയാണി കിട്ടിയാലോ.