അച്ഛൻ ഉമയോട് ചോദിച്ചു ..
“അത് .. എട്ടനും അമ്മയും ഇല്ലേല് ഞാനും ഇല്ല ..”
“അപ്പോ നിന്റെ ക്ലാസ്സോ ..?”
അച്ഛൻ ചോദിച്ചു ..
“ഞാൻ നെക്സ്റ്റ് ഇയർ ഇവിടെ ഏതെങ്കിലും കോളേജിൽ ഫസ്റ്റ് ഇയർ തൊട്ട് പടിച്ചോളാം .. എനിക്ക് അവിടെ പടിക്കാൻ താല്പര്യം ഇല്ല .. പിന്നെ എനിക്ക് ബ്രാഞ്ച് മാറണം എന്ന് ഉണ്ട് ..എനിക്ക് B A സൈക്കോളജി പഠിക്കാൻ താല്പര്യം ഉണ്ട് .. അതുകൊണ്ട് ഞാൻ ഇല്ല ..”
“അപ്പോ ഞാൻ ഒറ്റയ്ക്ക് പോകാനോ ?..”
അച്ഛൻ നീരസത്തോടെ ചോദിച്ചു ..
“കൊച്ചു കുട്ടി ഒന്നും അല്ലല്ലോ ..?”
ഇത്രയും നേരം ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്ന അമ്മ പറഞ്ഞു ..
അത് കേട്ട് അച്ഛൻ ദേഷ്യത്തോടെ അമ്മയെ നോക്കി ..
“അവർക്ക് വരാൻ താല്പര്യം ഇല്ലെങ്കിൽ നിർബന്തിക്കണ്ട .. അവർ ഇവിടെ നിന്നോട്ടേ .. ഞങ്ങള്ക്ക് ഇനി ഉള്ള കാലം മക്കളെയും കൊച്ചു മക്കളെയും കണ്ട് ജീവിക്കാലോ .. പിന്നെ കുറെ കാലം ആയില്ലേ നീയും അവിടെ കിടന്ന് കഷട്ടപ്പെടുന്നു .. നിർത്താറായില്ലേ ..”
രഘം പന്തി അല്ല എന്ന് കണ്ട് അമ്മച്ചൻ പെട്ടെന്ന് പറഞ്ഞു ..
അമ്മച്ചനെ നോക്കി അച്ഛൻ ശെരി എന്ന രീതിയിൽ തല ആട്ടി .. പക്ഷേ കാണുമ്പോൾ തന്നെ അറിയാം ആ ആട്ടലിൽ അത്ര ഉൽസാഹം പോര , അച്ഛന് ആ തീരുമാനം അത്രയ്ക്ക് അങ്ങ് പിടിച്ച മട്ടില്ല എന്നാലും അമ്മച്ചനെ എതിർത്ത് പറയാനും പറ്റില്ല എന്ന അവസ്ഥ ആണ് ..
ഞാൻ വെറുതെ അമ്മയെ നോക്കി .. അവിടെ മുഖത്ത് നിറയെ പുച്ഛം നിറച്ച് അച്ഛനെ നോക്കുകയായിരുന്നു ..
‘എന്തോ എവിടെയോ ചീഞ്ഞ് നാറുന്നുണ്ട് .. something fishy is happening ..’
ഞാൻ മനസ്സിൽ പറഞ്ഞു ..
പെട്ടെന്ന് എനിക്ക് നേരത്തെ നടന്ന കാര്യത്തെ പറ്റി ഓർമ വന്നു (വാതില് അടഞ്ഞ സംഭവം .. ഇത്ര പെട്ടെന്ന് മറന്ന് പോയോ ..)