അന്ന്, ഉത്സാഹത്തോടെ പുറത്തേക്ക് പോയെങ്കിലും കാലത്ത് തന്നെ കാലാവസ്ഥ വലിയ സുഖകരമല്ലാത്ത അവസ്ഥയിലാണ് കണ്ടത്.
പക്ഷെ, ഉച്ച ഏകദേശം 12 മണിയോടെ, പുറത്തുള്ള കാലവസ്ഥക്ക് വലിയ വ്യത്യാനം സംഭവിച്ചു. മൂടൽ മഞ്ഞും,, തണുത്ത കാറ്റും നല്ല ശക്തിയോടെ ആഞ്ഞു വീശി… ഒപ്പം ചെറു ചാറ്റൽ മഴയും ആയതോടെ അന്തരീക്ഷത്തിലെ തണുപ്പും ശക്തം.
കാറെടുക്കാതെ, അന്ന് വേറെ കുറെ ടൂറിസ്റ്റുകളുടെ കൂടെ ട്രാവൽറിൽ ട്രിപ്പടിച്ചു പോയത് കൊണ്ട് ട്രിപ്പ് മതിയാക്കാമെന്ന് ഞങ്ങളെ പോലെ തന്നെ ആ ട്രിപ്പ്പിൽ ഉണ്ടായിരുന്ന എല്ലാവരും ഒരേ സ്വരത്തിൽ ട്രാവലർ ഡ്രൈവറോട് അഭ്യർത്ഥിച്ചു.
ആ ട്രിപ്പ് മതിയാക്കി, പോയ സ്ഥലത്തു നിന്നും പെട്ടെന്ന് തിരികെ പുറപ്പെട്ടു. സിറ്റിയിൽ എത്തിയ ട്രാവലർ ഒരു സ്ഥലത്ത് നിറുത്തി, എല്ലാവരും അവിടെ ട്രാവൽ പോയിന്റിൽ ഇറങ്ങി. അവിടെ നിന്നും എന്റെ കാർ എടുത്ത് തിരികെ ഹോട്ടൽ റൂമിലേക്ക് പോയി.
“”ഹോ…. നല്ല വിശപ്പുണ്ട്… റോയിച്ചാ… പോകുന്ന വഴിക്ക് തന്നെ എനിക്ക് എന്തേലും വാങ്ങിച്ചു തരണം കേട്ടോ…..””
“”എത്തരത്തിലുള്ള വിശപ്പാ…??””
“”പോടാ… വിടുന്ന്…… കാര്യമായിട്ട് എന്തേലും പറയുമ്പം ഒരു തമാശ….””അവൾ കള്ള പരിഭവം നടിച്ചു.
“”അതേടീ… മുത്തേ…. നിനക്ക് എന്നെ തന്നെ തരാം… എടുത്തോ….!!!, ദാഹമുണ്ടോ, ഉണ്ടെങ്കിൽ അതും തരാം “”
“”പോ… അവ്ട്ന്ന്… കാര്യം പറയുമ്പോൾ കളിയാക്കണ്ടാ …?? ങാ… എല്ലാ തരത്തിലുമുള്ള വിശപ്പും ദാഹവുമുണ്ടെന്ന് കൂട്ടിക്കോ…!””
“”ന്നാ.. ശരി… ഇപ്പോഴത്തെ വിശപ്പ് ആദ്യം മാറ്റാം… രണ്ടാമത്തെ വിശപ്പ് എപ്പോഴാ മാറ്റി തരേണ്ടത്..””
“”ങാ…. അതിനിപ്പോ, ധ്രുതിയില്ല. ഞാൻ പറയുമ്പം മതി.!””
കാറെടുത്തു തിരിച്ചു വരുന്ന വഴി നല്ല ഹോട്ടലിൽ നിന്നും അവൾക്ക് ഇഷ്ട്ടമുള്ള ചൈനീസ്, ഇന്ത്യൻ, ഭക്ഷണങ്ങൾ വാങ്ങിച്ചു കൊടുത്തു…
എന്ത് ഭക്ഷണം ഞാൻ വാങ്ങിച്ചു കൊടുത്താലും അവൾ അത് ആസ്വദിച്ചു കഴിക്കുന്നത് കാണാൻ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്…
തണുപ്പിന്റെ ആധിക്യം കൊണ്ട് വേറെ എവിടെയും കയറാതെ ഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ നേരെ റൂമിൽ തിരികെ എത്തി.
റൂം ഹീറ്റർ ഉള്ളത് വലിയ ഒരു ആശ്വാസമാണ്, കാരണം പുറത്ത് നിന്നും വന്നാൽ ഉടൻ തണുപ്പിന്റെ കാഠിന്യം മാറ്റാൻ എളുപ്പമാണ്.