“എനിക്ക് വയ്യ മേലാകെ ഭയങ്കര വേദന” ഞാൻ അവളോട് പറഞ്ഞു, ചെയ്യുന്നത് തെറ്റ് ആണെങ്കിൽ പോലും അതിൽ നിന്ന് ഒഴിഞ്ഞു മാറാൻ ഞാൻ ശ്രെമിച്ചു, “അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ ഈ ഏട്ടന്റെ ഒരു കാര്യം” അതും പറഞ്ഞു അവൾ എന്നെ കെട്ടിപിടിച്ചു കിടന്നു, അല്പസമയം കഴിഞ്ഞു അവൾ എന്നെ വിളിച്ചു “രവിയേട്ടാ” “ഉം” ഞാനൊന്ന് മൂളി
“നാളെ ഒന്ന് പുറത്തു പോകണം” “ഉം എന്തിനാ” ഞാൻ ചോദിച്ചു, “അത് കുറച്ചു സാധങ്ങൾ വാങ്ങാൻ ഉണ്ടായിരുന്നു അമ്മയെയും കൂട്ടി പൊക്കോട്ടെ” “ഉം” അതിനും മറുപടി ഞാൻ ഒരു മൂളലിൽ ഒതുക്കി, അങ്ങനെ അന്ന് പിന്നെ വല്ല്യ സംഭവ വികാസങ്ങൾ ഒന്നുമില്ലാതെ പോയി പതിയെ ഞങ്ങൾ കിടന്നുറങ്ങി
പിറ്റേന്ന് രാവിലെ അവൾ എന്നെ വിളിച്ചു എണീപ്പിച്ചു, ഞാൻ നോക്കുമ്പോൾ കുളിച്ചു ഒരു ചുരിദാറിന്റെ ടോപ്പും ഒരു ചുവന്ന അടിപാവാടയും ഇട്ട് തലയിൽ ഒരു തോർത്തും ചുറ്റി ഒരു ഗ്ലാസ്സിൽ ചായയുമായി പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്നു, “ഏട്ടാ ദാ ചായ” “ഉം” ഞാൻ അവളുടെ കൈയിൽ നിന്ന് ആ ചായ ഗ്ലാസ്സ് വാങ്ങി കട്ടിലിൽ ചാരിയിരുന്നു കൊണ്ട് കുടിച്ചു, “ഏട്ടാ ഞങ്ങൾ പുറത്തു പോയിട്ട് വരാം ഏട്ടൻ എവിടെയെങ്കിലും പോകുന്നോ” “ഉം എനിക്കും ഒന്ന് പുറത്തു പോകണം” ഞാൻ പറഞ്ഞു, പെട്ടെന്ന് എനിക്ക് മുതലാളി തന്ന അവളുടെ ഒരു ചെറിയ ബാഗിന്റെ കാര്യം ഓർമ വന്നു ഞാൻ അത് അവളോട് എടുത്തു കൊണ്ട് വരാൻ പറഞ്ഞു അവൾ ഒരു അനുസരണയുള്ള ഭാര്യയെ പോലെ അതെടുത്തു തന്നു, ഞാൻ ഇതെല്ലാം കണ്ടു നിന്നു അവളുടെ മാറ്റങ്ങൾ
“ഇന്നാ ഏട്ടാ” അവൾ അത് എന്റെ കൈയിൽ തന്നു, ഞാൻ അത് തുറന്നു നോക്കി അതിൽ അവളുടെ മൊബൈൽ ഫോണും, ഒരു atm കാർഡും, ഒരു ചെക്ക് ബുക്കും, അവളുടെ കുറച്ചു ആഭരണങ്ങളും കുറച്ചു കാശും ഉണ്ടായിരുന്നു, ഞാൻ അതെല്ലാം കണ്ട് പകച്ചു പോയി, അത് കണ്ടെന്നവണ്ണം അവൾ എന്നോട് ചോദിച്ചു “എന്താ ഏട്ടാ” “ഒന്നുമില്ല” ഞാൻ പറഞ്ഞു, ഞാൻ അതിൽ നിന്ന് കുറച്ചു കാശ് എടുത്തു അവളുടെ കൈയിൽ കൊടുത്തു, “ഇത് വെച്ചോ പുറത്തു പോകുവല്ലേ” “ഉം” അവൾ മൂളി എന്നിട്ട് ഞാൻ അവളുടെ ഫോണും കൊടുത്തു വിട്ടു “ഇതാരുടെയാ ഏട്ടാ” “അത് നിന്റെയാണ്” എന്നിട്ട് ഞാൻ അതിൽ എന്റെ നമ്പർ സേവ് ചെയ്തു കൊടുത്തു