എന്നിട്ട് അവൾ ആ കാശും വാങ്ങി പോയി, ഞാൻ പിന്നെ രാവിലെയുള്ള പ്രഭാതകർമങ്ങൾ കഴിഞ്ഞു പുറത്തു പോകാൻ ഒരുങ്ങി, കുറച്ചു കഴിഞ്ഞു ഞാൻ മുതലാളിയുടെ തൊട്ടടുത്തുള്ള എസ്റ്റേറ്റിൽ പോയി, മുതലാളി അവിടെ ഉണ്ടായിരുന്നു ഞാൻ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുത്തു, മുതലാളി എല്ലാം കേട്ടുനിന്നു, അത് കഴിഞ്ഞു അവൾക്ക് കൊടുക്കനായി കുറച്ചു കാശും എന്നെ ഏൽപ്പിച്ചു, എന്നിട്ട് എന്നോട് എസ്റ്റേറ്റിലെ ഡ്രൈവർ ആയി കയറാൻ പറഞ്ഞു, ഞാനും നോക്കിയപ്പോൾ അതാ നല്ലത് ഇനി ഈ സംഭവം എല്ലാം ഒന്ന് നേരെയാകുന്നത് വരെ ഇവിടെ തന്നെ നിൽക്കാം, അതും പറഞ്ഞിട്ട് മുതലാളി പോയി ഞാൻ അവിടുന്ന് ഇറങ്ങി കുറച്ചു കഴിഞ്ഞു എന്റെ ഫോണിൽ ഒരു കാൾ വന്നു ഞാൻ നോക്കിയപ്പോൾ ഒരു നമ്പർ ആണ് ഞാൻ ആ കാൾ എടുത്തു
“എവിടെ ഏട്ടാ വരാറായോ” അപ്പുറത്തുള്ള സംസാരം കേട്ടു കഴിഞ്ഞപ്പോൾ ആളെ മനസ്സിലായി അത് രാധിക ആയിരുന്നു “ഉം വരുവാ” ഞാൻ പറഞ്ഞു, അതും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്യ്തു പോക്കറ്റിൽ ഇട്ടു
അരമണിക്കൂർ കഴിഞ്ഞു ഞാൻ വീട്ടിൽ വന്നു, വീട്ടിൽ വന്നപ്പോൾ അവളും അമ്മയും വീട്ടിൽ ഉണ്ട്, ഞാൻ അകത്തു കയറി റൂമിൽ ചെന്നു ഡ്രസ്സ് മാറി അപ്പോൾ അവൾ കൈയിൽ കുറെ കവറുമായി വന്നു “എന്താ ഇതൊക്കെ” “അത് കുറച്ചു ഡ്രസ്സുകൾ ആണേട്ടാ” “ഉം” ഞാനൊന്നു മൂളി “ഇത് നമ്മൾക്കുള്ളതാണ് അമ്മക്ക് വേറെ എടുത്തു കൊടുത്തു” അവൾ പറഞ്ഞു, “ഉം” അതും പറഞ്ഞിട്ട് അവൾ പോയി
“ദൈവമേ ഈ പെണ്ണ് ഇത് എന്തു ഭാവിച്ച” ഞാൻ മനസ്സിൽ പറഞ്ഞു “ഏട്ടാ ഏട്ടന് കഴിക്കാൻ എടുത്തു വെയ്ക്കട്ടെ” “ഉം”
അങ്ങനെ ഭക്ഷണം കഴിച്ചു ഞാൻ ഒന്ന് മയങ്ങാൻ കിടന്നു
വൈകുന്നേരം 5 മണിയായപ്പോൾ ഞാൻ എഴുനേറ്റു ഒന്ന് മുഖം കഴുകി ഹാളിൽ ചെന്നു അപ്പോൾ അവൾ എനിക്ക് ചായയും കൊണ്ട് വന്നു എന്നിട്ട് പറഞ്ഞു “ഏട്ടാ വൈകിട്ട് കാവിൽ പോകണം അമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട് അമ്മയും വരാമെന്നു പറഞ്ഞിട്ടുണ്ട്” “ഉം” ഞാൻ ഒന്ന് മൂളി കൊടുത്തു, അങ്ങനെ ഞങ്ങൾ 3 പേരും അവിടെ അടുത്തുള്ള കാവിൽ പോകാനായി ഒരുങ്ങാൻ പോയി, ഞാൻ കുളിക്കാനായി റൂമിൽ വന്നു അപ്പോൾ അവൾ ഒരു കവറുമായി വന്നു “ഏട്ടാ ഇത് ഏട്ടന് ഇടാൻ ഉള്ളതാണ്” “ഉം” കുളിമുറിയിൽ നിന്ന എന്നോട് അവൾ വിളിച്ചു പറഞ്ഞു, ഞാൻ കുളി കഴിഞ്ഞു ഇറങ്ങി റൂമിൽ വന്നു അപ്പോൾ അവൾ തന്ന കവർ ഞാൻ എടുത്തു നോക്കി അതിൽ ഒരു സ്വർണ്ണ കരയുള്ള കസവു മുണ്ടും ഒരു ചുവന്ന ഷർട്ടും ഉണ്ടായിരുന്നു ഞാൻ അതെടുത്തു ഇട്ടു ഹാളിൽ വന്നു അപ്പോൾ അവൾ ഒരു ചുവന്ന കരയുള്ള സെറ്റുസാരിയും അതിന് മാച്ച് ചെയ്യുന്ന ഒരു ബ്ലൗസും ആണ് ധരിച്ചിരുന്നത്, അമ്മയ്ക്കും അവൾ അവളുടേത് പോലെയുള്ള ഡ്രസ്സും ആണ് എടുത്തത്