തുളസിദളം 4 [ശ്രീക്കുട്ടൻ]

Posted by

“ഇതാരാടി… താടി വച്ച ഋതിക് റോഷനോ… എന്താ പൊക്കം എന്താ മസ്സിൽ… ആ നീലക്കണ്ണ്കൾ നോക്ക് കട്ടിപ്പുരികം നോക്ക് എന്തൊരു ഭംഗി…. എന്താ ഗ്ലാമർ… എന്തൊരു മൊതല്…”

രുദ്രിനെക്കണ്ട് കണ്ണ് മിഴിഞ്ഞ ശില്പയുടെ കൂട്ടുകാരി കാവ്യയുടെ ചെവിയിൽ പറഞ്ഞു, അവിടുണ്ടായിരുന്ന എല്ലാരുടേം അവസ്ഥ അത് തന്നെയായിരുന്നു…

രുദ്രിനെക്കണ്ട വൃന്ദയുടെ ഹൃദയതാളം വല്ലാതെ ഉയർന്നു ഹൃദയമിപ്പോ പൊട്ടും എന്നവസ്ഥയിലായിരുന്നു അവൾ, താനൊരുപാട് കാണാൻ കൊതിച്ച ഒരാൾ തന്റെ മുന്നിൽ വന്ന് നിൽക്കുന്നപോലെ തോന്നിയവൾക്ക്, അവൻ തന്റെയാരോ ആണെന്ന് അവളുടെ ഉള്ള് പറയുംപോലെ, അവൾക്ക് അവനിൽനിന്ന് കണ്ണെടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല… അവൻ അടുത്ത് വരുമ്പോൾ അവളുടെ കൈകളും ചുണ്ടുകളും വല്ലാതെ വിറകൊണ്ടു, അവൾ അവന്റെ നീലക്കണ്ണുകളിൽ നോക്കി, അവൾ അവന്റെ മിഴികളിൽ മിഴിചിമ്മാതെ നോക്കിനിന്നു,

രുദ്ര് പുഞ്ചിരിച്ചുകൊണ്ട് എല്ലാവരെയും നോക്കി

അവന്റെ കണ്ണുകൾ അവനെത്തന്നെ ഉറ്റുനോക്കി നിൽക്കുന്ന രണ്ട് കണ്ണുകളിൽ തറച്ചുനിന്നു, അവന് ശ്വാസം വിടാൻ പോലുമാവാത്തവണ്ണം ആ കണ്ണുകളിലെ കാന്തികശക്തി അവനെ അവിടേക്കടുപ്പിച്ചു, അവന് കളഞ്ഞുപോയ പ്രീയപ്പെട്ടതെന്തോ തിരികെക്കിട്ടിയപാലെ സന്തോഷം അവന്റെ ഹൃദയഭിത്തികളിൽ തിരമാലപോലെ ആഞ്ഞടിച്ചു,

രുദ്രിൽ നിന്നുയരുന്ന ഏതോ വിലകൂടിയ പെർഫ്യൂമിന്റെ സുഗന്ധം അവൾക്ക് പരിചിതമായി തോന്നി…

അവർ പരസ്പരം മിഴികളിലേക്ക് മിഴിനട്ട് പരിസരം മറന്ന് നോക്കി നിന്നു,

പിന്നിൽനിന്ന് വന്ന ഭൈരവ് അവനെ ചെറുതായോന്ന് മുതുകിൽ തട്ടിയപ്പോഴാണ് അവന് സ്ഥലകാലബോധം വന്നത്, അവൻ തിരിഞ്ഞ് ഭൈരവിനെ നോക്കി, ഭൈരവ് അവനെ കണ്ണുരുട്ടി നോക്കി, അപ്പോഴാണ് ചുറ്റുമുള്ളവർ അവരെ ഉറ്റുനോക്കുന്നത് ശ്രദ്ധിച്ചത്… വൃന്ദയും ഞെട്ടി ഒരടി പിന്നോട്ട് വച്ചു, അവൾ തലകുനിച്ചു നിന്നു,

“ഇതെന്റെ മകൻ രുദ്ര്, മകൾ മാളവിക ഞങ്ങളിവളെ കുഞ്ഞിയെന്ന് വിളിക്കും…”

കുഞ്ഞിയെന്നുകെട്ട കണ്ണൻ വാപ്പൊത്തി ചിരിച്ചു, അത് കണ്ടിട്ട് കുഞ്ഞി അവനെ ദേഷ്യത്തോടെ നോക്കി,

“പിന്നെയിത് എന്റെ എല്ലാമെല്ലാമായ മാധവൻ, ഇത് അവന്റെ മകൻ ഭൈരവ്… അപ്പോഴേ എന്റെ ഫാമിലി പൂർണമാവൂ…”

വിശ്വനാഥൻ മാധവന്റെ തോളിൽ കയ്യിട്ടുകൊണ്ട് പറഞ്ഞു

രാജേന്ദ്രൻ രുദ്രിനും ഭൈരവിനും കൈകൊടുത്തു, ആ സമയം രണ്ടുപേരുടെയും മുഖം മുറുകി,

ഭൈരവ് കുറുകിയ കണ്ണുകളോടെ അയാളെ തറപ്പിച്ചു നോക്കി ഒരു നിമിഷം തന്റെ കൈ അയാളുടെ കയ്യിൽ മുറുകി, അത് ശ്രദ്ധിച്ച രുദ്ര് അവനെ ഒന്ന് തട്ടി, ഭൈരവ് തന്റെ കൈ പിൻവലിച്ചു

Leave a Reply

Your email address will not be published. Required fields are marked *