കണ്ണനും വിട്ടുകൊടുത്തില്ല
കുഞ്ഞിയ്ക്ക് ദേഷ്യം വന്നു
“പോടാ എലുമ്പാ… good for nothing monkey…”
കുഞ്ഞി ദേഷ്യത്തോടെ പറഞ്ഞു
“പോടീ ചൊറിയൻപൂച്ചേ, കുഞ്ഞിപ്പൂച്ചേ… വെളുമ്പി… മദാമേ…”
കണ്ണനും അവളെ
കണ്ണനും അവളെ നോക്കി വിളിച്ചു പറഞ്ഞു
കുഞ്ഞി ദേഷ്യത്തോടെ അവനെ നോക്കി പിന്നെ എഴുന്നേറ്റ് ചാടിത്തുള്ളി അകത്തേക്ക് പോയി, അത് കണ്ട് കണ്ണൻ വാ പൊത്തിപ്പിടിച്ചു ചിരിച്ചു,
അപ്പോഴേക്കും വൃന്ദ അവനടുത്ത് വന്നു
“എന്തടാ ഒറ്റക്കിരുന്ന് ചിരിക്കുന്നെ…??”
അവൾ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു
“ഏയ്… ഒന്നൂല ഉണ്ണിയേച്ചി…”
അവളവനടുത്ത് വന്ന് അവന്റെ അടുത്തിരുന്നു അവന്റെ തോളിൽ കയ്യിട്ട് അവനെ ചേർന്നിരുന്നു,
“എന്താ… ചേച്ചിയും അനിയനുംകൂടി ചർച്ച, വേണേ ചർച്ചക്ക് ഞങ്ങളും കൂടാം…”
വല്ലാത്ത വഷളൻ ചിരിയോടെ ശ്രീജേഷ് അവിടേക്ക് വന്നു കൂടെ അർജ്ജുനും ആരോഹും നിവിനും കൂടെയുണ്ടായിരുന്നു.
വൃന്ദ ഞെട്ടി എഴുന്നേറ്റ് അവരെ നോക്കി, പെട്ടെന്ന് കണ്ണനേം കൊണ്ട് പുറത്തേക്ക് ഇറങ്ങാൻ നോക്കിയെങ്കിലും ആരോഹ് വഴി തടഞ്ഞന്നപോലെ നിന്നു
അവന്റെ നോട്ടം അസഹ്യമായി വൃന്ദക്ക് തോന്നി അവൾ തന്റെ ധാവണി ഒന്നുകൂടി നേരെയിട്ടു
“നീ കഴിഞ്ഞ തവണത്തെക്കാൾ ഒന്ന് മിനുങ്ങി ഒന്നൂടെ സുന്ദരി ആയിട്ടുണ്ട്,
ഇപ്പൊ നിന്നെ കടിച്ച് തിന്നാൻ തോന്നും… നിന്നെപ്പോലൊരു ഐറ്റത്തെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.. സത്യം, ചേട്ടന്മാരോട് സഹകരിക്ക് മോളാനുഭവിക്കാത്ത ഒരുപാട് സുഖങ്ങളുണ്ട് ചേട്ടന്മാര് തരാം ആ ഒരു സുഖം, ഒന്ന് ഞങ്ങൾക്ക് വഴങ്ങിയെന്ന് പറഞ്ഞ് നിനക്ക് ലാഭമേ ഉണ്ടാകു.. എന്ത് പറയുന്നു ഒന്നാലോചിച്ചു നോക്ക്…”
ശ്രീജേഷ് ഒരു വഷളൻ ചിരിയോടെ അവളെ വല്ലാത്ത ഭാവത്തിൽ ഒന്നുഴിഞ്ഞു നോക്കി പറഞ്ഞു
വൃന്ദ വിതുമ്പലോടെ ചുറ്റും നോക്കി
“ഹോയ്…”
കണ്ണൻ അതുവഴി പോകുകയായിരുന്ന കവിതയെയും ശ്രെയയെയും നോക്കി വിളിച്ചു
“എന്താടാ…?? “
കവിത ദേഷ്യത്തോടെ ചോദിച്ചു
“ചേച്ചിയെയല്ല അപ്രത്ത്…”
കണ്ണൻ ശ്രേയയെ ചൂണ്ടി പറഞ്ഞു
“എന്താടാ…”
ശ്രേയ അവനോട് കലിപ്പിൽ ചോദിച്ചു
എല്ലാവരും അന്തംവിട്ട് കണ്ണനെ നോക്കി
“ചേച്ചി കഴിഞ്ഞ തവണത്തെക്കാൾ ഒന്നൂടെ മിനുങ്ങി ഒന്നൂടെ സുന്ദരി ആയിട്ടുണ്ട്, ചേച്ചിയെപ്പോലൊരു ഐറ്റത്തെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല…”