ശ്യാമ നന്ദന്റെ പ്ലേറ്റിൽ ചോറ് വിളമ്പിക്കൊണ്ട് പറഞ്ഞു
“മ്…”
സാബു മൂളിക്കൊണ്ട് ഭക്ഷണം കഴിച്ചെഴുന്നേറ്റു
••❀••
സാബുവിന്റെ കാൾ കണ്ട് രാജേന്ദ്രൻ ഒന്ന് പുഞ്ചിരിച്ചു, അയാൾ കാൾ അറ്റൻഡ് ചെയ്തു
“ഹെലോ…”
“രാജേട്ടാ… ഞാൻ സാബുവാണ്…”
“എന്താ സാബു…??”
“അത്… രാജേട്ടാ, ദേവടോമായി ഒരാലോചന ഉണ്ടായിരുന്നല്ലോ… അത് നടന്നില്ല, പക്ഷേ ഞങ്ങൾക്ക് ദേവടോമായി ഒരു ബന്ധത്തിന് താത്പര്യമുണ്ട്,”
“സാബു എന്താ പറഞ്ഞു വരുന്നത്…???”
“അത്… ഞാൻ പറഞ്ഞു വരുന്നത് നന്ദന്റേം ശിൽപെടേം കാര്യമായിരുന്നു, നിങ്ങക്ക് ഇഷ്ടക്കുറവൊന്നുമില്ലെങ്കിൽ അതൊന്നാലോചിച്ചൂടെ…??”
സാബു മടിച്ചു മടിച്ചു ചോദിച്ചു.
“അത് സാബു… ശില്പയുടെ ഇഷ്ടം നോക്കാതെ…എങ്ങനാ…??”
“അതോർത്തു രാജേട്ടൻ പേടിക്കണ്ട… കുട്ടികൾക്ക് തമ്മിൽ ഇഷ്ടക്കൊറവൊന്നൂല്ല…”
“എനിക്കിഷ്ടക്കുറവുണ്ടായിട്ടല്ല എന്നാലും ഞാനവളോട് ചോദിച്ചിട്ട് വിളിച്ചു പറയാം, അത് പോരെ…”
“മതി… ധാരാളം… രാജേട്ടൻ വിളിച്ചു പറഞ്ഞാമതി…”
“അപ്പൊ അങ്ങനാവട്ടെ…”
രാജേന്ദ്രൻ ഫോൺ കട്ട് ചെയ്ത് മുന്നിലിരിക്കുന്ന ശില്പയെ നോക്കി, എന്നിട്ട് രണ്ടുപേരും ഉറക്കെ പൊട്ടിച്ചിരിച്ചു,
“ഇപ്പൊ എങ്ങനെ… വള്ളം ഞാൻ കരയ്ക്കടുപ്പിച്ചില്ലേ…?”
ശില്പ പൊട്ടിച്ചിരിച്ചുകൊണ്ട് ചോദിച്ചു
“എന്നാലും മോളേ ഇത്രപെട്ടെന്ന്…? സമ്മതിച്ചു നിന്നേ”
“അതാണ് ശില്പ… അവന്റൊരു വൃന്ദ…”
അവളൊരു നിമിഷം നിർത്തി പല്ലുകടിച്ചു
“ആരാധനയായിരുന്നു… സ്നേഹമായിരുന്നു… പ്രേമമായിരുന്നു… എനിക്കവനോട്… പക്ഷേ അവന് പ്രേമം അവളോട്… അതറിഞ്ഞ അന്ന് തുടങ്ങിയതാ എനിക്ക് അവനോട് പക, പിന്നീട് വാശിയായിരുന്നു…”
അവൾ പല്ല് ഞെരിച്ചുകൊണ്ട് പറഞ്ഞു
“നന്ദൻ വെറും പൊട്ടനാ, ആരെന്ത് പറഞ്ഞാലും വെള്ളംതൊടാതെ വിഴുങ്ങുന്ന പാവം… അവനെ കുഴീല് വീഴ്ത്താൻ എനിക്ക് ഇത്ര സമയം മതി…”
ശില്പ ചൂണ്ടു വിരലും തള്ള വിരലും ഉയർത്തി പറഞ്ഞു.
“പിന്നെ മോളേ, കാര്യം കഴിഞ്ഞാ അച്ഛന്റെ കാര്യം മറക്കോ…??”
രാജേന്ദ്രൻ ഒരു പുഞ്ചിരിയോടെ ചോദിച്ചു,
“ഞാനച്ഛന്റെ മോളല്ലേ… ഈ കല്യാണം കഴിഞ്ഞാ ശ്രീനന്ദനം എന്റെ കാൽകീഴിൽ ഞാൻ കൊണ്ടോരും… പിന്നെ ഞാൻ റാണിയാ റാണി…”
“അച്ഛൻ സ്വപ്നം കണ്ട് പോയി ശ്രീനന്ദനം… അതിപ്പോ എന്റെ സ്വപ്നമാണ്…”
“അച്ഛന്റെ സ്വപ്നം ഈ ഞാൻ നടത്തിത്തരും, ഇത് എന്റെ വാക്കാണ്…”
ശില്പ സത്യം ചെയ്തുപറഞ്ഞു