വൃന്ദക്കവനെ മുഖമുയർത്തി നോക്കാൻ തന്നെ കഴിയുന്നുണ്ടായില്ല
“താങ്ക്സ്…”
അവൾ പിറുപിറുക്കുന്നപോലെ പറഞ്ഞിട്ട് കണ്ണനെകൂട്ടി അകത്തേക്ക് പോയി,
കണ്ണൻ കുഞ്ഞിയെ നോക്കി മുഖംകൊണ്ട് ഗോഷ്ടി കാണിച്ചു,
കുഞ്ഞി ദേഷ്യത്തോടെ അവനെ നോക്കി നിന്നു
“എന്തൊക്കെയാ കണ്ണാ നിന്റെ വായീന്ന് വീണത്, അതും നിന്നെക്കാൾ മുതിർന്ന ഒരു പെൺകുട്ടിയോട്…”
“അപ്പൊ അവൻ ഉണ്ണിയേച്ചിയെ പറഞ്ഞതോ… അതാ ഞാൻ അവന്റെ അനിയത്തിയോട് അങ്ങനെ പറഞ്ഞത്…”
“എന്നാലും കണ്ണാ ചീത്തക്കുട്ടികളാ അതുമാതിരി പറയുന്നേ… എന്റെ കണ്ണൻ നല്ല കുട്ടിയല്ലേ, ഇനിയങ്ങനെയൊന്നും പറയരുത് കേട്ടോ…?”
വൃന്ദ വാത്സല്യത്തോടെ അവനോട് പറഞ്ഞു,
അവൻ അവളുടെ കവിളിൽ ഒരുമ്മ കൊടുത്തുകൊണ്ട് പുഞ്ചിരിച്ചു
രുദ്ര് ഭൈരവിനെയും പിടിച്ചുവലിച്ചുകൊണ്ട് ഗേറ്റിനടുത്തേക്ക് കൊണ്ടുപോയി
“എന്താ മൈരേ… നീയീക്കെടന്നോടുന്നത്…”
“I think… I found her…”
“ആരെ…”
“ആ കണ്ണുകൾ… ഞാൻ സ്വപ്നത്തിൽ കാണാറുള്ള അതേ ഉണ്ടക്കണ്ണുകൾ…”
“ങേ… എവിടെ…? എപ്പോ…? നീയെന്ത് കുണ്ണയാ ഈപ്പറയുന്നേ…??”
“അതേടാ… അവളാടാ അത്… വൃന്ദ… അതേ കണ്ണുകൾ…അവള് തന്നെയാടാ അത്…”
രുദ്ര് ആവേശത്തോടെ പറഞ്ഞു
ഭൈരവ് കുറച്ചുനേരം അവനെത്തന്നെ നോക്കിനിന്നു എന്നിട്ട് പൊട്ടിച്ചിരിച്ചു
“നീയെന്ത് മൈര് കണ്ടിട്ടാ ഈ കെടന്ന് തൊലിക്കുന്നത്…??”
രുദ്രിന് ദേഷ്യം വന്നു
“എനിക്ക് തോന്നി നിന്നെ നോട്ടോം ഭാവോം കണ്ടപ്പോ…
അതവളാണെന്ന് നിനക്കോറപ്പുണ്ടോ…??”
ഭൈരവ് ചോദിച്ചു
“അത്…”
രുദ്ര് ഒന്ന് ആലോചിച്ചു
“അപ്പൊ ഇല്ല… ആദ്യം അതവളാണോന്ന് കണ്ടുപിടിക്ക്… അതൊരു പാവം പെങ്കൊച്ചാ ആരുമില്ലാത്ത ഒരു കൊച്ച്… നീയാവശ്യമില്ലാത്ത പ്രതീക്ഷകൊടുത്തിട്ട് അവസാനം അത് അവളല്ലങ്കിൽ നീയെന്ത് ചെയ്യും…
മാത്രോല്ല ആ പന്തലിലുണ്ടായിരുന്ന സകലയെണ്ണോം അവളെ നോക്കി വെള്ളമിറക്കുകയായിരുന്നു, അതിന്റെ കൂട്ടത്തിൽ നീയും അതത്രെ ഉള്ളു…
പണ്ടാരാണ്ടോ പറഞ്ഞപോലെ… ഇക്കാലത്ത് ആരേലും സ്വപ്നത്തിൽക്കണ്ട ഒരു പെണ്ണിനെ തിരക്കി നടക്കോ…?? ആരേലും കേട്ടാ വിശ്വസിക്കോ…?? വേണ്ട നീയവളോട് പറഞ്ഞുനോക്ക്, അവള് വിശ്വസിക്കോ…?? അവള് പോലും നീ അവളുടെ പുറകെ നടക്കാൻ ഒരുകഥയുണ്ടാക്കിയെന്നെ പറയൂ… നീ വെറുതെ നാറാൻ നിക്കണ്ട… നീ വന്നേ… ”
ഭൈരവ് അവനെവിട്ട് അകത്തേക്ക് നടന്നു
രുദ്ര് വല്ലാത്തൊരവസ്ഥയിലായിരുന്നു,
‘ ഇനി തനിക്ക് തെറ്റിപ്പോയതാകുമോ…? പക്ഷേ മുൻപ് മറ്റൊരു പെണ്ണിനോടും തോന്നാത്ത ഒരു ഫീലിംങായിരുന്നു എനിക്കവളോട്, അറിയാത്ത അവളോടടുത്തുപോകുന്നു… ആ വലിയ കണ്ണുകൾ അവ തന്നെയല്ലേ താനെന്നും സ്വപ്നത്തിൽ കാണുന്നത് താൻ എന്തിനെക്കളേറെ മോഹിക്കുന്നത് പ്രണയിക്കുന്നത്, ആ കണ്ണുകളെയല്ലേ താൻ തിരയുന്നത്…. കുറച്ചു നാൾ മുൻപ് മാളിൽ ഒരു പെൺകുട്ടിയുടെ കണ്ണ് കണ്ട് താൻ തെറ്റിദ്ധരിച്ചപോലാകുമോ ഇത്… ആയിരിക്കും… ഇതൊന്നും പറഞ്ഞാൽ ആരും വിശ്വസിക്കില്ല… അവളും… ഭൈരവ് പറഞ്ഞപോലെ അവളുടെ പുറകെ നടക്കാൻ ഒരു കഥയുണ്ടാക്കിയതാണെന്നെ അവൾപോലും പറയു… വേണ്ട…’