അവൾ പകയോടെ അയാളെ നോക്കിയിട്ട് പുറത്തേക്ക് പോയി,
ഫോൺ ബെല്ലടിച്ചത് കേട്ടാണ് രാജേന്ദ്രൻ ഉറക്കത്തിൽനിന്നും ഉണർന്നത്
ദേവടം ഓയിൽ മിൽസിലെ മാനേജർ ആണ്,
അവിടുത്തെ എല്ലാ കാര്യങ്ങളുമറിയാൻ താൻ നിയമിച്ച തന്റെ വിശ്വസ്ഥൻ
രാജേന്ദ്രൻ കാൾ അറ്റൻഡ് ചെയ്തു
“ഹലോ… മനോജേ…”
“സാർ… ഒരു പ്രശ്നമുണ്ട്…”
“എന്താ മനോജേ…?”
“അത്… ഏജൻസിയിൽനിന്ന് നോട്ടീസ് വന്നിട്ടുണ്ട് പ്രോപ്പർട്ടി ഹാൻഡ്ഓവർ ചെയ്യാൻ… ഉടനെ പ്രോപ്പർട്ടി ഹാൻഡ്ഓവർ ഉണ്ടാകും, അതിന് മുൻപേ ഓഡിറ്റിംഗ് നടത്താൻ ഓർഡർ വന്നിട്ടുണ്ട്, ഞാനിപ്പോ എന്താ ചെയ്യാ, ഒന്നും രണ്ടുമല്ല നാല് കോടിയാ കണക്കിൽ കാണാനില്ലാത്തത്, സാർ എന്തേലും ഉടനെ ചെയ്യണം അല്ലേൽ ഞാനും സാറും അക്കൗണ്ടന്റ് ശരത്തും എല്ലാരും തൂങ്ങും, പറഞ്ഞില്ലാന്നു വേണ്ട… സാറിന്റെ ഒറ്റ ധൈര്യത്തിലാ ഞങ്ങളിതിനെല്ലാം കൂട്ട് നിന്നത്…”
രാജേന്ദ്രൻ ഒരു നിമിഷം നിശബ്ദനായി
“മനോജ് പേടിക്കണ്ട… ഞാനൊരു പോംവഴി കാണാം…”
“മ്… ശരി… പിന്നേ അഡ്വക്കേറ്റ് ഭരതന്റെ ഓഫീസിൽനിന്നും മെയിൽ ഉണ്ടായിരുന്നു, വൃന്ദ മേഡത്തിന് പ്രോപ്പർട്ടി ഹാൻഡ്ഓവർ ചെയ്യാനുള്ള നടപടിയെടുക്കുന്നു എന്നും പറഞ്ഞ്”
രാജേന്ദ്രൻ ഞെട്ടി
“ശരി മനോജേ… ഞാനേറ്റു…”
അയാൾ ഫോൺ കട്ട് ചെയ്ത് കട്ടിലിലേക്ക് ചാരി കണ്ണടച്ചെന്തോ ചിന്തിച്ചുകൊണ്ടിരുന്നു…
പിന്നീട് അഡ്വക്കേറ്റ് വേണുവിനെ വിളിച്ച് കാര്യം പറഞ്ഞു, എന്നിട്ട് വക്കീൽഓഫീസിലേക്ക് ചെല്ലാന്ന് പറഞ്ഞു,
••❀••
“ഇതിപ്പോ വല്യ പ്രശ്നമാണല്ലോ…”
മനോജ് അയച്ചുകൊടുത്ത മെയിൽ നോക്കിക്കൊണ്ട് വക്കീൽ രാജേന്ദ്രനോട് പറഞ്ഞു,
“തന്റെ കുടുംബ ക്ഷേത്രത്തിൽ എന്നാ ഉത്സവം തുടങ്ങുന്നത്…??”
വേണു ചോദിച്ചു
“ഈ വരുന്നയാഴ്ച… എന്താ വക്കീലേ…??”
“അപ്പൊ താനൊരു കാര്യം ചെയ്യ്… ഉത്സവം കഴിയുംവരെ ഒരു നടപടികളും എടുക്കാൻ കഴിയില്ലായെന്ന് തിരിച്ചൊരു മെയിൽ അയക്കാൻ പറ, അതും തനിക്ക് മെയിൽ കാർബൺ കോപ്പി വച്ച്…”
“അപ്പൊ…???”
“അപ്പൊ തല്ക്കാലം ഒരു സാവകാശം കിട്ടും… അതിനിടയിൽ പ്രോപ്പർട്ടി കയ്യിൽ വരേണ്ടയാൾ ഇല്ലാതാവുകയാണെങ്കിൽ അടുത്ത അവകാശിക്ക് പ്രായപൂർത്തിയാകാൻ കുറച്ചു വർഷങ്ങൾ കൂടി വേണ്ടേ… ഞാൻ പറഞ്ഞത് തനിക്ക് മനസ്സിലാകുന്നുണ്ടോ…??”
രാജേന്ദ്രന്റെ കണ്ണുകൾ തിളങ്ങി…
“അപ്പൊ… വക്കീൽ പറഞ്ഞുവരുന്നത്…???”
“അതുതന്നെ…”
“മ്…”