തുളസിദളം 4 [ശ്രീക്കുട്ടൻ]

Posted by

രാജേന്ദ്രൻ സന്തോഷത്തോടെ അവളെ ചേർത്ത് പിടിച്ചു

••❀••

പിറ്റേന്ന് തന്നെ രാജേന്ദ്രൻ നന്ദനത്തു വിളിച്ചു കല്യാണത്തിന് സമ്മതമാണെന്നറിയിച്ചു, രണ്ടുപേർക്കും ഇഷ്ടമായ സ്ഥിതിക്ക് പെണ്ണുകാണൽ വേണ്ടെന്ന് വച്ചു, നന്ദന് ബാങ്ക് പോസ്റ്റിങ്ങ്‌ ഹൈദരാബാദിലായിരിക്കും എന്നത് കൊണ്ട് ഉടൻ വിവാഹനിശ്ചയം നടത്താൻ തീരുമാനമായി, കല്യാണം പ്രൊബേഷൻ കഴിഞ്ഞു മതിയെന്നും തീരുമാനിച്ചു,

വിവാഹ നിശ്ചയത്തിന്‍റെ തീയതി തീരുമാനിച്ചു അടുത്തയാഴ്ച, അത് കഴിഞ്ഞ് അടുത്തയാഴ്ച കാവിലെ ഉത്സവം തുടങ്ങും, കുടുംബത്തുള്ളവരെല്ലാം ഉത്സവത്തിനെത്തും അതുകൊണ്ടാണ് നിശ്ചയവും അതെ സമയത്ത് വച്ചത്,

വൃന്ദക്ക് പിടിപ്പത് പണിയുണ്ടായിരുന്നു വീട് മുഴുവൻ വൃത്തിയാക്കാൻ വൃന്ദയും ലതയും കൂടെ രണ്ട് പണിക്കാരും വല്ലാതെ പാടുപെട്ടു.

അതിനിടയിൽ കാവിലും കുറച്ചു പണികൾ ഉണ്ടായിരുന്നു, എല്ലാം കൊണ്ടും വൃന്ദ വല്ലാതെ തളർന്നു പോയിരുന്നു,

ദിവസങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു,

ദേവടത്ത് ബന്ധുക്കളെല്ലാം ഓരോരുത്തരായി എത്തിതുടങ്ങി,

നാരായണക്കുറുപ്പിന് സഹോദരങ്ങൾ മൂന്ന് പേരാണ്,

അവർ മക്കളും മരുമക്കളും ചെറുമക്കളുമായി വിദേശങ്ങളിൽ മറ്റുമാണ് എല്ലാ വർഷവും ഉത്സവത്തിന് അവർ എല്ലാവരും ഒത്തുകൂടും.

ഇപ്രാവശ്യം ആദ്യം തറവാട്ടിലെത്തിയത് നാരായണക്കുറുപ്പിന്റെ അനുജൻ മാധവക്കുറുപ്പിന്റെ കുടുംബമാണ്, മാധവക്കുറുപ്പിന്റെ മരണശേഷം ദേവകി മകനോപ്പം വിദേശത്തേക്ക് പോയി, മക്കൾ സഞ്ജീവ് സീത എന്നിവർ, എല്ലാവരും വിദേശത്ത് സെറ്റിൽ ആണ്, സഞ്ജീവിന്റെ മകൻ ശ്രീജേഷ് മകൾ ശ്രേയ,

സീതയുടെ മക്കൾ കവിതയും കാവ്യയും,

എല്ലാരും ദേവടത്തിന്റെ മുറ്റത്തു വന്നിറങ്ങി,

അവരെക്കണ്ടതും നളിനിയും ശില്പയും പുറത്തേക്ക് വന്നു

“ഹായ്… ശിൽപേച്ചി…”

കവിത ഉറക്കെ വിളിച്ചു കൈകാണിച്ചു, ശ്രേയയും കാവ്യായും കവിതയും കൂടി അവളെ പോയി കെട്ടിപ്പിടിച്ചു,

പിന്നീട് അവർ എന്തൊക്കെയോ സംസാരിച്ചു നിന്നു

“Where’s your enemy…?”

കാവ്യ ചോദിച്ചു

“ഇവിടുണ്ട്…”

ശില്പ പുച്ഛത്തോടെ പറഞ്ഞു …

“then where’s she…?”

അവിടേക്ക് വന്ന ശ്രീജേഷാണ് ചോദിച്ചത്…

അവന്റെ കണ്ണിലെ തിളക്കം കണ്ടതും കാവ്യ അവനെ തറപ്പിച്ചു നോക്കി.

“Why are you staring …? I… just… asked, to my take the luggage inside…”

അവൻ ശബ്ദം താഴ്ത്തി കാവ്യയോട് പറഞ്ഞു.

“ഡീ… ഉണ്ണി…”

Leave a Reply

Your email address will not be published. Required fields are marked *