“എന്താടി പാതിരാത്രി…?? “
ശില്പ ചോദിച്ചു
“ശിൽപേച്ചി… കണ്ണന് വല്ലാതെ പനിക്കുന്നു… ഗുളിക കൊടുത്തിട്ടുമാറുന്നില്ല, ദയവുചെയ്ത് എന്നോടൊപ്പം ഒന്ന് വാ ശിൽപേച്ചി അവനെ ആശൂത്രീ കൊണ്ടുപോവാൻ…”
വൃന്ദ കരഞ്ഞുകൊണ്ട് പറഞ്ഞു
“അത് മാത്രം മതിയോ…?? വേണേ ഞാനെന്റെ ഒരു കിഡ്നി കൂടിത്തരാം… കടന്ന് പോടീ… ഞാം കാറ് മേടിച്ചേക്കുന്നതേ കണ്ട തെണ്ടികളെ കേറ്റിക്കൊണ്ട് പോകാനല്ല… അവൻ ചാകുമ്പോ വിളിക്ക്…”
ശില്പ ദേഷ്യത്തോടെയും പരിഹാസത്തോടെയും പറഞ്ഞിട്ട് അകത്തുകേറി കതകടച്ചു,
വൃന്ദ പിന്നീട് ഡോറിൽ മുട്ടിയിട്ടും ശില്പ കതക് തുറന്നില്ല
അവൾ നേരേ രാജേന്ദ്രന്റെ മുറിയുടെ വാതിലിൽ തട്ടിവിളിച്ചു
അയാൾ വന്ന് വാതിൽ തുറന്നു
വൃന്ദ കരഞ്ഞുകൊണ്ട് കാര്യം പറഞ്ഞു,
“എങ്ങനേലും നീയൊക്കെ ചത്തൊടുങ്ങിയാ മതീന്ന് പറഞ്ഞു കാത്തിരിക്കുമ്പോ… ദൈവമായിട്ട് ഒരു വഴി കാണിച്ചതാ… അവൻ ചാവുന്നേ ചാവട്ടടി… അവനെ കെട്ടിയെടുക്കാനായി എനിക്കിപ്പോ സൗകര്യമില്ല…”
അയാളും വാതിലടച്ചു, നളിനി രാത്രി പ്രഷറിന്റെ മരുന്ന് കഴിക്കുന്നതിനാൽ ഗാഡനിദ്രയാകും അതുകൊണ്ട് അവളിതൊന്നുമറിഞ്ഞില്ല
വൃന്ദ പൊട്ടികരഞ്ഞുകൊണ്ട് ഒന്ന് രണ്ട് പേരോടുംകൂടി സഹായം ചോദിച്ചു ആരും അവളെ സഹായിച്ചില്ല
അവൾ ഓടി കണ്ണനടുത്തെത്തി
കണ്ണൻ വല്ലാതെ അവശനായിരുന്നു, അവൾ ക്ലോക്കിലേക്ക് നോക്കി 01:15, അവൾക്കൊരു പേടി തോന്നിയെങ്കിലും കാവിലമ്മയോട് പ്രാത്ഥിച്ചുകൊണ്ട് കണ്ണനെ ഒരു ടവലിൽ പൊതിഞ്ഞു തോളിലെടുത്തുകൊണ്ട് അവൾ പുറത്തേക്കിറങ്ങി,
പോകും മുൻപ് അവൾ ഒരു ഡപ്പി തുറന്ന് അതിലുണ്ടായിരുന്ന പണം വെളിയിലെടുത്ത് എണ്ണി നൂറ്റിമുപ്പത് രൂപ, അവളതുമെടുത്തു
അവൾ ഗേറ്റ് കടന്ന് റോഡിലെത്തി,
അവിടുന്ന് രണ്ട് കിലോമീറ്ററോളം ഉണ്ട് ഗവണ്മെന്റ് ആശുപത്രിക്ക്…
ഗേറ്റിനടുത്തായി കിടന്ന കുട്ടൂസൻ അവളെക്കണ്ട് വാലാട്ടിനിന്നു, പിന്നീട് കുരച്ചു,
കുര കേട്ട് കണ്ണൻ പതിയെ പിറുപിറുത്തു
“കുട്ടൂ…സാ… ഉണ്ണി…യേ…ച്ചിയെ നോ…ക്കിക്കോ…ണേ….”
കണ്ണൻ ഇപ്പോഴും എന്തൊക്കെയോ പിറുപിറുക്കുണ്ടായിരുന്നു
വൃന്ദ വേഗത്തിൽ ആശുപത്രി ലക്ഷ്യമാക്കി മുന്നോട്ട് നടന്നു.
(തുടരും)
അടുത്ത ഭാഗത്തിന് കുറച്ചു താമസമുണ്ടാകും, ചേച്ചിയുടെ കല്യാണമാണ്, അതിന്റെ തിരക്ക്, എന്തായാലും കഥ പൂർണമാക്കിയിരിക്കും…
നല്ല സ്നേഹം❤️😍