തുളസിദളം 4 [ശ്രീക്കുട്ടൻ]

Posted by

ട്രെ ടീപോയിൽ വച്ചിട്ട് അവൾ അടുക്കളയിലേക്ക് പോയി

അവളുടെ പിറകെ നളിനി അടുക്കളിയിലെത്തി

“ഉണ്ണി… നീ കൂടുതലായിട്ട് അവരുടെ മുന്നിലേക്ക് വരണ്ട… അവന്റൊരു നോട്ടോം… അതെങ്ങനാ തന്തേം തള്ളേം കണ്ടല്ലേ മക്കള് പഠിക്കൂ…”

അവസാനവാചകം ഒരത്മാഗതം പോലെ പറഞ്ഞു പുറത്തേക്ക് പോയി

വൃന്ദ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു

അതെല്ലാം കേട്ട് അവിടേക്ക് വന്ന ലത അവളെ നോക്കി

“വല്യമ്മ പറഞ്ഞതിലും കാര്യോണ്ട് മോളേ… ആര് എന്ത് ചെയ്താലും പറഞ്ഞാലും കുറ്റം മോൾക്കേ ഉണ്ടാവു…”

വൃന്ദ അത് കേട്ട് തലയാട്ടി.

അപ്പോഴേക്കും കണ്ണൻ അവിടെത്തി

“ആരക്കെയാ ഉണ്ണിയേച്ചി വന്നേ…??”

അവൻ വൃന്ദയോട് ചോദിച്ചു.

“അത്… മാധവൻ മുത്തശ്ശന്റെ മക്കളാ…”

അവൾ അവനെ നോക്കാതെ പറഞ്ഞു,

“റോണും ഐഡനും എപ്പോ വരും ഉണ്ണിയേച്ചി…”

നാരായണക്കുറുപ്പിന്റെ സഹോദരി ഗൗരിയമ്മയുടെ ചെറുമക്കളാണ് ഐഡനും റോണും അവർ ജർമനിയിലാണ്,

വൃന്ദ അത് കേട്ട് പതിയെ തിരിഞ്ഞ് അവനടുത്തെത്തി, എന്നിട്ട് വാത്സല്യത്തോടെ അവനോടായി പറഞ്ഞു

“മോൻ അവരോടൊന്നും കൂടുതൽ അടുക്കാൻ പോണ്ട, നമുക്ക് നമ്മളെയുള്ളു, അവരാരേലും എന്തേലും വൃകൃതി കാണിച്ചപ്പോലും മോന്റെ മേലെ കുറ്റം വരോള്… ഉണ്ണിയേച്ചി പറയുന്നത് മോന് മനസ്സിലാവുന്നുണ്ടോ…??”

കണ്ണൻ ഉവ്വെന്ന് തലയാട്ടി

അന്ന് വൈകിട്ടും പിറ്റേന്നുമായി ബാക്കിയുള്ള ബന്ധുക്കളും എത്തി,

നാരായണക്കുറുപ്പിന്റെ മറ്റൊരു സഹോദരൻ കേശവകുറുപ്പിന്റെ കുടുംബവും, സഹോദരി ഗൗരിയമ്മയുടെ ഫാമിലിയെല്ലാം എത്തിയിട്ടുണ്ട്, നളിനി പറഞ്ഞതുകൊണ്ട് വൃന്ദ അധികം ആരുടെയും മുന്നിൽ വരാതെ കഴിച്ചു,

നളിനി എല്ലാ കാര്യങ്ങളും ഓടി നടന്ന് ചെയ്തു,

••❀••

രാത്രി ശ്രീജേഷും കേശവക്കുറുപ്പിന്റെ മക്കൾ സത്യന്റെ മക്കൾ അർജുനും ആരോഹും സമ്പത്തിന്റെ മകൻ നിവിനും ശ്രീജേഷിന്റെ മുറിയിൽ ഒത്തുകൂടി,

“വർഷങ്ങളായുള്ള മോഹാ… അവളെ… എന്താ ഷേപ്പ്, ആ ചുണ്ടിന്റെ നിറം… ഹോ…. എന്താ അവളുടെ നിറം, എന്താ ഒരു ഭംഗി, ഒരു രക്ഷേമില്ല… അവളടുത്തുവന്നാ വല്ലാത്തൊരു മണമാ… തലച്ചോറിനെപ്പോലും മത്തുപിടിപ്പിക്കും…ഒരിക്കലവളെയൊന്ന് ഒത്തുകിട്ടിയതാ… ഒന്നടക്കിപ്പിടിച്ചതാ… പക്ഷേ ഒന്നാസ്വദിക്കാൻ കഴിഞ്ഞില്ല ആ സേർവെൻറ് വന്ന് എല്ലാം കൊഴപ്പത്തിലാക്കി… ഒരു പൂവിൽ തൊടുന്ന ഫീലാണ് അവൾക്ക്…”

കയ്യിലിരുന്ന സ്കോച്ച് ഒരു സിപ് എടുത്തുകൊണ്ട് ശ്രീജേഷ് പറഞ്ഞു,

Leave a Reply

Your email address will not be published. Required fields are marked *