“ഞങ്ങൾ വന്നിട്ട് ഇത്ര നേരായി, അവളെയൊന്ന് കാണാൻ പോലും കിട്ടിയില്ല…”
ഗ്ലാസ്സിലേക്ക് മദ്യം പകരുന്നതിനിടക്ക് നിവിൻ പറഞ്ഞു,
“ഇത്തവണ ഞാനുറപ്പിച്ചു തന്നാ… വൃന്ദയെന്ന പൂവ് അതിന്റെ മണവും നിറോം ആസ്വദിച്ചിട്ടേ ശ്രീജേഷ് ഇവിടുന്ന് പോകു…”
“ഞാനൂണ്ട്… കഴിഞ്ഞ തവണ വന്നപ്പോ എടുത്ത അവളുടെ ഫോട്ടോസ്… ഹോ… അത് കാണുമ്പോ എനിക്ക് കൊതി കൂടി വരും…”
ആരോഹ് കട്ടിലിന്റെ ക്രോസ്സിൽ തല വച്ചുകൊണ്ട് പറഞ്ഞു…
“എല്ലാം ശരി…പക്ഷേ I don’t think it will be easy, അതും അവളെപ്പോലൊരു പെണ്ണ്… അവള് സമ്മതിക്കൂന്ന് എനിക്ക് തോന്നുന്നില്ല…”
അർജ്ജുൻ പറഞ്ഞു
“ഓടി ചെല്ല്… അവളിപ്പോ സമ്മതിക്കും… ഇവനാരട… അതൊക്ക പണ്ട് പണ്ടേ ട്രൈ ചെയ്തതാ…”
“അപ്പൊ…???”
അർജ്ജുൻ ചോദിച്ചു, എല്ലാരും ശ്രീജേഷിനെ നോക്കി
“ചോദിച്ചിട്ട് തന്നില്ലേ… തട്ടിപ്പറിക്കണം…”
എല്ലാവരും ഒന്ന് ഞെട്ടി
ശ്രീജേഷ് മുഖം വലിച്ചു മുറുക്കി ഒന്ന് ചിരിച്ചു, ശേഷം കയ്യിലുള്ള മദ്യം വായിലേക്ക് കമിഴ്ത്തി,
••❀••
വൃന്ദ രാത്രി അടുക്കളയൊക്കെ ഒതുക്കി, ദോശക്കുള്ള മാവ് എടുത്ത് അടച്ചു വച്ച്, കുടിക്കാൻ ജഗ്ഗിൽ വെള്ളവുമായി തിരിഞ്ഞതും വാതിൽക്കൽ അവളെ തന്നെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്ന ജയേഷിനെക്കണ്ട് വൃന്ദ ഞെട്ടി,
“എന്താ… മോള് പേടിച്ചുപോയോ…”
അയാൾ ഒരു ചിരിയോടെ അവളുടെ അടുത്തേക്ക് ചെന്നു, വൃന്ദ പിറകിലേക്ക് മാറി
“മോള് ഒരുപാട്ങ്ങ് വലുതായി…”
അയാൾ അവളെ ആകമാനം നോക്കികൊണ്ട് പറഞ്ഞു,
അയാളുടെ നോട്ടംകണ്ടു അവൾക്ക് അറപ്പു തോന്നി,
“മോളെയെല്ലാരും ഇവിടുട്ട് കഷ്ടപ്പെടുത്തുകണെന്നറിഞ്ഞപ്പോ ചെറിയച്ഛന് സഹിക്കാൻ പറ്റീല, മോളോന്നുകൊണ്ടും പേടിക്കണ്ട ചെറിയച്ഛനുണ്ട് മോൾക്ക്…”
അയാൾ അവളുടെ തോളിൽ കൈ വച്ചുകൊണ്ട് പറഞ്ഞു,
അവൾ അറപ്പോടെ ആ കൈ തട്ടിമാറ്റി…
“ശ്ശെ… മോളെന്താ ചെറിയച്ഛനെ ആദ്യമായിട്ട് കാണുമ്പോലെ… വന്നേ ചെറിയച്ഛൻ ഒരൂട്ടം ചോയ്ക്കട്ടെ…”
അയാൾ അവളുടെ കൈ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു
അവൾ കൈ വിടുവിച്ചുകൊണ്ട് അയാളെ കൂർപ്പിച്ചു നോക്കി
“ചെറിയച്ഛൻ പോ… ഇല്ലേ ഞാനിപ്പോ ഒച്ച വയ്ക്കും,”
അവൾ വാക്കുകൾ കടുപ്പിച്ചു പറഞ്ഞു.
അയാൾ ചെറുതായോന്ന് ഞെട്ടി അവളെ സൂക്ഷിച്ചു നോക്കി പല്ല് ഞെരിച്ചുകൊണ്ട് തിരിഞ്ഞു, അവിടെ അവരെതന്നെ നോക്കി നിൽക്കുകയായൊരുന്ന നളിനിയേക്കണ്ട് ഒന്ന് ഞെട്ടി പിന്നീട് വിളറിയ ചിരിയോടെ പറഞ്ഞു…