“ആ ആഹ് അമ്മെ! വിടൂ” അനുമോൾ അലറിയതും അവളെ കൂടുതൽ നോവിക്കാതെയിരിക്കാൻ ഞാൻ ചെവിയിൽ പിടിച്ച രണ്ടു വിരലുകളെ വിട്ടു.
“ഹൂ നീറുന്നു അമ്മെ, എന്തിനാ? എന്തിനാ എന്നെ ചെവിയിൽ നുള്ളിയെ ഞാനെന്തു ചെയ്തു?”
ഫോണിൽ സീൻ ബൈ എന്ന സ്ക്രീൻ അവളുടെ നേരെ പിടിച്ചശേഷം ഇതെന്താണ് എന്ന് ചോദിച്ചതും അവളുടെ കണ്ണുകൾ വിടരുകയും നുണക്കുഴി ഉള്ളിലേക്ക് ചുഴിയുകയും ചെയ്തു. ചിരി ചുണ്ടുകളിൽ എവിടെയൊ തത്തി കളിക്കുന്നപോലെ ഉണ്ടായിരുന്നു.
“അത് ഞാനമ്മയെ ചുമ്മാ പറ്റിക്കാൻ!” അവളുടെ കൈമുട്ടിനു മേലെ ഒരു നുള്ളുകൂടെ കൊടുത്തപ്പോഴാണ് എനിക്ക് സമാധാനമായത്. ഇങ്ങനെയുണ്ടോ ഒരു മോള്. ടെക്നോളജി മാറി മാറി വരുന്ന സമയത്തു അത് അഡാപ്റ് ചെയ്യാൻ ഓൾഡ് ജനെറേഷനിൽ ഉള്ള ഞങ്ങളെ പോലെ ഉള്ളവർ എത്രയധികം ബുദ്ധിമുട്ടുന്നുണ്ടാകും എന്നൊരു ചിന്ത വേണ്ടേ?
ഞാൻ ബെഡിലേക്ക് തന്നെ തിരികെ കിടന്നതും, അനുമോൾ എന്റെ അടുത്ത് ചേർന്നുകിടന്നു, അവളുടെ കാലുകൾ എന്റെ കാലിന്റെമേലെ ഇട്ടുകൊണ്ട് എന്റെ മുഖം തിരിച്ചു.
“സോറി അമ്മെ! ഇനി ചെയ്യില്ല, സോറി…” അനുമോളുടെ മിഴികളിലേക്ക് നോക്കിയ ഞാൻ അവളുടെ മുഖം തിരിച്ചു ഒന്ന് മുത്തി. “പഠിക്ക്!” “ഉഹും അമ്മയുടെ കൂടെ കിടക്കണം.” വാട്സാപ്പിൽ നോട്ടിഫിക്കേഷൻ തുടരെ വരുന്ന നേരം, ബെഡിൽ കമിഴ്ത്തി വെച്ചിരുന്ന മൊബൈൽ എടുത്തുകൊണ്ട് ഞാൻ അടുക്കളയിലേക്ക് നടന്നു.
“അനുമോൾ എന്താ ഒച്ച വെക്കുന്നത് ഇവിടെ കേൾക്കാമല്ലോ.”
“അയ്യോ, കേട്ടാരുന്നോ?”
“ഞാൻ സ്റ്റെപ്പിലാണ്!”
“ഉം ശെരി. ചായ കുടിച്ചോ?”
“ഇല്ല ഇട്ടു തരുമോ?”
“വേണോ?”
“ഹേ വേണ്ട ചായ ഒന്നും പതിവില്ല.”
ഞാൻ അപ്പോൾ തന്നെ ചായപ്പാത്രം അടുപ്പിലേക്ക് വെച്ച് പാൽ തിളപ്പിച്ചു. ഫോൺ എടുത്തു തിരിച്ചു അയച്ചു.
“ഫൈനൽ ഇയർ അല്ലെ എപ്പോഴാ എക്സാം?”
“അടുത്ത മാസം!”
“എന്നിട്ടാണോ ട്രിപ്പ് എന്നും പറഞ്ഞിട്ട്.”
“ഇപ്പൊ സ്റ്റഡി ലീവ് ആണ് വസു…”
“വസു.. ന്നോ?”
“വസുധ യെ അങ്ങനെയല്ലേ എല്ലായിടത്തും വിളിക്കുക?”
“അതെനിക്കറിയില്ല, നീയെന്നെ വസുധ ചേച്ചി എന്ന് വിളിച്ചാൽ മതി.”
“ശെരി! അതിനു വേണ്ടി ഇനി മുഖം വീർപ്പിക്കണ്ട.”