പട്ടുനൂൽ പ്രേമം [കൊമ്പൻ]

Posted by

പാൽ തിളച്ചതും ചായപ്പൊടി ഇട്ടു ഗ്ലാസ്സിലേക്ക് പകർന്നു. രണ്ടു സ്പൂൺ പഞ്ചസാരയുമിട്ടു പതപ്പിച്ചു ആറ്റിയെടുത്തശേഷം ചില്ലു ഗ്ലാസിൽ ചായയുമായി ഞാൻ അടുക്കളയിൽ നിന്നും താഴേക്കിറങ്ങി.

അമീർ മുകളിലേക്ക് കയറുന്ന സ്റ്റെപ്പിൽ ഇരിപ്പായിരുന്നു.

“എടാ …”

“ഇതെന്താ ചായയോ, ഞാൻ പറഞ്ഞതല്ലേ. വേണ്ടാന്ന്.”

“കുടിക്കെടാ ചെക്കാ.”

ചായ എന്റെ കൈകളിൽ നിന്നും വാങ്ങുമ്പോ അമീർ എന്റെ കൈവിരലിൽ ആദ്യമായി തൊട്ടു. എനിക്ക് ചുണ്ടിൽ ചെറു പുഞ്ചിരി വിടർന്നു. മനസിൽ എന്തോ ഒരു അനുരാഗം പൊട്ടി വിടരുന്ന സുഖം.

ആരെലും ചുറ്റുമുണ്ടോ എന്ന് നോട്ടം കൊണ്ട് പായുന്ന നേരം അവനെന്നോട് ചോദിച്ചു.

“എന്റെ ട്രിപ്പ് ഫോട്ടോസ് കാണുന്നോ..?!”

“കാണിക്ക്!” ചായ കുടിക്കുന്ന അമീറിന്റെ തോളിൽ തൊട്ടു തൊട്ടില്ല മാതിരി ഞാനൊന്നു ചേർന്ന് നിന്നു. ഫോണിലെ ഗാലറി തുറന്നിട്ട് അവനോരോ ഫോട്ടോ സ്വയപ്പ് ചെയുന്ന നേരം ഇടയ്ക്കിടെ അമീറിന്റെ മുഖത്തേക്കും ഞാൻ നോക്കാൻ മറന്നില്ല. ഗോവയിലെ ഇംഗ്ളീഷ് സ്ട്രീറ്റ് ഇൽ വച്ചെടുത്ത ഫോട്ടോസ് ആയിരുന്നു. അമീർ അടിച്ചുപൊളി ലൈഫ് ആണെന്ന് മനസ്സിലായതും ആൺകുട്ടീ ആയി ജനിച്ചാൽ മതിയെന്ന് ഞാനോർത്തുപോയി.

“അമ്മെ!!!” ഞങ്ങളുടെ സ്വകാര്യ നിമിഷത്തെ ഭംഗം വരുത്താനെന്നോണം അനുമോൾ മുറിയിൽ നിന്നും വിളിക്കയുണ്ടായി, അമീർ ചായ ഗ്ലാസ് തിരികെ കയ്യില് തരുമ്പോ പറഞ്ഞു. “എങ്കിൽ പിന്നെ കാണാം വസുധ ചേച്ചീ.” അവനെന്നെ നോക്കി കണ്ണിറുക്കി തിരികെ നടന്നപ്പോൾ ഞാൻ തെല്ലു നീരസപ്പെട്ടു.

“എന്താടി പോത്തേ!!! ഒരാളോട് സംസാരിക്കുമ്പോ നിന്റെ സ്‌ഥിരം പണിയാണിത്, ആവശ്യമില്ലാത്ത ഒരു വിളി.”

“അല്ലമ്മേ, ഗ്യാസ് ഓഫ് ചെയ്തില്ല തോനുന്നു, അത് നോക്കാൻ വിളിപ്പിച്ചതാ.”

“അതിനു നിനക്ക് നോക്കിക്കൂടെ?!”

“ഞാനില്ല, എനിക്ക് പേടിയാ.”

അടുക്കളയിൽ ചെന്നു നോക്കുമ്പോ, ഗ്യാസ് ഓഫായിരുന്നു. “എടി ഗ്യാസിന്റെ മണമൊന്നുല്ലാലോ…”

“ഉം അപ്പൊ തോന്നി!!” അനുമോൾ വീണ്ടും ബുക്കിലേക്ക് മുഖം പുഴ്ത്തികൊണ്ട് പഠിക്കാനാരംഭിച്ചു. നേരമേതാണ്ട് 7:30 കഴിഞ്ഞിരിക്കുന്നു. അമ്മ വിളിക്കുന്ന നേരമായി, ഫോൺ എടുത്തു നോക്കുന്ന നേരം അമ്മ വിളിച്ചു. അച്ഛന്റെ 8ആം ആണ്ട് ആണ് അടുത്ത ബുധനാഴ്ച എന്ന് പറഞ്ഞപ്പോൾ ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു. വീട് വിട്ട് മകളുമായി ഞാൻ ബാംഗ്ലൂരിലേക്ക് ചേക്കേറാൻ കാരണമായ ആ ദിവസങ്ങളെ കുറിച്ചെല്ലാം ഞാൻ ഒരു നിമിഷം കൊണ്ടോർത്തു.

Leave a Reply

Your email address will not be published. Required fields are marked *