പട്ടുനൂൽ പ്രേമം [കൊമ്പൻ]

Posted by

അനുമോളുടെ അരികിൽ വന്നു കിടക്കുമ്പോഴും, അത് തന്നെയായിരുന്നു ആശങ്ക. സ്വയമറിയാതെ തെറ്റ് ചെയ്യുകയാണോ എന്ന തോന്നൽ വല്ലാതെ വേട്ടയാടയുന്നപോലെ. പിറ്റേന്നും അവനെ കണ്ടപ്പോൾ മുഖത്ത് നോക്കിയതേയില്ല. അവൻ പിറകിൽ ബൈക്കുമായി വന്നു മൂന്നാലു തവണ ഹോണടിച്ചു. ബസ്റ്റോപ്പിലും വന്നു നില്കുന്നത് ശ്രദ്ധിച്ചു. ഭാഗ്യത് വിമലയന്ന് ലീവായിരുന്നു. ഒരാഴ്ചയ്ങ്ങനെ കടന്നുപോയി. എന്റെ മനസ് അവനും കൃത്യമായി കിട്ടിക്കാണും, ചെയ്യാൻ പാടില്ലാത്ത എന്തോ എന്ന് ചെയ്തു എന്ന് അവനു ബോധ്യമായി. അവൻ പള്ളീലൊന്നും പോകുന്നയാളെ അല്ലായിരുന്നു. പക്ഷെ വീടിന്റെ അടുത്തുള്ള പള്ളീന്നു അന്നൊരുസം ഇറങ്ങി വരുന്നത് കണ്ടപ്പോൾ, എന്തോ സംസാരിക്കണം എന്ന് തോന്നി. ഞാനവന്റെ അടുത്തേക്ക് നടന്നതും അവന്റെ മുഖത്തൊരു ചിരി പടർന്നു.

“വാടക ഈ മാസം പകുതിയാകുമ്പോഴേ തരാൻ കഴിയൂ എന്നുപ്പയോടു പറയണേ!”

“എന്താ?”

“പറഞ്ഞത് കേട്ടില്ലേ?”

“ഞാൻ കരുതി എന്നോടെന്തോ പറയാൻ വരുവായിരിക്കുമെന്ന്!”

“എന്ത് പറയാൻ?”

“ഒന്നുല്ലേ?”

“ഇല്ല!”

ക്രൂരമായ ഒരു ചിരിയോടെ അവനെ നോക്കുമ്പോ അവൻ തലകുനിച്ചു. പിന്നെയുമെന്റെ മനസ്സിൽ അമ്മയില്ലാത്ത കുട്ടിയല്ലേ അവൻ എന്ന തോന്നൽ ഒരു നിമിഷത്തേക്ക് തോന്നിയതും ഞാൻ തിരികെ നടക്കുമ്പോ ഒന്ന് നോക്കിക്കെ ചെറുങ്ങനെ ഒന്ന് ചിരിച്ചു. അവനത് മനസിലായില്ല, അവൻ വേറെ എന്തോ ആലോചനയിൽ ആയിരുന്നു.

പിന്നീടൊരുനാൾ മറ്റൊരു സംഭവം ഉണ്ടായി. ഞാൻ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങാൻ ഇച്ചിരി ലേറ്റ് ആയി. വിമലയുടെ ഒരു ബന്ധു ആയിരുന്നു, ഹോസ്പിറ്റലിൽ അവരെ നോക്കാൻ കൂടി ആയിരുന്നു വൈകിയത്. അനുമോൾ തനിച്ചാകും എന്ന് കരുതിയപ്പോൾ ഞാൻ അമീറിനെ ഫോൺ വിളിച്ചു പറഞ്ഞു. അവളോട് പരിഭ്രമിക്കണ്ട എന്നും ഉടനെയെത്താം എന്നും പറയാൻ പറഞ്ഞു. അവൾ അമീറിന്റെ ഫോണിലെന്നെ തിരിച്ചു വിളിച്ചു. ഞാൻ പെട്ടന്ന് എത്തിക്കോളാം എന്ന് നേരിട്ടും പറഞ്ഞു. പക്ഷെ ഞാൻ തിരികെ എത്തുന്ന നേരം, അമീറും അനന്തികയും കൂടെ ടെറസിൽ ഒന്നിച്ചു നിന്ന് സംസാരിക്കുന്നതാണ്, വിഷയം അമീറിന്റെ യാത്രകളെ കുറിച്ചായിരുന്നു. അവൻ ഒറ്റയ്ക്ക് ബൈക്കിൽ പോകുന്നതും ഓരോ സ്‌ഥലങ്ങളിൽ നിന്നും കഴിച്ച ഭക്ഷണത്തെ കുറിച്ചുമൊക്കെ ആണെന്ന് ഞാൻ ജസ്റ് അവരുടെ മുന്നിലേക്ക് കയറുമ്പോഴേ എനിക്ക് മനസിലായി. ടെറസിലെ വെള്ളി വെട്ടത്തിൽ ഇരുവരും സംസാരിക്കുന്നത് ഞാൻ ഒരുനിമിഷം നോക്കി നിന്നുപോയി.

Leave a Reply

Your email address will not be published. Required fields are marked *