പട്ടുനൂൽ പ്രേമം [കൊമ്പൻ]

Posted by

“അതിനെന്താ ?”

“ഒന്നുല്ല, ശെരി, പോയി കിടന്നുറങ്ങു.”

“ഇച്ചിരി നേരം മിണ്ടിക്കൂടെ?”

“എന്താ മിണ്ടാൻ?”

“ഉപ്മാ കഴിച്ചോ ചോദിക്കുന്നില്ല?”

“ഇല്ല”

“ഞാൻ തന്നെ പറയാം, കഴിച്ചില്ല കളഞ്ഞു.”

“ഗുഡ് നൈറ്റ്.” ഇരുട്ടിൽ എന്റെ നേരെ നിന്നുകൊണ്ട് ചിരിക്കുന്ന ആ രാക്ഷസന്റെ മുഖത്തേക്ക് നോക്കി പല്ലിറുമ്മിക്കൊണ്ട് ഞാൻ മുഖം വെട്ടിച്ചു തിരിഞ്ഞു. കറന്റ് അപ്പോഴേക്കും വന്നിരുന്നു. ഞാൻ അനുവിന്റെ അടുത്ത് കിടന്നതും, എനിക്കെന്തോ ഉള്ളിൽ വല്ലാത്ത ദേഷ്യമുണ്ടായി. എന്തൊരു സാധനമാണ് അവൻ. അടുപ്പിക്കാൻ പറ്റില്ല. ഇനി എന്തായാലും അവനോടു മിണ്ടില്ല ഞാൻ.

അലാറം സെറ്റ് ചെയ്യാനായി ഫോൺ എടുത്തതും. അമീറെനിക്കൊരു സെൽഫി അയച്ചു തന്നു. ഫോർക്ക് കൊണ്ട് സേമിയ ഉപ്മാ കഴിക്കുന്ന ഫോട്ടോ! എനിക്ക് ചിരി വന്നു. അറിയാതെ ഞാനൊരു സ്മൈലി അയച്ച ശേഷമാണ്, അയ്യോ അത് വേണ്ടായിരുന്നു എന്ന് തോന്നിയത്. ഞാൻ പിന്നെ ഫോണിലെ നെറ്റ് ഓഫാക്കി, അലാറവും വെച്ച് അനന്തികയെ പൂട്ടി കിടന്നു.

രാവിലെ പതിവുപോലെ എണീറ്റുകൊണ്ട് ജോലികൾ തുടങ്ങി. അനു ഇരുന്നു പഠിക്കുന്നുണ്ട്, ഇല്ലെങ്കിൽ അടുക്കളയിൽ വന്നെന്നോട് എന്തേലും ചെയ്യാനുണ്ടമ്മേ എന്നൊക്കെ ചോദിച്ചു പോകുന്നയാളാണ്. ഇന്നൊന്നും ചോദിച്ചില്ല. എനിക്കെന്തോ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നി.

“ഇന്നാ ബൂസ്റ്റ്!” ഞാൻ ഗ്ലാസിന്റെ അടിഭാഗമൊന്നു തുടച്ചു. അവളുടെമുന്നിലേക്ക് നീട്ടി. “ഹും?” അവളൊന്നു ചുണ്ടു രണ്ടു വശത്തേക്കും ചലിപ്പിച്ചുകൊണ്ട് എന്നെ മൈൻഡ് ആക്കിയില്ല.

“എന്താടീ കാന്താരി”

“ഒന്നൂല്ല, രാത്രി അമ്മേടെ ഫോണിലേക്ക് അമീർ ചേട്ടൻ മെസ്സേജ് ചെയ്യാറുണ്ടല്ലേ?”

“ഹേ ഇന്നലെയാ ആദ്യം, ബസ് മിസ് ആയപ്പോ അവനെന്നെ ഡ്രോപ്പ് ചെയ്തു. അതാ”

“ഹും ശെരി, ദേ രാത്രിയൊക്കെ ആമ്പിള്ളേരുടെ കൂടെ മെസ്സേജ് ചെയ്താലുണ്ടല്ലോ, അമ്മയാണെന്നും നോക്കില്ല ഞാൻ കുത്തു വെച്ച് തരും?”

“ആഹാ, എടി കാന്താരി, നീയാരാണെന്ന നിന്റെ വിചാരം.”

“എന്നെ മാത്രം പറയാറുണ്ടല്ലോ, ആമ്പിള്ളേരോട് കൂട്ട്ട് വേണ്ടന്നൊക്കെ, ഇപ്പൊ അമ്മയ്ക്ക് മാത്രം എന്താ?”

“എന്റെ പൊന്നു മാഡം, എന്നെ സൂക്ഷിക്കാൻ എനിക്കറിയാം. നീ പോയി കുളിച്ചു വാ, വേഗം സമയം ആയി.”

ശേഷം ഞാനും കുളിച്ചു, ബ്രെക്ഫാസ്റ് ഇടിയപ്പം മൂന്നെണ്ണം കഴിച്ചതും വയർ നിറഞ്ഞു. വേഗം സാരിയും ഉടുത്തു ഹാൻഡ്ബാഗും തൂകി ബസ്റ്റോപ്പിലേക്ക് നടന്നു. എന്നും കാണാറുള്ള ആ മുഖം ഇന്നെന്തേ കണ്ടില്ല എന്ന് ഞാൻ മനസ്സിൽ ഓർക്കുമ്പോഴേക്കും വിമല ഓടി എന്റെയടുത്തെത്തി. “നീ നേരത്തെ എത്തിയോ?” “ഹേ ഇല്ല, ജസ്റ് ഇപ്പൊ.” “നിന്റെ ഷാജഹാൻ എവിടെ, പേടിച്ചോടിയോ ഇന്ന്.”

Leave a Reply

Your email address will not be published. Required fields are marked *