“നീ ഒന്ന് മിണ്ടാതിരി വിമല!”
“പോം …പോം …”
“ദേ വിനായകൻ എത്തി, പോവാം വാ …”
ബസിനെ മുന്നിലെ കിളി എന്റെ ദേഹത്ത് അമരാൻ നോക്കുന്നത് പതിവാണ്. ഞാൻ നൈസ് ആയിട്ട് മാറുകയും ചെയ്യും, അനുമോൾ പറഞ്ഞത് ഞാനോർത്തുപോയി. നമ്മളെ നമ്മൾ സൂക്ഷിക്കണം എന്ന്! ഇടക്ക് അവനെന്നെ ഉരുമ്മാൻ വന്നപ്പോൾ ഞാനൊന്നു കലിപ്പിച്ചു നോക്കിയിരുന്നു. എന്നിട്ടും ഒരു നാണവുമില്ലന്നെ! തിക്കിലും തിരക്കിലും പെട്ട് ഒരുവിധമാണ് എന്നും ഹോസ്പിറ്റലിൽ എത്തുന്നത്. വന്നാലുടൻ ജോലി തിരക്ക് തുടങ്ങുകയായി. അന്നും വറുത്തരച്ച ചിക്കനും ചോറും കൂട്ടി കഴിക്കുമ്പോ അമീറിനെ കുറിച്ചോർത്തു. ഹോസ്പിറ്റലിൽ ജോലിയൊന്നു ഒതുങ്ങിയപ്പോൾ വാട്സാപ്പിൽ ഞാനവന്റെ ഡിപി നോക്കി. അവന്റെ മീശയും താടിയും, നല്ല ഉയരവും, മൊഞ്ചൻ തന്നെയാണ്.
മെസ്സേജ് അയക്കണോ എന്ന് ഞാനോർത്തു!!!! ഉഹും. വേണ്ട!!!
വൈകീട്ട് ബസിൽ തന്നെ തന്നെയായിരുന്നു തിരിച്ചു വന്നത്. വിമല ഉച്ചക്കിറങ്ങിയതുകൊണ്ട് തനിച്ചായിരുന്നു. വീട്ടു മുറ്റത്തേക്ക് നോക്കിയതും അമീറിന്റെ ബൈക്ക് മാഞ്ചുവട്ടിൽ കാണാനില്ല. വീടും പൂട്ടിയിരുന്നു.
ഞാൻ സ്റ്റെപ് കയറി മുറിയിലെത്തിയശേഷം അവന്റെ വാട്സാപ്പ് നോക്കി. ഓൺലൈൻ ഉണ്ട് കക്ഷി. ചോദിക്കണോ എവെടെയാണെന്ന്? വേണ്ട!
കുളിയും കഴിഞ്ഞു, രാത്രിയിലേക്കുള്ള ഫുഡും, പിന്നെ അനന്തിക വന്നാൽ കഴിയ്ക്കാനുള്ളതും ഉണ്ടാക്കി വെച്ചു. ഇടക്ക് ഒരു തവണ ബൈക്കിന്റെ ശബ്ദം കേട്ടതും അടുക്കളയുടെ ജനലിലൂടെ ഞാൻ താഴേക്ക് നോക്കി. റോഡിലൂടെ പോകുന്ന ഒരു പയ്യന്റെ ബൈക്ക് ഹോൺ ശബ്ദമാകാം.
അനന്തിക കാപ്പി കുടിയും പഠിക്കാനിരിക്കുമ്പോ അവളുടെ മുടി തഴുകി ഞാനടുത്തിരുന്നു. സ്റ്റെപ്പിറങ്ങി താഴെ കറിവേപ്പില പറിക്കാൻ നോക്കുന്ന നേരവും അമീറിനെ എന്തെ കാണാത്ത എന്നൊരു നോവ് എന്നെ ബാധിക്കുന്നത് ഞാനറിഞ്ഞു. അവനെന്തെങ്കിലും പറ്റിക്കാണുമോ ഇനി? ഹേയ് അവൻ ഫ്രെണ്ട്സ് ന്റെ കൂടെ മറ്റോ അടിച്ചുപൊളിക്കയോ മറ്റോ ആയിരിക്കും. ആരോഗ്യം ഒക്കെ സൂക്ഷിക്കുമോ ആവൊ? പിള്ളേരെല്ലേ. അല്ല താനെന്തിനാ അതിനു മൈൻഡ് ആക്കണേ!!!!
രാത്രി കിടക്കാനുള്ള തയാറെടുപ്പായി. അമീറിന്റെ ഉപ്പ അജ്മലിക്കയുടെ കാർ വരുന്ന ശബ്ദം കേട്ടിരുന്നു. ആളോട് എങ്ങനായിപ്പോ മകനെ കുറിച്ച് ചോദിക്കുക.
പിന്നെ ഞാൻ ഒന്നുടെ വാട്സാപ്പ് നോക്കി. അയക്കാനായി ടൈപ്പ് ചെയ്തു വെച്ചിരിക്കുകയാണ് “എവിടെയാണ് അമീർ?” എന്നുള്ള മെസ്സേജ് പക്ഷെ സെൻഡ് അമർത്താൻ തുനിയുന്ന നേരം വിരലുകൾ വിറയ്ക്കുന്നു.