“നാളെ എന്റെ കോലീഗീന്റെ വിവാഹമാണ്, നീ എന്റെ പാന്റും ഷർട്ടും ഒന്ന് അയൺ ചെയ്യാമോ.”
“ഇപ്പൊ ചെയണോ..”
“ആഹ് വേണം, ഇന്ന് രാത്രി അവന്റെ ബാച്‌ലർ പാർടിയുണ്ട്, അതോണ്ട് ഞാൻ ഡിന്നർ അവ്ടെയായിരിക്കും.”
ഞാൻ കൂടെ വന്നോട്ടെ എന്ന് ചോദിച്ചെങ്കിലും, “ബാച്‌ലർ പാർട്ടിയല്ലേ, വെള്ളമടി ആയിരിക്കും നിനക്ക് അവിടെ ശരിയാവില്ല. പിന്നെ കല്യാണത്തിന് നാളെ നിന്നെ കൂട്ടാൻ ഞാൻ വീണ്ടും വരണ്ടേ. സാരമില്ല. കൂട്ടിനു വേണേൽ താഴെ ശാന്തേച്ചിയെ കൂട്ടിക്കോളൂ”
എനിക്ക് രണ്ടു കാര്യങ്ങൾ കൊണ്ടാണ് അപ്പൊ തകർന്നു പോകുന്ന പോലെ തോന്നിയതു. ഒന്ന്, അരി അടുപ്പത്തിടും മുന്നേ പറഞ്ഞൂടർന്നോ എന്ന അടുക്കളകാരിയുടെ സ്വാഭിവകമായ വിഷമവും. രണ്ടു, വീടനകത്തു നിന്നും പുറത്തേക്ക് പോകാനുള്ള ആഗ്രഹം അടച്ചുകെട്ടുകയും ചെയ്തത് കൊണ്ടും.
അയൺ ചെയ്യുമ്പോ ഷർട്ടിൽ കണ്ണീർ ഒറ്റിയത് എന്റെ കൈകൊണ്ട് തന്നെ ആ ചൂടുള്ള ഭാരമേറിയ ഉപകരണം ആരെയും കാണിക്കാതെ വായുവിലേക്ക് ലയിപ്പിച്ചു.
ഞാൻ വീട്ടിലേക്കു അമ്മയെ ഫോൺ ചെയ്തു സംസാരിച്ചു. അമ്മയുടെ ഉപദേശത്തിന് ഒരു കുറവുമില്ലാതായപ്പോ ഞാൻ ചിരിച്ചോണ്ട് പിന്നെ വിളിക്കാം അമ്മെ, അടുക്കളയിൽ ഇച്ചിരി ജോലിയുണ്ടെന്നു പറഞ്ഞു കട്ട് ചെയ്തു .
ദാസ് പോയതിനു ശേഷം, ഞാൻ ഇന്ന് ഒറ്റയക് കിടക്കാൻ തന്നെ തീരുമാനിച്ചു. ഫോണില് മെസ്സേജ് വന്നപ്പോൾ ഞാൻ എടുത്തു നോക്കി. മിഥുൻ ആയിരുന്നു അത്.
“ഹായ്.”
സ്വല്പ നേരം ഞാൻ ആ മെസ്സേജ് നോക്കി നിന്നു, എന്റെ മനസ്സിൽ വീണ്ടും ഒരു പുതു വെളിച്ചം തീർക്കാൻ ആ രണ്ടക്ഷരത്തിന് കഴിഞ്ഞു.
“ഹായ്. എവിടെയാണ്, എന്ന് ഞാൻ തിരിച്ചു ചോദിച്ചു.
“ഫ്രെണ്ട്സ് ന്റെ ഒപ്പമാണ്, ഒരു ക്ലബ്ബിലാണ്.”
“ക്ലബ്ബിലോ.”
“ഉം.”
“മിഥുൻ മദ്യപിക്കാറുണ്ടോ. ?”
“ബിയർ മാത്രം, വല്ലപ്പോഴും, എന്തെ.”
“ഉഹും.”
“ഹസ്ബൻഡ് കൂടെ ഉണ്ടോ വൈഗ. മെസ്സേജ് അയക്കാൻ കുഴപ്പമുണ്ടോ ?”
“ഇല്ല, കുഴപ്പമില്ല . ആളൊരു കല്യാണത്തിന് പോയി.”
“ബാച്‌ലർ പാർട്ടിയാണോ?”
“അതെ.”
“വൈഗയ്ക്ക് പോവാൻ ഇഷ്ടമല്ലേ?”
“വെള്ളമടി പാർട്ടിക്കോ?”
“അതിനെന്താ, നമ്മളെ ആരും നിര്ബന്ധിക്കുന്നില്ലലോ, കഴിക്കാൻ വേണേൽ കഴിക്കാം. ഇല്ലെങ്കിൽ വണ്ട .”