The Great Indian Bedroom [M D V & Meera] [Reloaded]

Posted by

“ഉം”

“ക്ലബ് നല്ല രസമാണോ”

“ഉം ശബ്ദം കെട്ടില്ലേ..”

“ആഹ് മിഥുൻ കേൾക്കാം.”

“എന്റെ കൂടെ ചില കോളേജ് ഫ്രെണ്ട്സ് ഒക്കെ യുണ്ട്, എല്ലരും കപ്പിൾസ് ആണ്.”

“അതെയോ.അന്ന് പറഞ്ഞ കുട്ടിയെ ഒകെ ആയെങ്കിൽ ഇപ്പൊ കൂടെ ഉണ്ടാകുമായിരുന്നു അല്ലെ?”

“അതെ. പക്ഷെ അത് സാരമില്ല.”

“വൈഗ ക്ലബ്ബിലോക്കെ പോയിട്ടുണ്ടോ”

“അയ്യോ ഞാനോ….എനിക്ക് പേടിയാ…”

“കാണാൻ ആഗ്രഹം ഉണ്ടോ.” “അങ്ങനെയൊന്നുമില്ല..”

“എന്റെയൊപ്പം വരാമോ…സേഫ് ആയി ഞാൻ നോക്കിക്കോളാം.”

“വേണ്ട.”

“ഷുവർ ആണോ…”

“അഹ്…”

“ശരി എങ്കിൽ കിടന്നോളു.”

“ഗുഡ് നൈറ്റ്.”

സത്യത്തിൽ എനിക്ക് പോകണം എന്നുണ്ടായിരുന്നു, അത് ക്ലബ് കാണാൻ വേണ്ടിയല്ല, മിഥുന്റെ കൂടെ കുറച്ചു സമയം ഇരിക്കാൻ വേണ്ടി മാത്രം, രണ്ടു ദിവസം കണ്ടു മൂന്നാമത്തെ ദിവസം രാത്രി ഇറങ്ങി വരാൻ തയാറാകുമ്പോ അവൻ എന്നെ എന്താണ് എന്നെ കുറിച്ച് വിചാരിക്കുമെന്ന ചിന്ത കൊണ്ടാണ് ഞാൻ വരുന്നില്ല എന്ന് പറഞ്ഞത്.

ഞാൻ മുൻവശത്തെ ഹാളിലെ ലൈറ്റ് ഓണാക്കിയിട്ടുകൊണ്ട് മെയിൻ ഡോർ അടച്ചോ എന്ന് ഉറപ്പു വരുത്തി. ബെഡ്റൂമിലെത്തി AC ഓണാക്കി രാഗിണി ദേവിയുടെ പുസ്തകം വായിച്ചു തുടങ്ങി.

പതിനഞ്ചു മിനുട്ട് ആയതും ഡോർ ബെൽ വീണ്ടും അടിച്ചു, ദാസ് എന്തോ മറന്നതായിരിക്കും എന്ന് ഞാൻ കരുതി. ബെഡിൽ നിന്നും എണീറ്റ് ചെന്ന് വാതിൽ തുറന്നതും മിഥുൻ ആയിരുന്നു. ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.

“മിഥുൻ !”

“പോകാം..”

“ഞാൻ പറഞ്ഞതല്ലേ മിഥുൻ. ബൈക്കിൽ രാത്രി …വേണ്ട എല്ലാരും കാണും.” ഞാൻ കോർട്ടസിന്റെ മുൻപിൽ നോക്കിയപ്പോൾ ബൈക്കിൽ അല്ല മിഥുൻ ഇങ്ങോട്ട് വന്നത് കാറിലാണ്.

“എന്തായാലും ഫ്രീ ആയിട്ട് ഇരുക്കുവല്ലേ, അപ്പൊ പിന്നെ കൂട്ടികൊണ്ടു വരാം എന്ന് കരുതി, അന്ന് പറഞ്ഞില്ലേ, പുറത്തേക്ക് അധികം പോകാറില്ല എന്ന്, അതെന്റെ മനസ്സിൽ ഇപ്പോഴും ഉണ്ട്.”

“ഡ്രസ്സ് മാറ്റണ്ടേ.,,ഞാൻ…”

“മാറ്റിക്കോളൂ, ഞാൻ വെയിറ്റ് ചെയ്യാം.”

എന്ത് ഡ്രസ്സ് ഇടുമെന്നു ആലോചിട്ട് ഒരുപിടിയും കിട്ടിയില്ല, ഞാൻ ഒരു ബ്ലാക്ക് ചുരിദാർ എടുത്തു അണിഞ്ഞു. വൈറ്റ് ലെഗ്ഗിൻസ് ഉം. മിഥുൻ അപ്പോൾ ബ്ലാക്ക് ഷർട്ടും ബ്ലാക്ക് പാന്റ്സ് ആയിരുന്നു, മാച്ച് ആയിക്കോട്ടെ എന്ന് എന്റെ മനസിൽ ആരോ പറഞ്ഞത് കേട്ടതിന്റെ ഫലമാവാം. കാറിലേക്ക് കയറുമ്പോ, ശാന്തചേച്ചി എന്നെ കണ്ടിരുന്നു. ഞാനത് കാര്യമാക്കിയില്ല. എനിക്ക് മിഥുന്റെ ഒപ്പം ഉള്ളപ്പോൾ കുറേശെ ധൈര്യം തോന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *