അന്നാദ്യമായി മനസ് തുറന്നു ചിരിച്ചപ്പോൾ. ഇത്രക്കും മനോഹരമായ ഒരുചിരി അവൻ മുൻപെങ്ങും ആരിലും കണ്ടിട്ടില്ല എന്ന് കൈപിടിച്ചു കാറിലേക്ക് കയറുമ്പോ എന്നോട് പറഞ്ഞു. അതിനു കാരണം എന്റെ മിഥുൻ മാത്രമാണ് എന്ന് മനസിൽ കൈകൊട്ടി പാടിക്കൊണ്ട് 30 ഒരു കാരിപ്പെണ്ണ് നക്ഷത്രങ്ങളെ നോക്കി ചിരിച്ചു.
ഞങ്ങൾ തിരിച്ചു യാത്രയിൽ ഞാൻ ആദ്യമായി എന്റെ മധുര ശബ്ദത്തിൽ രണ്ടു വരി പാട്ടു മൂളി.
പൂത്തിരുവാതിര തിങ്കൾ തുളിക്കുന്ന പുണ്യനിലാവുള്ള രാത്രീ.. പാൽമഞ്ഞു കോടിയുടുത്തു ഞാൻ മുറ്റത്തെ പാരിജാതച്ചോട്ടിൽ വന്നൂ… …….
മിഥുൻ അത്ഭുതോടെ പറഞ്ഞു. “പാടാനും അറിയാമോ”. “പാട്ട് പഠിച്ചിട്ടൊന്നുമല്ല, പക്ഷെ സന്തോഷം വരുമ്പോ മൂളാറുണ്ട്.” “ഇന്ന് അത്രക്ക് സന്തോഷമായോ.” “ഉം.”
ഈറൻ കാറ്റിന്റെ ഇത്തിരിവിരലുകൾ ഇക്കിളിയാക്കുമെൻ മെയ്യിൽ… സുരഭില ചുംബന ചന്ദനം ചാർത്തുവാൻ സൂര്യപ്രഭേ നീ വന്നൂ… ……
“അപ്പൊ ഹസ്ബൻഡ് നാളെ ഉച്ച കഴിഞ്ഞിട്ടേ വരൂ അല്ലെ..” “ഉം.” “വിവാഹം കഴിഞ്ഞിട്ട് വൈഗ എവിടെയൊക്കെ…പോയിട്ടുണ്ട്.”
“ബാംഗ്ലൂരിലാണോ..”
“അതെ..”
“എവിടെയുമില്ല..നന്ദി ഹിൽസ് നല്ലതാണു കേട്ടിട്ടുണ്ട്, പക്ഷെ ഇതുവരെ പോയിട്ടില്ല.”
“എത്രനാളായി ബാംഗ്ലൂർ വന്നിട്ട്.”
“4 വർഷം കഴിഞ്ഞു..”
“4 വർഷമായിട്ടും പോകാൻ തോന്നിയില്ല? കഷ്ടം. ആണ് കേട്ടോ.. തന്റെ കാര്യം.”
“ദാസ് എന്നെ കൂട്ടിയിട്ട് പോകാം എന്ന് പറഞ്ഞു പക്ഷെ, ഓരോ തിരക്ക് കൊണ്ട് പറ്റിയില്ല.”
“അതിനു വൈഗയ്ക്ക് ഒറ്റയ്ക്ക് പോകാമല്ലോ, സീ….വൈഗ, കല്യാണം കഴിഞ്ഞെന്നു കരുതി ഇയാളുടെ ഫ്രീഡം ഭർത്താവിന് സ്വന്തം ഒന്നുമല്ലെടോ. ഒറ്റയക്ക് പോവാൻ പറ്റുന്ന സ്‌ഥലത്തൊക്കെ ചുമ്മാ അങ്ങ്പോണം…”
“എനിക്ക്…..അത്..”
“ശരി നാളെ നമുക്ക് പോയാലോ…എന്റെ ബൈക്കിൽ”
“എത്രമണിക്ക്..”
“കാലത്തു…ഒരു…5 മണിക്ക്..”
“ശരി..പിന്നെ…ഒരു കാര്യം സാരിയൊന്നും വേണ്ട. കേട്ടോ” “ജീൻസ് ഉണ്ടോ,”
“ഉണ്ട്.. പക്ഷെ ഇച്ചിരി റ്റേയ്റ്റ് ആണ്.”
“അത് സാരമില്ല, തണുപ്പുണ്ടാകും, സൊ ജീൻസ് ആൻഡ് ടോപ് മതി.”
കോർട്ടേസിനു മുൻപിൽ എത്തിയപ്പോൾ ഞാൻ മൊബൈലിൽ സമയം നോക്കി 11:30 ആയിരിക്കുന്നു. ഞാൻ ഇറങ്ങും മുൻപ്, മിഥുന്റെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു.
“താങ്ക്സ്…താങ്ക്സ് ലോ..ട്ട്..”
ഞാൻ വീടിനകത്തേക്ക് കയറി, അലാറം വെച്ചുകൊണ്ട് ബെഡിലേക്ക് ചാഞ്ഞു. മിഥുന്റെ നേച്ചർ ഇങ്ങനെയാണ്, മറ്റുള്ളവരുടെ അതും ഒട്ടും പരിചയം ഇല്ലാത്ത ആളുകളുടെ കൊച്ചു കൊച്ചു സ്വപ്ങ്ങൾക്ക് , അവരുടെ ആഗ്രഹങ്ങൾക്ക് പ്രയത്നിക്കാൻ മനസുള്ള അവൻ, അവനെ തന്റെ ജീവിതത്തിലും ഇന്നൊരു ചിരി സമ്മാനിക്കാൻ കഴിഞ്ഞു. നാളത്തെ ദിവസം ആലോചിച്ചു കൊണ്ട് എനിക്ക് ഉറക്കമേ വന്നില്ല, എന്നിട്ടും ഞാൻ എപ്പോഴോ മയങ്ങി.