അലാറം അടിച്ചും ഞാൻ ഉണർന്നില്ല, അതിടക്കിടെ സ്നൂസ് ആയി ഒടുക്കം, മിഥുന്റെ ഫോൺ വന്നു
“ഗുഡ്മോർണിംഗ് …ഞാൻ പുറത്തുണ്ട് പതിയെ വന്നാ മതി തിരക്കില്ല എന്ന് പറഞ്ഞു” കണ്ണ് തുറന്നപ്പോൾ 5:10 ഞാൻ വേഗം ബ്രഷ് ചെയ്തു റെഡിയായി ടീഷർട്ടും ജീൻസ് പാന്റും ഇട്ടു.
തണുപ്പ് എന്തായാലും കൂടുതൽ ആയിരിക്കും എന്ന് വിചാരിച്ചുകൊണ്ട് ഞാൻ ബൈക്കിന്റെ അടുത്തേക്ക് നടന്നപ്പോൾ മിഥുൻ ഒരു ഫ്രോക്ക് കോട്ട് എനിക്ക് തന്നു കൂടാതെ മഫ്ളർ എന്റെ കഴുത്തിൽ ചുറ്റി തന്നപ്പോൾ, എനിക്ക് എന്താണ് പറയണ്ടേ എന്നറിയില്ല…..ആ നിമിഷം തോന്നിയത്…..എന്റെ കൈവിറച്ചത് തണുപ്പുകൊണ്ട് മാത്രം ആയിരുന്നില്ല….
ഞാൻ ബൈക്കിലേക്ക് കയറി, രണ്ടു കൈ കൊണ്ടും മിഥുനെ കെട്ടിപിടിച്ചുകൊണ്ട് ഇരുന്നു. എന്റെ മുലകുടങ്ങൾ മിഥുന്റെ മുതുകിൽ പൂച്ചക്കുഞ്ഞിനെ പോലെ ഉറങ്ങി. ധാരാളം ട്രാഫിക്ക് ഉണ്ടായിരിന്നു ആ പുലർവേളയിലും, പക്ഷെ മിഥുന്റെ പടക്കുതിര പാഞ്ഞുകൊണ്ട് ഒരു മണിക്കൂറിൽ ഞങ്ങളെ നന്ദി ഹിൽ എത്തിച്ചു.
മഞ്ഞിൽ പൊതിഞ്ഞ നന്ദി ഹിൽസ്. നിറയെ മരങ്ങൾ നിറഞ്ഞ പ്രകൃതിരമണീയമായ സ്ഥലമാണ് അത് . കബ്ബൻ ഹൌസും വിശാലമായ പൂന്തോട്ടങ്ങളും യോഗനന്ദീശ്വര ക്ഷേത്രവും ഇവിടത്തെ മറ്റു ആകർഷണങ്ങളാണ്. (പോകാത്തവർക്ക് വേണ്ടി.)
കോടമഞ്ഞിൽ കുതിർന്നു ഞാൻ നഗരത്തെ കാണുമ്പോ, എന്റെ മനസ്സിൽ നിറയെ മിഥുൻ മാത്രമായിരുന്നു. ഒഴുകി ഒഴുകി രാഗാനദിയായി എന്നിൽ അവനോടുള്ള പ്രണയം ഒരു നനുത്ത തണുപ്പ് ഏകുന്നത് ഞാൻ അറിഞ്ഞു. ശ്യാമയാമിനിയെപോലെ ഞാൻ മിഥുന്റെ തോളിൽ ചാഞ്ഞുകൊണ്ട് ആ കാഴച്ചകളൊക്കെ കണ്ടു നടന്നു.
മേലെയെത്താൻ വേണ്ടി കുറച്ചു സമയം കൂടി ഞങ്ങൾ നടന്നു, ജീൻസ് റ്റൈയ്റ്റ് ആയോണ്ട് എനിക്ക് കാലു വേദനിച്ചു, പക്ഷെ ആ സമയം ഞങ്ങൾ കൈകൾ കൂട്ടി പിടിച്ചുകൊണ്ട് നടന്നു മേലെയെത്തി. എന്റെ മനസ് പൂർണമായും ഒരു തന്മയീഭാവത്തോടെ അവനിൽ അലിഞ്ഞു ചേരാൻ കൊതിച്ചിരുന്നു.
അന്നത്തെ സൂര്യോദയത്തെ പറ്റി രണ്ടു വാക്കുടെ പറഞ്ഞേലെങ്കിൽ എനിക്ക് സമാധാനം ഉണ്ടാവില്ല. അത്രയും മനോഹരമായ കാഴ്ചകൾ ഞാൻ അനുഭവിച്ചിട്ടുണ്ടായിരുന്നില്ല, സൂര്യന്റെ രശ്മികൾ എന്നെ തഴുകുമ്പോ ആദ്യമായി എന്റെ ഉള്ളിൽ നിറഞ്ഞു തൂവുന്ന പ്രണയത്തെ ഞാൻ തിരിച്ചറിയുകയായിരുന്നു.