മിഥുന്റെ കണ്ണിലേക്ക് ഞാൻ നോക്കുമ്പോ, എന്റെ കണ്ണിലൂടെ ഞാൻ പറഞ്ഞു..
പ്രിയനേ…നീയറിയുന്നുണ്ടോ….നിന്നെ….ഞാൻ….എന്ത്….മാത്രം സ്നേഹിക്കുന്നുവെന്ന്… (പ്രണയം ഇപ്പോഴും എപ്പോഴും പൈങ്കിളിയാണ് …)
ഞാൻ ഒരുകാലെടുത്തു മുൻപോട്ടു വെച്ചതും ഒരു ഉരുണ്ട കല്ലിന്റെ മേലെയായിരുന്നു തെന്നി വീഴാൻ പോകുമ്പോ എന്നെ മിഥുൻ കൈകൊണ്ട് പിടിച്ചു…
“ശ്രദ്ധിച്ചു …….വൈഗ ..”“
ഞങ്ങൾ തിരിച്ചു ഇറങ്ങുമ്പോ എനിക്ക് കാൽ ഇടറിക്കൊണ്ടിരുന്നു, മിഥുൻ അപ്പോൾ എന്റെ കൈപിടിച്ചുകൊണ്ട് മിഥുന്റെ തോളിൽ കയ്യിട്ടുകൊണ്ടു നടന്നു.
തിരിച്ചു ഇറങ്ങിയതും എനിക്ക് വിശക്കുന്നു എന്ന പറഞ്ഞപ്പോൾ നല്ല ചൂട് നെയ്‌റോയ്സ്റ്റും , കോഫിയും മേടിച്ചു തന്നു . ഞാൻ കഴിക്കുന്നത് നോക്കി നിന്ന മിഥുന്റെ കവിളിൽ ഞാൻ അരുമയായി തലോടി.
തിരിച്ചു വീടെത്തിയപ്പോൾ, കോർട്ടേസിനു മുൻപിൽ വെച്ചു ശാന്ത ചേച്ചി ചോദിച്ചു, ഫ്രണ്ട് ആണോ എന്ന്. “അതെ …”. ഞാൻ പറഞ്ഞു . മിഥുൻ അപ്പൊ എന്നെ വീട്ടിലേക്ക് ആക്കി. ഞാൻ വാതിലിൽ വെച്ച് അവനെ നല്ലൊരു ഹഗ്ഗ് കൊടുത്തുകൊണ്ട് യാത്രയാക്കി.
ഞാൻ മുറിയിലെത്തിയപ്പോൾ എനിക്ക്, നേരത്തെ മിഥുൻ അളവെടുത്ത കാര്യം വീണ്ടും ഓർമ വന്നു, അന്ന് എന്നെ തൊട്ടപ്പോൾ ഉള്ളിൽ നോട്ടിയായ വികാരം തോന്നിയെങ്കിൽ, ഇന്ന് തൊടുമ്പോ എനിക്കങ്ങനെ തോന്നുന്നില്ല, പക്ഷെ അതിനുമപ്പുറം മനസ്സിൽ ഒരു തണുപ്പുണ്ട്. ജീവിതത്തെ മുന്നോട്ട് കാണാൻ ഉള്ള പ്രതീക്ഷയുണ്ട്. ഇച്ചിരി ധൈര്യം കൂടിയത് പോലെയുമുണ്ട്.
ഞാൻ ഉച്ചയ്ക്കുള്ള ഭക്ഷണം ഉണ്ടാകാൻ വേണ്ടി തുടങ്ങി, നല്ല മൂഡായതു കൊണ്ട് ഞാൻ മൂളിപ്പാട്ടൊക്കെ പാടിയാണ് കുക്ക് ചെയ്തോണ്ടിരുന്നത്.
സ്വരങ്ങൾ സപ്തസ്വരങ്ങൾ സ്വപ്നങ്ങൾ എന്റെ സ്വപ്നങ്ങൾ സ്വരസുന്ദരിമാരെ നിങ്ങളുറങ്ങും സോപാനമല്ലോ സ്വർഗ്ഗം …..
പതിവിലധികം സന്തോഷവതിയായതു ദാസ് കണ്ടെങ്കിലും പക്ഷെ അതെന്തിനാണു എന്ന ചോദ്യം ചോദിക്കാനുള്ള മനസ് അവനു വന്നില്ല. ദാസിന് എന്റെ ജീവിതം പരിഗണിക്ക പെടേണ്ട ഒന്നാണ് എന്ന് തോന്നൽ നഷ്ടപ്പെട്ടത് ഞാൻ നേരത്തെ അറിയണമാ- യിരുന്നു. പക്ഷെ അതാലോചിച്ചു എന്റെ വിലയേറിയ സമയം ഞാൻ പാഴാക്കിയില്ല , വിഷമിക്കാൻ മെനക്കെട്ടില്ല!. ഞാൻ എന്റെ കാര്യം നോക്കി മിണ്ടാതെയിരുന്നു.
എന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങിയപ്പോൾ, ഞാൻ അത് ബാത്റൂമിലേക്ക് എടുത്തുകൊണ്ട് പോയി