“പറയൂ…മിഥുൻ.”
“നിഹാരികയുടെ അച്ഛനും അമ്മയും വീട്ടിലേക്ക് വന്നിട്ടുണ്ട്.”
“എനിക്ക് എന്താണ് പറയേണ്ടത് എന്നറിയില്ല.”
“എന്റെ മനസിനു വെളിച്ചം തരുന്ന ആള് ഇപ്പൊ ഇരുട്ടിലായോ.. എന്ന് ഞാൻ കാവ്യത്മകമായി ചോദിച്ചു.
“വീട്ടുകാർക്ക് എല്ലാം, ആ പ്രൊപോസൽ നല്ല ഇഷ്ടമാണ്..അതാണ്..” “എങ്കിൽ ഇഷ്ടമാണ് എന്ന് പറഞ്ഞോളൂ…മിഥുന്റെ കാഴ്ചപ്പാട് നല്ലതാണു, പക്ഷെ എപ്പോഴും അതിനു പറ്റിയ ആളെ ദൈവം നമുക്കായി തരുമെന്ന് എപ്പോഴും ശാട്യം പിടിക്കാൻ പറ്റില്ലാലോ..”
“ശരി…”
“ഞാൻ ഒന്നുടെ ആലോചിക്കട്ടെ…”
ഫോൺ വെച്ചതും ബാത്‌റൂമിൽ നിലത്തു ഇരുന്നുകൊണ്ട് ഞാൻ പൊട്ടി പൊട്ടി കരഞ്ഞു …..പുറത്തേക്ക് ശബ്ദം വരാതെയിരിക്കാൻ ഞാൻ പൈപ്പ് തുറന്നു.
പക്ഷെ …..ആ മെസ്സേജ്….അത് വരുന്ന വരെ…
“ഐ ടൂ ലവ് യു…” എന്ന മിഥുന്റെ മെസേജ്.. അത് വായിച്ചു ഞാൻ തിരിച്ചു വിളിച്ചപ്പോൾ…മിഥുനും വിങ്ങി പൊട്ടിക്കൊണ്ട് എന്നോട് ഒന്നും പറയാതെ നിന്നു …. ഞാൻ കണ്ണുനീര് തുടച്ചുകൊണ്ട് ഫോൺ വെച്ചു. മുഖം കഴുകി, സാരി തുമ്പു കൊണ്ട് തുടച്ചു.
ക്ലബിൽ വെച്ച് കൂടെയുണ്ടായരുന്നപ്പളും…എന്റെ കൂടെ ഡാൻസ് ചെയ്തപ്പളും…..രാത്രി സേഫ് ആയി എന്നെ എത്തിച്ചപോളും….നന്ദി ഹിൽസ് ഇല് ഒന്നിച്ചു കൈകോർത്തു നടന്നപോളും…അവൻ അറിയുന്നുണ്ടായിരുന്നു എന്റെ മനസ്.
പക്ഷെ തുറന്നു പറയാൻ ഇപ്പോഴും ഇരുവർക്കും എന്തോ ഒരു മടി ഉള്ളത് കൊണ്ട്… ഇങ്ങനെയായി ….. ഇത്രയും നാളും വേദന സഹിച്ചു കരഞ്ഞ എനിക്ക്, ഇത്തവണ അതിനെല്ലാം എന്റെ ജീവിതത്തിൽ ഒരു അർഥം കിട്ടിയപോലെ എനിക്കപ്പോൾ തോന്നി. എന്റെ മനസ് അറിയാവുന്ന ഒരാളെ…എനിക്ക് ദൈവം തന്നു.
“വൈഗ…” ദാസ് പുറത്തു നിന്നും വിളിച്ചപ്പോൾ ഞാൻ ബാത്‌റൂമിൽ നിന്നും വിളികേട്ടു .
കണ്ണ് തുടച്ചുകൊണ്ട് ഞാൻ ബാത്‌റൂമിൽ നിന്നും പുറത്തേക്ക് വന്നു.
“എന്തെ കണ്ണ് നനഞ്ഞിരിക്കുന്നത്..” അടുക്കളയിലേക്ക് നടക്കുമ്പോ ആ ചോദ്യം ഞാൻ പ്രതീക്ഷിച്ചതല്ല.
“എന്തോ പൊടി കയറിയതാ, മുഖം കഴുകിയപ്പോ ശരിയായി”
ചോറ് അടുപ്പിൽ വെച്ച് ഇച്ചിരി നേരം ഞാൻ ബെഡിൽ വന്നിരുന്നപ്പോൾ..
“വൈഗ കുക്കർ കുറെ നേരമായി…” ഞാനതു ഓഫ് ചെയ്തു വരുമ്പോളും ദാസ് ടീവി കാണുകയയിരുന്നു.