പിറ്റേന്ന് എണീക്കുമ്പോ എന്റെ അടിവയർ വേദനയുള്ള പോലെ എനിക്ക് തോന്നി ഞാൻ ക്ഷീണത്തോടെ കണ്ണ് തുറന്നു. ടോയലിറ്റിൽ പോയപ്പോ ബ്ലീഡിങ് തുടങ്ങിയിരുന്നു.
കിടന്നാൽ മതിയെന്ന അവസ്‌ഥ ആയിരുന്നു എപ്പോഴെങ്കിലും വേറെ നിവൃത്തിയില്ലാത്തതു കുളി കഴിഞ്ഞു ഞാൻ ബ്രെക് ഫാസ്റ്റുണ്ടാക്കി.
ദാസ് ലഞ്ച് പുറത്തു കഴിക്കുന്നത് കൊണ്ട്, ആ ബുദ്ധിമുട്ട് ഒഴിവായി. പക്ഷെ ഞാൻ വീണ്ടും ചെന്നു കട്ടിലേക്ക് കിടന്നു.
കുറച്ചു നേരം കഴിഞ്ഞു വെള്ളം തിളപ്പിക്കാൻ വെച്ചു, അരി കഴുകുമ്പോ. ഫോൺ റിങ് ചെയ്തു. മിഥുൻ ആയിരുന്നു ഉച്ചയ്ക്ക് വരട്ടെ എന്ന് ചോദിച്ചപ്പോൾ, വേണ്ടാന്ന് പറഞ്ഞു ഞാൻ ഫോൺ വെച്ചു.
പക്ഷെ പത്തു മിനിറ്റില് മിഥുൻ വീട്ടിലേക്ക് തന്നെ എത്തി. സംസാരിക്കുമ്പോ എന്തോ ക്ഷീണം തോന്നിയത് കൊണ്ട് നേരിട്ടൊന്നു കാണാൻ വന്നതാണ്, എന്ന് പറഞ്ഞു. അമ്മയുടെ കൂടെ പുറത്തു പോകാം എന്ന് പറഞ്ഞിരുന്നതാണ്, പിന്നെ അത് ക്യാൻസൽ ചെയ്തു എന്നും പറഞ്ഞു.
എന്റെ മുഖത്തെ ഭാവം കണ്ടപ്പോൾ അവനു പറയാതെ കാര്യം മനസിലായി. അവന്റെ ഡിസൈൻ സ്റ്റുഡിയോ ഇല് പെൺകുട്ടികൾക്ക് പെയ്ഡ് ലീവാണ് ഇങ്ങനെ വരുമ്പോ എന്നവൻ അഭിമാനത്തോടെ പറഞ്ഞു.
ഫുഡ് എന്തിനാ ഉണ്ടാക്കുന്നത്, ഓർഡർ ചെയ്യാമല്ലോ എന്ന് പറഞ്ഞുകൊണ്ട്, എന്നെ അവൻ സോമറ്റോ ആപ്പ് എല്ലാം പഠിപ്പിച്ചു. എന്താണ് കഴിക്കാൻ വേണ്ടത് എന്ന് ചോദിച്ചുകൊണ്ട് എനിക്കും അവനും ബിരിയാണി ഓർഡർ ചെയ്തു. ഞങ്ങൾ അത് കഴിച്ചകഴിഞ്ഞപ്പോൾ എനിക്ക് നല്ല ഹാപ്പിയായി.
ഒരു തമാശ കൂടെ അവൻ പറഞ്ഞു. കഴിഞ്ഞ ദിവസം ഇവിടെ നിന്നു പോകുമ്പോ ശാന്തേച്ചിയുടെ മുന്നിൽ ചെന്നു പെട്ടു എന്ന്. അവരെ സോപ്പിടാൻ വേണ്ടി ഇന്ന് ഇങ്ങോട്ടു വരുമ്പോ അമ്മയുടെ പട്ടുസാരി കളക്ഷനിൽ നിന്നും പുതിയത് ഒരെണ്ണം ചൂണ്ടി ഇങ്ങോട്ടു കയറും മുമ്പ് കൊടുത്തു എന്ന് പറഞ്ഞു. പുള്ളിക്കാരി ഫ്ലാറ്റ് ആയി എന്നും. കെട്ടിട്ട് എനിക്കാകെ ചിരിവന്നു.
മിഥുൻ എന്റെ കാലിൽ ഒക്കെ മസ്സാജ് ചെയ്തു തന്നു. ജീരക വെള്ളം വെച്ച് കുടിപ്പിച്ചു. വേദന ഉണ്ടോ എന്ന് ഇടക്കിടെ ചോദിക്കുകയും ചെയ്തു. കുഴപ്പമില്ല എന്ന് പറഞ്ഞപ്പോൾ അവൻ വീട്ടിൽ നിന്നും ഇറങ്ങി.