അടുത്ത 4 ദിവസവും ഇതുപോലെ കടന്നുപോയി. ഒരു ദിവസം എനിക്ക് പിസ്സ ഓർഡർ ചെയ്തു തന്നു. എനിക്കിഷ്ടപ്പെട്ടു. തൃശൂർ വെച്ച് അത് ഞാൻ ഒരിക്കലോ മറ്റോ കഴിച്ചതാണ്.
******************* മിഥുൻ വീട്ടിൽ എത്തിയപ്പോൾ അവന്റെ അച്ഛൻ രാജേന്ദ്രനോട് പുതിയ സിനിമയെകുറിച്ചൊക്കെ സംസാരിച്ചു, ആർട് ഡയറക്ടർ ആയോണ്ട് നല്ല തിരക്കാണ് കക്ഷി. പുതിയ മൂവി ഒരു ഡാൻസ് ബേസ്ഡ് ആയോണ്ട്. അതിന്റെ പൂജ ഫങ്ക്ഷന് നടക്കാൻ പോവുകയായിരുന്നു. പൂജ ദിവസം ഒരു ഗംഭീര നൃത്ത വിരുന്നു ഓർഗനൈസ് ചെയുന്നുണ്ട്, ആര്ടിസ്റ് നെ കിട്ടിയോ എന്നറീല്ല. യാദൃശ്ചികമായി അച്ഛൻ ഈക്കാര്യം മിഥുനോട് പറഞ്ഞു.
മിഥുൻ അക്കാര്യം അറിഞ്ഞപ്പോൾ വൈഗയുടെ ഡാൻസ് അഭിരുചിയെ പറ്റി അച്ഛനോട് അവതരിപ്പിച്ചു. അസ്സോസിയേറ്റിനോട് ഞാൻ സംസാരികാം എന്ന് അച്ഛനും സംമ്മതിച്ചു.
ഫെബ് 10 തിയതി ആയിരുന്നു പൂജ. വൈഗയോട് ഈ കാര്യം നേരിട്ട് പറയാൻ വേണ്ടി മിഥുൻ അവളുടെ പീരിയഡ്‌സ് കഴിയാൻ കാത്തിരുന്നു.
*******************
അടുത്താഴ്ച ഒരു വയസു കൂടെ കൂടുകയാണ്. ജീവിതം മുന്നോട്ട് പോകുമ്പോ മനസിലാക്കാൻ കൂടെയുള്ള ഒരാളെ കിട്ടുന്നത് വലിയകാര്യം തന്നെ, പക്ഷെ അത് ജീവിതവസാനം ഉണ്ടെങ്കിൽ അതൊരു ഭാഗ്യം തന്നെയാണ്. ഞാൻ ഓരോന്ന് ഓർത്തുകൊണ്ട് സോഫയിൽ, ഇരുന്നു അമ്മ പതിവില്ലാതെ ആ സമയത്തു വിളിച്ചപ്പോൾ ഞാൻ കുറെ നേരം സംസാരിച്ചു. മിഥുൻ എന്നെ വിളിക്കുമ്പോ എനിക്ക് കാൾ എടുക്കാൻ പറ്റിയില്ല .
ഞാൻ ബിസി ആണെന്ന് അറിഞ്ഞിട്ടും, മിഥുൻ ട്രൈ ചെയ്തോണ്ട് ഇരുന്നപ്പോൾ എനിക്ക് ചെറുതായി ദേഷ്യം വന്നു.
ഞാനതോണ്ട് അമ്മ ഒരു മണിക്കൂറോളം സംസാരിച്ചിട്ട് ഫോൺ വെച്ചപ്പോൾ തിരിച്ചു വിളിച്ചില്ല, ഞാൻ ടീവി ഓൺ ചെയ്തു കണ്ടോണ്ട് ഇരുന്നപ്പോൾ. മിഥുൻ വീടിനു മുൻപിലെത്തി കൊണ്ട് എന്നെ വിളിച്ചു.
കാൾ എടുക്കാത്തതിന് എന്നെ വഴക്കു പറഞ്ഞു. എനിക്ക് തിരിച്ചും നല്ല ദേഷ്യം വന്നു. പ്രായത്തിനു ബഹുമാനം തരാത്ത പോലെയുള്ള അവന്റെ അപ്പോഴുള്ള സംസാരത്തിൽ എനിക്ക് നല്ല കലി കയറി. എന്നിട്ടും ഞാൻ ചോദിച്ചില്ല എന്തിനാണ് വിളിച്ചത് എന്ന്. മിഥുൻ ഇറങ്ങിപോയപ്പോൾ ശാന്തേച്ചി കേട്ടുകൊണ്ട് ചോദിച്ചു, എന്താണ് ബഹളം എന്ന്. ഞാൻ അവരോടു ഒന്നും പറയാൻ നിന്നില്ല.