അന്ന് വൈകീട്ട് മിഥുൻ എന്നെ വീണ്ടും വിളിച്ചു. എന്റെ ദേഷ്യം പോകാത്തത് കൊണ്ട് ഞാൻ എടുത്തില്ല. വേറെയൊരു നമ്പറിൽ നിന്നും വിളിച്ചപ്പോൾ ഞാൻ എടുത്തു.
അതൊരു സിനിമയുടെ അസ്സോസിയേറ്റ് ആയിരുന്നു, ഡാൻസ് ന്റെ കാര്യം പറയാൻ വിളിച്ചതാണ്. ഡേറ്റ് ഫ്രീയാണോ എന്നൊക്കെ ചോദിച്ചു. ഞാൻ ആകെ അമ്പരന്നു. ആലോചിച്ചിട്ട് പറയാം എന്ന് പറഞ്ഞു.
ഞാൻ മിഥുനെ തിരിച്ചു വിളിച്ചപ്പോൾ അവൻ വീണ്ടും ചൂടായി. “അത് പറയാൻ അല്ലെടി ഞാൻ വിളിച്ചേ എന്ന് വീണ്ടും പറഞ്ഞു”
എന്നെ എടി പൊടിന്നു വിളിച്ചത് എനിക്ക് തീരെ ഇഷ്ടമായില്ല. ഒരു പക്ഷെ അവനും ദേഷ്യത്തിൽ വിളിച്ചതാകാം എന്ന് ഞാൻ മനസിലാക്കി.
“സോറി😚😚😚”
എന്ന് ഞാൻ ഒരു മെസ്സേജ് അയച്ചപ്പോൾ അവൻ പറഞ്ഞു … തിരിച്ചു വിളിക്കാതെ ആയപ്പോൾ നല്ല കലിപ്പിൽ ആയിരുന്നു ഞാൻ എന്ന് .. എനിക്ക് അപ്പോൾ എന്താണ് അവനോടു പറയണ്ടെതെന്നു മനസിലായില്ല. ഞാൻ അവനോടു അടുത്ത ദിവസം രാവിലെ വീട്ടിലേക്ക് വരാൻ പറഞ്ഞു.
പറഞ്ഞപോലെ മിഥുൻ കാലത്തു വന്നപ്പോൾ എന്റെ ഡാൻസ് ന്റെ ഫോട്ടോസ് ഞാൻ അവനു കൊടുത്തു. അവൻ അത് അസ്സോസിയേറ്റ് നു ഷെയർ ചെയ്തു.
മിഥുൻ തിരിച്ചു പോയപ്പോൾ ദാസിനോട് ഇത് എങ്ങനെ അവതരിപ്പിക്കുമെന്ന് ഞാൻ ആലോചിച്ചു. വൈകീട്ട് ഞാൻ ദാസിനോട് പറഞ്ഞു എനിക്കൊരു ഓപ്പേർട്ടുണിറ്റി കിട്ടിയിട്ടുണ്ട് ഡാൻസ് നു വേണ്ടി…. അത് ഞാൻ യൂസ് ചെയ്തോട്ടെ എന്ന് ചോദിച്ചു. ആദ്യം വേണ്ടെന്നു പറഞ്ഞെങ്കിലും പിന്നീട് ദാസ് സമ്മതിച്ചു.
ഞാൻ വീണ്ടും നല്ലപോലെ പ്രാക്ടീസ് ചെയ്യാൻ തുടങ്ങി. മിഥുൻ മിക്കപ്പോഴും വരും എന്നോട് സ്‌ട്രെയിൻ അധികം എടുകണ്ട ഈസി ആയി എടുത്ത മതി എന്നൊക്കെ പറഞ്ഞു ധൈര്യം തന്നു. സത്യത്തിൽ ഡാൻസ് ചെയ്തിട്ട് കുറെ നാളായത് കൊണ്ട് ചെറിയ പേടി ഉണ്ടായിരുന്നു.
എന്റെ 31ആം പിറന്നാൾ ദിവസം കാലത്തു 10:30 നു ഞാൻ വീണ്ടും കാലിൽ ചിലങ്ക കെട്ടി. ശിവകര ഡമരുകമെന്ന പാട്ടിനായിരുന്നു ഞാൻ എന്നെ മറന്നു ചുവടുവച്ചത്.
എല്ലാവര്ക്കും ഡാൻസ് നല്ലപോലെ ഇഷ്ടപ്പെട്ടു. കാണാൻ ഒത്തിരി പേരുണ്ടായിരുന്നു ആ ഓഡിറ്റിറോയത്തിൽ പക്ഷെ ദാസ് ഒഴികെ. ഡാൻസ് കഴിഞ്ഞപ്പോൾ സ്റ്റേജിന്റെ പിറകിൽ ഞാൻ സന്തോഷം കൊണ്ട് കരഞ്ഞപ്പോൾ. ഒത്തിരിനാളത്തെ എന്റെ മോഹങ്ങൾ ഞാൻ നേടിയത് മിഥുനിലൂടെ ആണെന്ന് കൂടെ അറിയുമ്പോൾ എനിക്ക് പ്രണയത്തിന്റെ മഴയിൽ നനഞ്ഞു കുളിരും പോലെ തോന്നി.