ഞാൻ ഒരു ഓട്ടോ എടുത്തുകൊണ്ട് അങ്ങോട്ടേക്ക് ചെന്നപ്പോൾ, വലിയ ഒരു കോംപ്ലക്സ് ഒത്തിരി പേര് ജോലി ചെയുന്നുണ്ട് , കൂടുതലും സ്ത്രീകളാണ്.
അകത്തേക്ക് കയറിയപ്പോൾ മിഥുൻ അമ്മയുടെ കൂടെ ഒരു ഗ്ലാസ് ചില്ലുകൊണ്ടുള്ള മുറിയിൽ ഇരിക്കുകയായിരുന്നു. ഞാൻ അകത്തേക്ക് വന്നോട്ടെ ചോദിച്ചപ്പോൾ അവർ ഉള്ളിലേക്ക് വരാനായി പറഞ്ഞു.
മിഥുൻ മിണ്ടാതെ ഇരുന്നപ്പോ എന്തോ കുഴപ്പം ഉണ്ടെന്നു ഞാൻ മനസിലാക്കി. അമ്മ ഒരു പെയിന്റിംഗ് എന്നെ കാണിച്ചു. എന്റെ ചിരിച്ചു നിൽക്കുന്ന ഒരു മുഖം ആയിരുന്നു അത് ഏകദേശം 2 അടി ഉയരത്തിൽ ഉള്ള പെയിന്റിംഗ്. ഞാൻ മിഥുനെ നോക്കി, ഇതിപ്പോ വരച്ചു എന്ന ഭാവത്തിൽ. ഒന്നും പറയണ്ട എന്ന് അവൻ ആംഗ്യം കാണിച്ചു. “കുട്ടി , താൻ മിഥുന്റെ ഒരു ഫ്രണ്ട് മാത്രം ആണ് എന്നാണ് അവൻ പറഞ്ഞത് , പക്ഷെ ഞാനതു വിശ്വസിച്ചിട്ടില്ല കേട്ടോ”
“പിന്നെ ഇങ്ങോട്ട് വിളിച്ച കാര്യം ഇന്ന് കാലത്തു, കല്യാൺ സിൽക്ക്സ് ന്റെ മാനേജർ ഇങ്ങോട്ട് വന്നപ്പോൾ ഞാൻ ഈ ഫോട്ടോയുടെ കാര്യം മിഥുനോട് പറയുന്ന സമയം ആയിരന്നു, അവരിത് കാണാൻ ഇടയായി , ഒപ്പം അവർക്ക് നന്നായിട്ട് ഇഷ്ടപ്പട്ടു , ഇതേ ഡ്രസ്സിൽ ഒരു ഫോട്ടോഷൂട് ചെയ്യാൻ കുട്ടിക്ക് സമ്മതം ആണെങ്കിൽ ഈ വർഷത്തെ അവരുടെ പോസ്റ്റർ/ ഫ്ളക്സ് കോൺട്രാക്ട് മൊത്തം കുട്ടിക്ക് ആയിർക്കും. റെമ്യൂണറേഷൻ 5 ലക്ഷം രൂപയോളം ഉണ്ടാകും”
ഞാൻ ആകെ ഞെട്ടിത്തരിച്ചു പോയി. പക്ഷെ ആദ്യം എന്റെ മനസിൽ വന്നത് ദാസിന്റെ മുഖമായിരുന്നു. ക്‌ളീവേജ് കാണിക്കുന്ന ഒരു പെയിന്റിംഗ് ആണ് മിഥുൻ വരച്ചിരിക്കുന്നത് , എനിക്കന്നു തന്ന അതെ ബ്ലൗസിൽ. അത് എങ്ങാനും നടുറോഡിലെ ഫ്ളക്സിൽ ദാസ് കണ്ടാൽ അപ്പൊ എന്നെ എന്താണ് പറയുക എന്ന് ആലോചിച്ചു. വീട്ടിലേക്ക് അവൻ ചിലപ്പോ അറിയിക്കുകയും ചെയ്യും .
പക്ഷെ എന്റെ ശരീരം എന്റെ സ്വതന്ത്ര്യം ആണ്, മറ്റൊരാൾക്ക് അഭിപ്രായം പറയാം. പക്ഷെ ഒരിക്കലും നിർബന്ധം പിടിക്കാൻ കഴിയില്ല എന്ന് മിഥുൻ മുൻപ് പറഞ്ഞത് ഞാനോർത്തു, ഇനി മിഥുന്റെ കാര്യം ദാസിന് മുൻപിൽ അവതരിപ്പിക്കാൻ ഇതൊരു ചാൻസ് ആയിട്ട് കിട്ടുമെങ്കിൽ അതും നല്ലതാണു എന്ന് ഞാൻ ആലോചിക്കാതിരുന്നില്ല . തത്കാലം ദാസിൽ നിന്നും ഇതിനു ഒപ്പീനിയൻ വേണ്ട, അവൻ ഈ പോസ്റ്റർ നേരിട്ട് കണ്ടിട്ട് എന്നോട് ചോദിക്കുമെങ്കിൽ ചോദിക്കട്ടെ എന്ന് ഞാനും മനസ്സിൽ വിചാരിച്ചു.