ഇനി വീണ്ടും നോക്കണ്ട എന്ന് എന്റെ മനസ് പറഞ്ഞപ്പോൾ എന്റെ സ്റ്റേഷൻ അടുത്തതാണല്ലോ എന്ന് ട്രെയിൻ അന്നൗൺസ്‌മെന്റ് വന്നു. ശരി അവസാനമായി ഒന്നുടെ നോക്കാം എന്ന് വെച്ച് തല ചരിച്ചപ്പോൾ, ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി. അവൻ എന്നെ കാഷ്വൽ ആയി നോക്കി ചിരിച്ചു. പക്ഷെ ഞാൻ ചിരിച്ചില്ല സ്റ്റേഷൻ എത്തിയതും, ഞാൻ വേഗം വാതിലിന്റെ അടുത്തേക്ക് നടന്നു.
പ്ലാറ്റഫോമിലേക്ക് ഇറങ്ങി നടക്കുമ്പോൾ എന്റെ ഡ്രസ്സ് ഉള്ള രണ്ടു പേപ്പർ ബാഗിൽ ഒരെണ്ണമേ ഇപ്പൊ ഉള്ളു, ആ കുട്ടിക്ക് വേണ്ടി വാങ്ങിയ ബര്‍ത്ത്ഡേ ഡ്രസ്സ് ബാഗ് മിസ്സ് ആയിരിക്കുന്നു, ഞാൻ രണ്ടും ഒന്നിച്ചു വെച്ചിരുന്നതാണ്, പക്ഷെ അത് മെട്രോ ബ്രെക് സമയത്തു എങ്ങാനും. എനിക്ക് പെട്ടന്നങ്ങോട്ട് ഓർത്തെടുക്കാൻ കഴിഞ്ഞില്ല.
വേഗം ഞാൻ തിരഞ്ഞു നടക്കാൻ തുടങ്ങിയതും, മുൻപ് കണ്ട പയ്യൻ എന്റെ മുൻപിൽ നിന്നുകൊണ്ട് എന്റെ പേപ്പർ ബാഗു നീട്ടി. ബ്രേക്ക് ചെയ്തപ്പോ ഞാൻ ഇരിക്കുന്ന സ്‌ഥലത്തേക്ക് അത് നീങ്ങിയതാണ്, പറയാൻ തുടങ്ങിയതും നിങ്ങൾ ഇറങ്ങാൻ വേണ്ടി നടന്നു എന്ന് പറഞ്ഞു. എന്നെ അത്ഭുതപെടുത്തിയത് അവന്റെ മലയാളം ആയിരുന്നു. കണ്ടപ്പോ വിചാരിച്ചത് അവനൊരു കന്നഡ പയ്യൻ ആയിരിക്കും എന്നാണ്. ഞാൻ ചിരിച്ചോണ്ട് താങ്ക്സ് പറഞ്ഞു. അവൻ മറുപടിയായി കൈനീട്ടികൊണ്ട് പറഞ്ഞു…മിഥുൻ.
ഹായ്
വൈഗ…ഞാനും ഷേക്ക് ഹാൻഡ് ചെയ്തു. അവൻ എന്നോട് കൂടുതൽ ഒന്നും അപ്പൊ ചോദിച്ചില്ല, പക്ഷെ ഞങ്ങൾ ഒന്നിച്ചു നടന്നു കൊണ്ട് റോഡിലേക്ക് ഇറങ്ങി. നല്ല ചൂടായിരുന്നു അപ്പൊ, അവൻ അടുത്തുള്ള പോക്കറ്റ് റോഡിലേക്ക് കയറിയപ്പോൾ ഞാൻ ബൈ പറഞ്ഞോണ്ട് കോർട്ടേസിലേക്ക് നടന്നു.
15 മിനുട്ടുണ്ട് നടക്കാൻ, വെയിൽ ആയോണ്ട് കുട നിവർത്തി ഞാൻ നടക്കാൻ തുടങ്ങി. 5 മിനുട്ട് ആയപ്പോൾ പിറകിൽ നിന്നും ഹോണടി കേട്ട് ഞാൻ ഒന്നുടെ റോട്ടിൽ നിന്നും മാറി ഫുട് പാതയിലേക്ക് നടന്നു. പക്ഷെ വീണ്ടും ഹോൺ. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ യമഹയുടെ ഒരു ബ്ലൂ കളർ സൂപ്പർ ബൈക്ക്, ഒരു ബ്ലാക്ക് ഹെൽമെറ്റ് ഇട്ട പയ്യൻ, ജാക്കറ്റ് ഇട്ടിട്ടുണ്ട്, ഹെൽമെറ്റ് ഗ്ലാസ് മാറ്റിയപ്പോൾ അത് മിഥുൻ ആയിരുന്നു.