The Great Indian Bedroom [M D V & Meera] [Reloaded]

Posted by

മിഥുൻ കാര്യം പറയുമ്പോ ഞാൻ എന്റെ പൊട്ടിയ ചുണ്ടുകളെ നോക്കി അടിപാവാടയുടെ ചരട് കെട്ടികൊണ്ടിരുന്നു. ദാസിനു ശബ്ദം നഷ്ട്പെട്ടപോലെ തോന്നി.ആദ്യമായി അവൻ കരയുന്നത് ഞാൻ കണ്ടുകൊണ്ട് എന്നെന്നേക്കുമായി ആ വീടിനോടു ഗുഡ് ബൈ പറഞ്ഞിറങ്ങി.

മൂന്നു മാസത്തിനു ശേഷം.

“മിഥു.. സമയം ആയി ….”

“ദേ വരുവാ..വൈഗാ ..”

“എന്തൊക്കെയാ ഇന്ന് ലഞ്ചിന്‌.” ഞാൻ മിഥുനോട് ചോദിച്ചു.

മിഥുൻ ലഞ്ച് ബോക്സ് തരുമ്പോൾ പറഞ്ഞു ..

“മാമ്പഴ പുളിശ്ശേരി, ഇടിച്ചക്ക തോരൻ, ഫിഷ് ഫ്രൈ പോരെ.”

“അമ്പട ഈ ചെറിയ സമയം കൊണ്ട് ഇത്രേം ഉണ്ടാക്കിയോ.”

“അവൻ എല്ലാം പെട്ടെന്നു പഠിച്ചോളും മോളെ.” മിഥുന്റെ അമ്മ മുല്ലപ്പൂ എന്റെ മുടിയിൽ വെച്ചോണ്ട് പറഞ്ഞു.

“മോളെ സൂക്ഷിച്ചു കാറോടിക്കണേ.”

“ആഹ് അമ്മ.”

മിഥുൻ എന്റെ നെറ്റിയിലും വയറിലും മൃദുവായി ചുംബിച്ചു.

മിഥുന്റെ ഉച്ചയ്ക്കുള്ള സ്നേഹത്തിൽ പൊതിഞ്ഞ ഊണുമായി ഞാൻ എന്റെ സ്വന്തം വൈമിഥുനം എന്ന ഡാൻസ് സ്‌കൂളിലേക്ക് പുറപ്പെട്ടു. ചെക്കപ്പിന് ശേഷം കുറച്ചൂസം റസ്റ്റ് ആയിരുന്നു. ഇന്നാണ് വീണ്ടും പോകുന്നത്. അന്നത്തെ ആ ദിവസങ്ങളിൽ ഞാനും മിഥുനും എടുത്തുചാടിയാണ് അങ്ങനെ ഒരു തീരുമാനം എടുത്തത് എങ്കിലും, ഭാഗ്യത്തിന് ദാസിന് എന്റെ ഭാഗത്തു തെറ്റൊന്നും ഇല്ലെന്നു മനസിലായപോ, മ്യുച്ചൽ കോൺസെന്റ് ഓടെ കാര്യങ്ങൾ നീങ്ങി.

മിഥുന്റെ അമ്മയും അച്ഛനും എന്നെ പൊന്നുപോലെയാണ് നോക്കുന്നത്. ഇവിടെ വന്നത് മുതൽ, ഞാൻ അടുക്കളയിൽ കയറുമ്പൊ ഒറ്റയ്ക്ക് ആവില്ല. എപ്പോഴും എന്റെ കൂടെ മിഥുൻ ഉണ്ടാവും. ഡാൻസ് സ്‌കൂളിന്റെ കാര്യത്തിൽ മിഥുന്റെ അമ്മ സുധാറാണി എന്നെ ഒത്തിരി സപ്പോർട്ട് ചെയ്തു, സ്‌ഥലം നോക്കാനും കൺസ്ട്രക്ഷൻ തുടങ്ങാനും. ആദ്യ ബാച്ച് തന്നെ 1000തോളംകുട്ടികൾ ഇപ്പൊ ഡാൻസ് പഠിക്കാനായി ഇവിടെയുണ്ട്.

എല്ലാത്തിനും മേലെ മിഥുൻ ഓരോ ചെറിയ കാര്യത്തിലും എന്നെ സപ്പോർട്ട് ചെയ്തുകൊണ്ട് പൊന്നുപോലെ നോക്കി. ക്ലാസ്സിക്കൽ ഡാൻസ് സ്റ്റേജ് പ്രോഗ്രാംസ് ഇടയ്ക്ക് നടക്കാറുണ്ട് മിഥുന്റെ അച്ഛൻ പ്രഭു വഴിയാണ് പ്രോഗ്രാംസ് ഒക്കെ വരിക. സ്റ്റേജിലെക്ക് കേറും മുൻപ് അമ്മയാവും എന്റെ കൂടെ ആ സമയത്തു…എന്റെ മേക്കപ്പും കാര്യങ്ങളും എല്ലാം നോക്കുക. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഇഷ്ടമുള്ളത് തിന്നാനും ഇഷ്ടമുള്ളവന്റെ ഒപ്പം കിടന്നു കുത്തി മറിയാനും അല്ലെ ഈ കൊച്ചു ജീവിതം.

Leave a Reply

Your email address will not be published. Required fields are marked *