എന്റെ മുൻപിലേക്ക് വണ്ടി പാർക്ക് ചെയ്തുകൊണ്ട് അവൻ ചോദിച്ചു, അടുത്തണോ വീട്. ഞാൻ ഡ്രോപ്പ് ചെയണോ എന്ന്. അധൈര്യപ്പെട്ടു ഞാൻ നിന്നപ്പോൾ അവൻ കൂട്ടിച്ചേർത്തു, നല്ല ചൂട് കാറ്റല്ലേ, ഡസ്റ്റും ഉണ്ട് …കയറിക്കോ, ഈസി.
എനിക്ക് കയറാതെ ഇരിക്കാൻ തോന്നിയില്ല. ഞാൻ അടുത്ത നിമിഷം ചിരിച്ചപ്പോൾ മിഥുൻ എന്റെ കയ്യിലെ പേപ്പർ ബാഗു വാങ്ങി ബൈക്കിന്റെ ഫ്രണ്ടിൽ വെച്ചു. ഒന്ന് ചുറ്റും നോക്കി ഞാൻ പതിയെ ബൈക്കിൽ കയറി വൺ സൈഡ് ഇരുന്നു, സാരിയുടുത്തതിൽ ഞാൻ തെല്ലു വിഷമിച്ചു, ചുരിദാർ ആയിരുന്നെങ്കിൽ കുറച്ചൂടെ കംഫോര്ട് ആയിട്ട് ഇരിക്കാമായിരുന്നു എന്ന് എനിക്കപ്പോ തോന്നി. ഞാൻ പതിയെ കൈകൊണ്ട് മിഥുന്റെ തോളിൽ പിടിച്ചപ്പോൾ അവൻ ബൈക്ക് ഒന്ന് റൈസ് ചെയ്തു. ഞാൻ അപ്പൊ അവനെ കൈകൊണ്ട് ഒന്നമർത്തിപിടിച്ചു. എനിക്ക് അപ്പൊ എന്തോ പോലെ തോന്നി. അവൻ പറപ്പിച്ചുകൊണ്ട് 2 മിനിറ്റിൽ അപ്പാർട്മെന്റിനു മുൻപിലെത്തി.
ആ സമയം അവിടെ പുറത്തു അധികം ആരും ഇല്ലാത്തോണ്ട് ഞാൻ വെറും നന്ദിവാക്കിനേക്കാൾ ഉപചാരത്തിനായി മിഥുനെ കൂൾ ഡ്രിങ്ക് കഴിക്കാൻ വേണ്ടി വീട്ടിലേക്ക് ക്ഷണിച്ചു. ബൈക്ക് പാർക്ക് ചെയ്യുമ്പോ ഞാൻ അതിന്റെ മോഡൽ നെയിം വായിച്ചു YZF R1 എന്നായിരുന്നു. ഞാൻ സ്റ്റെപ് കയറുമ്പോ മിഥുൻ എന്നെ പിന്തുടർന്നു, രണ്ടാമത്തെ നിലയിൽ ആയിരുന്നു ഞങ്ങളുടെ വീട്.
ഇരുവരും അകത്തുകയറി, ഞാൻ മിഥുനോട് സോഫയിൽ ഇരിക്കാനായി പറഞ്ഞോണ്ട് ഫാൻ ഓണാക്കി കൊടുത്തു. അടുക്കളയിലെ ഫ്രിഡ്ജ് തുറന്നൊണ്ട് മാങ്കോ ജ്യൂസ് ഞാൻ രണ്ടു ഗ്ലാസ്സിലാക്കി കൊണ്ടുവന്നു. മിഥുൻ അതുകുടിക്കുമ്പോ ഇഷ്ടപ്പെടുന്നുണ്ടോ എന്ന് ഞാൻ മുഖത്തേക്ക് നോക്കി, ദാസ് വൈകുന്നേരം വന്നാൽ തണുത്തത് കുടിക്കുന്ന ശീലമുണ്ട് അതാണ് ഞാൻ ഫ്രിഡ്ജിൽ മാങ്കോ ജ്യൂസ് ഉണ്ടാക്കി വെക്കുന്നത്.
ജ്യൂസ് കുടിക്കുന്നതിനിടയിൽ സൗമ്യമായി ഞങ്ങൾ പരിചയപെട്ടു. മിഥുൻ ഒരു കോസ്റ്റിയൂം ഡിസൈനർ ആണ്, പ്രായം 25 (22ഒക്കെ ആയിട്ടാണ് എനിക്ക് അത്പറഞ്ഞപ്പോഴും തോന്നിയത്) അമ്മ മലയാളി അച്ഛൻ കന്നഡ, ഒറ്റമകൻ.
അച്ഛൻ സിനിമയിൽ ആര്ട്ട് ഡയറക്ടർ ആണ്, ചെറിയ ഒരു കലാ കുടുംബം ആണ് എന്നൊക്കെ പറഞ്ഞു. രാജാജി നഗറിലാണ് താമസം, അവിടെ തന്നെ ഒരു വലിയ ഡിസൈൻ സ്റ്റുഡിയോ ഉണ്ട്, അത് അമ്മ തുടങ്ങിയതാണ്. ഇപ്പൊ മിഥുനും ചേർന്നു നടത്തുന്നു. സിനിമയ്ക്കും ടീവി സീരിയലിനും എല്ലാം കോസ്റ്യൂം ഡിസൈൻ അവിടെ ചെയ്യാനുള്ള സൗകര്യം അവിടുണ്ട് എന്നൊക്കെ പറഞ്ഞു.