എന്നെക്കുറിച്ചു എനിക്ക് ചോദിച്ചാൽ പറയാൻ ഇപ്പൊ ഒന്നുമില്ലെങ്കിലും, സോഫയുടെ അരികിൽ വെച്ച എന്റെ ഡാൻസ് ചെയുന്ന ഒരു ഫോട്ടോ കണ്ടപ്പോൾ അവൻ അതേക്കുറിച്ചാണ് ആദ്യം ചോദിച്ചത്. പഠിച്ചിരുന്നു ഇപ്പോൾ അധികം പ്രാക്ടീസ് ചെയ്യാറില്ല എന്ന് പറയുമ്പോ എന്റെ മനസിലെ വിങ്ങൽ ഞാൻ മിഥുനെ അറിയിക്കാതെ ഇരിക്കാനും നോക്കി. എങ്കിലും ഫാമിലി ലൈഫ് ഇങ്ങനെ പോകുന്നു പ്രത്യകിച് ആക്ടിവിറ്റി ഒന്നുമില്ല, യോഗ ചെയ്യാറുണ്ട് അത് മാത്രം ഇപ്പോഴുമുണ്ട് എന്ന് പറഞ്ഞു. എന്റെ ഡ്രസ്സ് ബാഗ് കണ്ടതുകൊണ്ട് മിഥുൻ മറക്കാതെ എന്നോട് ചോദിച്ചു ബ്ലൗസ്/സാരി ഡിസൈൻ ചെയ്യാനോ പർച്ചേസ് ചെയ്യാനോ ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി.. നമ്പർ ഇതാണ് എന്ന്. അവന്റെ കാർഡ് എന്റെ നേരെ നീട്ടിയപ്പോൾ, വിളിക്കുമെന്ന് എനിക്ക് ഉറപ്പില്ലെങ്കിലും ഞാനത് വാങ്ങിവെച്ചു.
അധികം വൈകാതെ മിഥുൻ ഇറങ്ങിയെങ്കിലും, എനിക്ക് ഒരു വല്ലായ്മ അപ്പോൾ മുതൽ തോന്നിത്തുടങ്ങി, എന്നെകുറിച്ച് ഞാൻ തന്നെ മറക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ മിഥുനോട് പറഞ്ഞപ്പോൾ ഓർത്തുപോയി. ദാസ് വരുന്നത് വരെ എന്റെ മനസ്സിൽ അതു തന്നെയായിരുന്നു.
ഒരു മണിക്കൂറിനു ശേഷം ദാസ് വന്നു, അവൻ പതിവുപോലെ ന്യൂസ് കാണാനായി തുടങ്ങി, നാളെ ബർത്ഡേയ്ക്ക് എന്റയൊപ്പം വരാമോ എന്ന് ചോദിച്ചപ്പോൾ തനിച്ചു പോയാൽ പോരെ ഇതിനൊന്നും ലീവ് കിട്ടില്ല, എന്ന് ഞാൻ പ്രതീക്ഷിച്ച ഉത്തരം തന്നെ എനിക്ക് കിട്ടി.
അന്നുരാത്രി കിടക്കുമ്പോഴും, ഞാൻ ആലോചിച്ചു എന്തിനു വേണ്ടിയാണ് ഞാൻ ജീവിക്കുന്നത് എന്ന് ? ഒത്തിരി ചോദ്യങ്ങൾ എന്റെ മനസിലൂടെ കടന്നുപോയി, 4 വർഷത്തെ ജീവിതം ഫ്ലാഷ്ബാക്ക് പോലെ ഞാൻ ഓർത്തെടുത്തു ഒന്നിച്ചു പുറത്തുപോയിട്ട് എത്ര നാളായി? ഒന്നിച്ചു യാത്ര ചെയ്തിട്ട് എത്രനാളായി.? പരസ്പരം സെക്സ് ആസ്വദിച്ചിട്ട് എത്ര നാളായി? ഈ ചോദ്യങ്ങൾ എന്റെ കണ്ണിനെ ഈറനണിയിച്ചു കൊണ്ടിരുന്നു.
സ്വയം നീറികൊണ്ട് ഞാൻ ഈ അടുക്കളയിൽ വെച്ചും വിളമ്പിയും കഷ്ടപെടുമ്പോ അഭിനന്ദനീയമായ ഒരു വാക്കെങ്കിലും ഇതുവരെ പറഞ്ഞിട്ടുണ്ടോ.
ഇനി അമ്മയോട് ഇതേക്കുറിച്ചു പറഞ്ഞാലോ..?! ആണുങ്ങൾ അങ്ങനെയൊക്കെ ആയിരിക്കും മോളെ, നമ്മൾ പെണ്ണുങ്ങൾ വേണം അതൊക്കെ സഹിച്ചും ക്ഷമിച്ചും മുന്നോട്ട് പോവാൻ എന്ന മറുപടിയാവും കിട്ടുക, പിന്നെ ദാസിനോട് ഇതേപ്പറ്റി ഒന്ന് സംസാരിക്കാൻ പോലും എനിക്ക് തോന്നാറില്ല. സംസാരിച്ചാലും പറയുക, ജീവിതം ഇങ്ങനെയൊക്കെ ആണ് എന്നായിരിക്കും. വേണ്ട ഇനിയും ആവർത്തിക്കാൻ വയ്യ.