ഇതെന്റെ വിധിയാണ്, തലയിണ എന്റെ ആത്മാഭിമാനത്തിൽ നനഞ്ഞു കുതിരുമ്പൊ എനിക്ക് ഉറക്കമേ വന്നില്ല. ജീവിതത്തിനു അർത്ഥം ഇല്ലാതെയാകുമോ എന്ന പേടി മുൻപ് ഉണ്ടായിരുന്നപ്പോൾ ആണ്, എന്ന ജീവിക്കാൻ പ്രേരിപ്പിച്ചത് ഒരു ഡാൻസ് സ്‌കൂൾ തുടങ്ങാം, എന്ന സ്വപ്നമാണെന്ന് ഞാനോർത്തു.
വിവാഹം സ്വപ്നങ്ങൾക്ക് ബാധ്യത ആവുമെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെ ഒരു സിസ്റ്റം എന്ന് എന്റെ മനസ്സിൽ ഒരായിരം വട്ടം ഞാൻ എന്നോടു തന്നെ ചോദിച്ചു മടുത്താണ് എങ്കിലും…. നിറ കണ്ണുകൾ എപ്പോഴോ താനെയടഞ്ഞു.
പിറ്റേന്ന് യോഗ ചെയ്തുകൊണ്ട് ഇരുന്നപ്പോൾ, അത് പൂർത്തിയാകാൻ പോലും സമ്മതിക്കാതെ, ദാസ് എണീറ്റു വന്നുകൊണ്ട് കൊണ്ട് എന്നോട് കോഫീ ചോദിച്ചു, ഞാൻ ഉണ്ടാക്കി കൊടുത്തു, ദാസ് ഒറ്റയ്ക്ക് 3 വര്ഷം താമസിച്ചിട്ടും ഒരു കോഫീ ഉണ്ടാകാൻ അറിയാത്തതാണോ അതോ സൗകര്യപ്പെടാതാണോ എന്ന് ഞാൻ അപ്പൊൾ ആലോചിച്ചു.
ഇന്നാണ് ബിർത്ഡേ പാർട്ടി, ഞാൻ വീട്ടിലെ ജോലി തീർത്തപ്പോൾ 10 മണി കഴിഞ്ഞു. കുളി കഴിഞ്ഞു ടവൽ ഉടുത്തോണ്ട് ഞാൻ ബെഡ്‌റൂമിൽ വെച്ച് മുടിയുണക്കികൊണ്ടിരുന്നു. ബ്ലൗസ് ഇടുമ്പോൾ എനിക്ക് പെട്ടന്ന് മിഥുനെ ഓർമ വന്നു, ഒന്ന് വിളിക്കണോ വേണ്ടയോ എന്ന് ആലോചിയ്പ്പോൾ, വിളിക്കാം എന്ന് എന്റെ മനസ് പറഞ്ഞു.
ഞാൻ എന്റെ ഐഫോൺ SE യിൽ മിഥുന്റെ നമ്പർ ഡയൽ ചെയ്തു, ആദ്യം ഫുൾ റിങ് ചെയ്‌തെങ്കിലും അവനു എടുക്കാൻ പറ്റിയില്ല. പിന്നെ ഒന്നുടെ ഞാൻ വിളിച്ചപ്പോ മിഥുൻ എടുത്തുകൊണ്ട് “ഞാൻ ഒരു ഫങ്ക്ഷനിലാണ് തിരിച്ചു വിളിച്ചോട്ടെ” എന്ന് പറഞ്ഞു.
“ഞാൻ വൈഗയാണ്” എന്ന് ഇടയ്ക്കു കയറി പറഞ്ഞപ്പോൾ, “പറയു പറയു എനിക്ക് മനസിലായില്ല, എവിടെയാണ് ഇപ്പൊ.” എന്ന് ചോദിച്ചു.
“അത്യാവശ്യമായി ഒന്ന് കാണാൻ പറ്റുമോ” എന്ന് ഞാൻ ചോദിച്ചു. പക്ഷെ അത് മനപ്പൂർവമായിരുന്നില്ല , ഞാൻ അറിയാതെ ചോദിച്ചു പോയതാണ്.
“യാ വരാം , എവിടെയാണ് വരേണ്ടത്”
“കോർടട്ടെസ്ന്റെ മുന്നിൽ വരാമോ”.
“ഇപ്പൊ ഞാൻ വരാം” എന്ന് മിഥുൻ പറഞ്ഞു.
ഞാൻ വീട് ലോക്ക് ചെയ്തുകൊണ്ട് ഗിഫ്റ്റുമായി കോർട്ടസിന്റെ മുന്നിൽ നിന്നപ്പോൾ, 5 മിനിറ്റിൽ മിഥുൻ പറന്നെത്തി.