“എങ്ങോട്ടേക്കാണ്..”
“ഒരു ബർത്തഡേ ഫങ്ക്ഷന് ഉണ്ടായിരുന്നു.”
“ഹസ്ബൻഡ് ഇല്ലേ..”
“ഇല്ല, ദാസ് ഓഫീസിൽ പോയി.”
“കയറിക്കോ, ഞാൻ ഡ്രോപ്പ് ചെയാം..”
ഞാൻ ഗിഫ്റ് മിഥുന് നീട്ടിയപ്പോൾ മിഥുൻ അതെടുത്തു ബൈക്കിന്റെ ഫ്രണ്ടിൽ വെച്ചുകൊണ്ട് “കയറിക്കോളൂ മാഡം”എന്ന് പറഞ്ഞു. ഞാൻ ചിരിച്ചോണ്ട് കയറി.
“ഇതാണോ അത്യാവശ്യം ആണെന്ന് പറഞ്ഞത് .”
“അത് ഞാൻ അറിയാതെ …”
“സാരമില്ല , സത്യത്തിൽ ഞാൻ ഒരു സ്‌ഥലത്തു നിന്നും ഊരി പോന്നതാണ് , സൊ താങ്ക്സ് ഞാൻ അങ്ങോട്ട് പറയണം .” “ഹാ ..” മിഥുന്റെ പേർസണൽ കാര്യം ആയതുകൊണ്ട് ഞാൻ അതേപ്പറ്റി കൂടുതൽ ചോദിക്കാൻ തയാറായില്ല.
“എവിടെയാണ് ഫങ്ക്ഷന്”
“അടുത്താണ് നേരെ പൊയ്ക്കോളൂ ഞാൻ പറയാം..”
“ഓക്കേ..”
പക്ഷെ മനസ്സിൽ വീണ്ടും തോന്നി, വെറുതെ ചോദിക്കാം എന്ന്.
“മിഥുൻ എന്താണ് വിളിച്ചപ്പോൾ ഫോൺ എടുക്കാഞ്ഞത്..”
“അത്…ഞാൻ ഒരു പെണ്ണുകാണൽ ചടങ്ങിലായിരുന്നു..”
“ഫ്രണ്ട്ന്റെയാണോ..”
“ഉഹും എന്റെ..” (ചിരിക്കുന്നു..)
“അതെയോ..ഞാൻ വിളിക്കണ്ടായിരുന്നു..അല്ലെ..”
“നോ നോ…ആക്ച്വലി.. ഞാൻ പറഞ്ഞില്ലേ ..അവിടെന്നു രക്ഷപെടാൻ വേണ്ടി കാത്തിരിക്കുകയായിർന്നു.”
“അതെന്തേ…”
“എനിക്ക് ഇപ്പൊ കല്യാണം ഒന്നും വേണ്ടന്നു പറഞ്ഞാൽ, അപ്പയും അമ്മയും കേൾക്കണ്ട. മനസിന് ഇഷ്ടപെട്ട ആളെ, കണ്ടെത്താൻ ഞാൻ ഇച്ചിരി സമയം ചോദിച്ചിരുന്നു, പക്ഷെ തന്ന സമയം കഴിഞ്ഞിട്ടും ഞാൻ ഇങ്ങനെ ഉഴപ്പുന്നതു കണ്ടപ്പോൾ… അപ്പയും അമ്മയും, ഒരാളെ കണ്ടുപിടിച്ചു. നിഹാരിക, പക്ഷെ അവൾക്ക് ഞാൻ ഒരിക്കലും ചേരില്ല.”
“അതെന്തേ.”
“അവളോട് ഞാൻ സംസാരിച്ചപ്പോ അവൾക്ക്, പ്രത്യേകിച്ച് ഡ്രീം ഒന്നുല്ല, വീട്ടുകാർ നിർബന്ധിച്ചതുകൊണ്ടു മാത്രം വിവാഹത്തിന് തയാറാകുന്നതാണ്, ഇപ്പോൾ ജോലിയില്ല. ഒത്തിരി ട്രാവൽ ചെയ്യാൻ ആൾക്കിഷ്ടമാണ്, ഇതാണ് പ്രൊഫൈൽ.”
“അതിനിപ്പോ എന്താ കുഴപ്പം”
“അങ്ങനെയല്ല, എന്റെ മനസിലെ ആളെന്നു പറയുമ്പോ ഒരു ട്രൂ ഡ്രീം ഉള്ള……ലൈഫിൽ എന്തേലും ഗോൾ ഉള്ള ഒരാളാണ്, ഞാനും ആ ഡ്രീമിൽ ജോയിൻ ചെയ്തു അത് അച്ചീവ് ചെയ്യാൻ കൂടെ നില്കുമ്പോ കിട്ടുന്ന സുഖം, അതിലാണ് ജീവിതം ഉള്ളതു, സോറി ഇതെന്റെ കാഴ്ചപ്പാട് ആണ് കേട്ടോ. സത്യമാണോ അറിയില്ല.”
എനിക്കതു കേട്ടപ്പോൾ സത്യത്തിൽ, മിഥുൻ 25 വയസുണ്ടെലും പ്രായത്തിൽ കവിഞ്ഞ പക്വത നിറഞ്ഞവൻ ആണെന്ന് തോന്നിച്ചു. എന്റെയുള്ളിൽ മിഥുനോടുള്ള കാഴ്‌ചപ്പാടു അടിച്ചു പൊളി പയ്യൻ എന്നായിരുന്നു. പക്ഷെ ഈ ഒരൊറ്റ നിമിഷം കൊണ്ട് അത് പാടെ മാറി.